Image

റവ. ഫാ. അലക്‌സാണ്ടര്‍ ജെയിംസ് കുര്യനെ വരവേറ്റ് കോഴഞ്ചേരി

ജോസ് കോലത്ത് Published on 14 February, 2026
റവ. ഫാ. അലക്‌സാണ്ടര്‍ ജെയിംസ് കുര്യനെ വരവേറ്റ് കോഴഞ്ചേരി

കോഴഞ്ചേരി: ലോകപ്രശസ്തമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ യുവവേദിയില്‍ ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് 4 മണിക്ക് മുഖ്യപ്രഭാഷണം നടത്തുന്ന റവ. ഫാ. അലക്‌സാണ്ടര്‍ ജെയിംസ് കുര്യന് കോഴഞ്ചേരിയിലെ കോലത്ത് തറവാട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി ആദരിച്ചു.

വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ലിയാസണ്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍, യു.എസ്. ഗവണ്‍മെന്റ് (വാഷിംഗ്ടണ്‍ ഡി.സി., യു.എസ്.എ.) എന്നീ പ്രമുഖ നിലകളില്‍ സേവനം ചെയ്യുന്ന റവ. ഫാ. അലക്‌സാണ്ടര്‍ ജെയിംസ് കുര്യനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സ്‌നേഹസമ്മേളനത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

പ്രസ്തുത സ്‌നേഹസംഗമത്തില്‍ ഡോ. കെ. എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. അലക്‌സാണ്ടര്‍ കൂടാരം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍, WMC ഖത്തര്‍ പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ് ശ്രീമതി ഷീലാ ഫിലിപ്പോസ്, FOMAA (USA) സ്ഥാപക നേതാവ് ശശിധരന്‍ നായര്‍, റോയ് മുത്തൂട്ട്, റിട്ട. പോലീസ് സൂപ്രണ്ട് പി. എസ്. സുരേഷ് കുമാര്‍, ജില്ലാ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ശശിധരന്‍ പിള്ള, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, ശ്രീമതി ബിന്ദു പ്രസാദ്, റെജി താഴമണ്‍, ബിജലി പി. ഈശോ, ജിജി നെടുമണ്ണില്‍, ജിബു ജോണ്‍, ബാബു ചെന്നാട്ട്, ജോര്‍ജ് മാത്യു, മോട്ടി പുളിമൂട്ടില്‍, മാമ്മന്‍ കൊണ്ടൂര്‍ കുര്യന്‍ പ്രക്കാനം (കാനഡ), ഷാജി പുളിമൂട്ടില്‍, അനില്‍ തൊള്ളായിരക്കുഴിയില്‍, മോട്ടി ചെറിയാന്‍, വിജോ പൊയ്യാനില്‍, ജോജി കോലത്ത്, രാജന്‍ ആശാരത്ത്, ബാബു ചെമ്പോലില്‍, സാംകുട്ടി ചെറുകര, പ്രൊഫ. ഫിലിപ്പ് പാറെപ്പാട്ട്, ലില്ലി ജോര്‍ജ്, ശാന്തമ്മ ഏബ്രഹാം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഗുഡ്വില്‍ അംബാസഡര്‍ ജോസ് കോലത്ത്, രാജന്‍കുട്ടി കാഞ്ഞിരമണ്ണില്‍, ആല്‍വിന്‍ വര്‍ഗീസ്, റോജി കോശി എന്നിവര്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്തു.

 

ഈ വര്‍ഷം മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നതായി റവ. ഫാ. അലക്‌സാണ്ടര്‍ ജെയിംസ് കുര്യന്‍ പറഞ്ഞു. ദൈവത്തിന്റെ മഹത്വം എപ്പോഴും ദൈവത്തിനുതന്നെയാണെന്നും വിനയത്തോടെയും ആത്മാര്‍ത്ഥമായ സേവനത്തോടെയും മുന്നോട്ട് പോകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

സ്‌നേഹവും ആത്മീയതയും നിറഞ്ഞ സാന്നിധ്യമായി മാറിയ ഈ സംഗമം കോഴഞ്ചേരി പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങളുടെ സാന്നിധ്യം പരിപാടിയെ കൂടുതല്‍ ഗൗരവവത്കരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക