
ഫ്ലോറിഡ: 16-ാമത് കെ.സി.സി.എൻ.എ കൺവെൻഷൻ, ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ ചരിത്ര സംഗമത്തിന് ഒരുക്കങ്ങൾ അതിവേഗം മുന്നേറുന്നതായും കൺവെൻഷൻറെ ഏർലി ബേർഡ് രജിസ്ട്രേഷൻ ഫെബ്രുവരി 21-നു അവസാനിമെന്നും കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റീ അറിയിച്ചു. ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലെ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെൻറ്ററിൽ , 2026 ആഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷൻ വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന്റെ മഹത്തായ സംഗമമാണ്. KCASF (മയാമി), KCCCF (ടാമ്പാ ) എന്നീ യൂണിറ്റുകളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഈ മഹാ സംഗമം സംഘടിപ്പിക്കുന്നത്.
ക്നാനായ സമൂഹത്തിന്റെ പാരമ്പര്യം, വിശ്വാസം, ഐക്യം എന്നിവ ആഘോഷിക്കുന്നതിനുള്ള അപൂർവ അവസരമാണ് ഈ കൺവെൻഷൻ. ഉത്തര അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സമുദായ അംഗങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും വ്യക്തിഗത പങ്കാളികൾക്കും ഒരുപോലെ ആത്മീയവും സാമൂഹികവുമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ചരിത്രപ്രധാനമായ സംഗമമായിരിക്കും ഇത്.
ഇതുവരെ 550-ൽ പരം രെജിസ്ട്രേഷനുകൾ ലഭിച്ചിട്ടുണ്ട് . എർലി ബേർഡ് രജിസ്ട്രേഷൻ അവസാന തീയതി 2026 ഫെബ്രുവരി 21 ആണ്. അതിനു ശേഷം ഫാമിലി രജിസ്ട്രേഷനിന് $100 സിംഗിൾ രജിസ്ട്രേഷനിന് $50 അധികമായി ഈടാക്കുന്നതായിരിക്കും. അതിനാൽ എല്ലാവരും ഈ സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.കൂടാതെ, രെജിസ്ട്രേഷൻ പേയ്മെന്റ് ചെയ്തതിനുശേഷമേ രജിസ്ട്രേഷൻ പൂര്‍ത്തിയായതായി കണക്കാക്കുകയുള്ളൂ . ഹോട്ടൽ റൂമുകൾ പേയ്മെന്റ് ചെയ്ത തീയതിയുടെ അടിസ്ഥാനത്തിലാണ് അനുവദിക്കുക. അതിനാൽ മികച്ച താമസ സൗകര്യം ഉറപ്പാക്കാൻ എത്രയും വേഗം രജിസ്റ്റർ ചെയ്ത് പേയ്മെന്റ് പൂർത്തിയാക്കണമെന്നും സംഘാടകർ ഓർമ്മിപ്പിക്കുന്നു.
രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
https://convention.kccna.com

3,500-ൽ അധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കൺവെൻഷൻ, ക്നാനായ സമൂഹത്തിന്റെ ഐക്യവും ശക്തിയും പ്രതിഫലിപ്പിക്കുന്ന വൻസംഗമമായിരിക്കും. ഇത്തവണ Golf , Pickle Ball, 3X3 ബാസ്കറ്റ്ബോള്‍ for 35 & up തുടങ്ങിയ ആകര്‍ഷണീയമായ സ്പോര്‍ട്സ് ഗെയിംമുകള്‍ ഉള്‍പ്പെടുത്തി ഒരു കംപ്ലീറ്റ് ഗെയിംസ് പാക്കേജ് ആണ് കൺവെൻഷനിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് . 16-ാമത് കെ.സി.സി.എൻ.എ കൺവെൻഷനെ ഏറ്റവും വലിയതും വിജയകരവുമായ സംഗമമാക്കി മാറ്റാൻ എല്ലാവരും ഒന്നുചേരാം.
ജെയിംസ് ഇല്ലിക്കൽ (ഫ്ളോറിഡ) പ്രസിഡണ്ട് , സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക് ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് , വിപിൻ ചാലുങ്കൽ (ചിക്കാഗോ) ജനറൽ സെക്രട്ടറി, സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ) ജോയിന്റ് സെക്രട്ടറി, ജോജോ തറയിൽ (ഹൂസ്റ്റൺ) ട്രഷറർ, ജേക്കബ് കുസുമാലയം(ന്യൂ യോർക്ക്) വൈസ് പ്രസിഡണ്ട് ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റലാന്റ) ജോയിന്റ് ട്രെഷറർ എന്നിവരാണ് KCCNA യ്ക്ക് നേതൃത്വം നൽകുന്നത് . ഇവരോടൊപ്പം കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (ടാമ്പാ) , എബി തെക്കനാട്ട് (മയാമി) തുടങ്ങി നിരവധി കമ്മറ്റി അംഗങ്ങൾ കൺവൻഷന്റെ ഒരുക്കത്തിനായി അഹോരാത്രം പ്രയത്നിക്കുന്നു .