Image

പ്രണയകാവ്യങ്ങൾ (കവിത), എം.തങ്കച്ചൻ ജോസഫ്

Published on 14 February, 2026
പ്രണയകാവ്യങ്ങൾ (കവിത), എം.തങ്കച്ചൻ ജോസഫ്

പ്രണയദിനാശംസകൾ

 

 

പ്രണയിനീ നീയെന്റെ പ്രിയമോലും കാവ്യമായി
ഈ നിലാസന്ധ്യതൻ കാഴ്ച്ചപോലെ..
പ്രണയാർദ്രമാകുമീ രാവുകൾ മായുകിൽ
പ്രണയിനീ..നീയെന്റെ കരളിലുണ്ട്.

ഒരുവാക്ക്മൊഴിയാതെ ഒരുനോക്ക് കാണാതെ
നീയെന്റെ കരളിലായ് മധുനിറച്ചു
ഇന്നെന്റെയാത്മാവിൻ തന്ത്രികൾ പാടുന്നു
പ്രണയം നിറഞ്ഞതനുരാഗഗീതം.

കവിതകൾ പൂക്കുന്ന കണ്ണിണകളാ_
ലെന്റെ 
കനവുകളിലെത്രയോ പൂത്തുനിന്നു
മനവുംനിറച്ചതനുരാഗി നീ പ്രിയസഖേ
പ്രിയതരമേറുമൊരു വേദനയിൽ..

ശാരികച്ചാരുതകൾ പെയ്യുമീ തീരത്ത്
ശാലിനീ നീയൊരു കവിതയായീ..
കനവുകൾ കൊണ്ടതിൻ ചില്ലകൾ പൂത്ത പോൽ
പ്രണയമാം കാവ്യമതിൽ ഞാനലിഞ്ഞു.

സീമന്തസിന്ദൂരമണിയുന്ന സന്ധ്യയ്ക്ക്
പറയുവാനാകാത്ത പ്രണയഭാവം
വിടചൊല്ലിയകലുന്ന പകലുകൾ ഞാൻ സഖീ 
വിടരുന്നു വീണ്ടുമനുരാഗമായി
പടരുന്നു നിന്നിലെ കാന്തി തേടി.

 

Join WhatsApp News
Jayan varghese 2026-02-14 12:07:14
കവിതയുടെ കാന്തി പ്രസരിപ്പിക്കുന്ന കവിത അഭിനന്ദനങൾ ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക