Image

ഡാളസില്‍ അന്തരിച്ച ജോണ്‍സന്‍ തോമസിന്റെ (ചെക്കാട്ട് സാംകുട്ടി) സംസ്‌കാരം ശനിയാഴ്ച

ജീമോന്‍ റാന്നി Published on 14 February, 2026
ഡാളസില്‍ അന്തരിച്ച ജോണ്‍സന്‍ തോമസിന്റെ (ചെക്കാട്ട് സാംകുട്ടി) സംസ്‌കാരം ശനിയാഴ്ച

ഡാളസ്:  ജനുവരി 23 നു ഡാലസില്‍ അന്തരിച്ച തടിയൂര്‍ ചെക്കാട്ട് ജോണ്‍സന്‍ തോമസിന്റെ (ചേക്കാട്ട് സാംകുട്ടി) പൊതുദര്‍ശനവും സംസ്‌കാരവും ഫെബ്രുവരി 14 നു (ശനിയാഴ്ച) ഡാളസില്‍ നടത്തും. 1980-90 കളില്‍ കായിക രംഗത്ത് ശ്രദ്ധയനായിരുന്ന പരേതന്‍ തടിയൂര്‍ Rider's Club ഫുട്‌ബോള്‍ ടീം മാനേജരായി ദീര്‍ഘവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. 23 വര്‍ഷങ്ങള്‍ക്കു അമേരിക്കയിലെത്തിയ ഡാളസ് വിക്ടറി AG യിലെയും ഐപിസി റ്റാബെര്‍നാക്കിലെയും  സജീവ അംഗമായിരുന്നു.


കൊട്ടാരക്കര കാര്യാട്ട് റോസമ്മയാണ് പരേതന്റെ ഭാര്യ.

മക്കള്‍ : ഷാംലി (ബാംഗ്ലൂര്‍) ,ഷെറിന്‍ (ഡാളസ് ), ഷൈനി (ഡാളസ്).

മരുമക്കള്‍: പാസ്റ്റര്‍ ബിനു  (ബാംഗ്ലൂര്‍ AG Church), ലെസ്ലി (ഡാളസ്), ജേക്കബ്(ഡാളസ്).

കൊച്ചുമക്കള്‍ : ജെയ്ക് ,ജൊഹാന്‍, റയാന്‍, ജോസിയ, മരിയ.

സഹോദരങ്ങള്‍ :  മേഴ്സി - സ്റ്റീഫന്‍ (ഹൂസ്റ്റണ്‍ ) ജോയ്സ്  - ജോണ്‍സണ്‍   (ഹൂസ്റ്റണ്‍).

ശനിയാഴ്ച രാവിലെ 8.30 നു ഡാളസ് ഐപിസി ടാബര്‍നാക്കിള്‍ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും. (IPC Tabernacle, 9121,  Ferguosn Rd, Dallas, TX 75228)

ശുശ്രൂഷകളെ തുടര്‍ന്ന് ലെയ്ക്ക് വ്യൂ സെമിത്തേരിയില്‍ (Lake view Cemetery, 2343 Gage Road & Hwy 78, Lavon, TX 75166) മൃതദേഹം സംസ്‌കരിക്കും.


ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക്

https://www.youtube.com/watch?v=ZL5xRwVIZzM

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഷെറിന്‍ ജോണ്‍സന്‍  972- 786 - 4941

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക