Image

ഏകാന്തതയുടെ പുണ്യതീർത്ഥം (മില്ലി ഫിലിപ്പ്, ഫിലാഡല്‍ഫിയ)

Published on 14 February, 2026
ഏകാന്തതയുടെ പുണ്യതീർത്ഥം (മില്ലി ഫിലിപ്പ്, ഫിലാഡല്‍ഫിയ)

ഏകാന്തതയുടെ പുണ്യതീർത്ഥം    കൊക്കുകളുരുമ്മി ചിറക്കുകളുരുമ്മി..
ഇണക്കുരുവികൾ ശാഖിയിൽ
കുഞ്ഞിക്കിളികൾ പറന്നകന്നു
അമ്മകിളിതൻ നെഞ്ച് പിടഞ്ഞു ..

ഏകാന്തത തൻ നിഴൽ പക്ഷികൂട് മറച്ചു
എങ്കിലും ആത്മാവിന് സൗന്ദര്യം
ഏകയായി അവൾ കണ്ടെടുത്തു
നഷ്ടമായസത്വം അവൾ നേടി

ഏകയായ പുഴുവിൽ നിന്നും
വർണ്ണചിറകുമുളച്ചു ചിത്രശലഭമായി
ഏകാന്തതയിൽ തളരാതെ
നിന്നാത്മാവിൽ പ്രണയഹാരമണിയൂ ...
ആത്മാവിനെ ഏകാന്തതയുടെ നിഴലിൽ
അവൾ മറച്ചില്ല ,തളർന്നില്ല
എഴുതി അവൾ ഒരു പ്രണയകാവ്യം
അവളുടെ ലോകം തീർത്ത പ്രണയചരിതം

സ്വയം കണ്ടെടുത്തു , സ്നേഹിച്ചു
അവൾ ഏകാന്തതയെ കീഴടക്കി
സ്വയംകരുതലെന്ന താക്കോലാൽ
അവളുടെ ഹൃദയം തുറന്നു.

ഏകാന്തതയിൽ നിന്നുള്ളിലെ
തേജസ്സിന്റെ നക്ഷത്രം തെളിയട്ടെ
നിന്നാത്മാവിനു പ്രഭയേകുവാൻ
നീ മാത്രം മതി...നിൻ ആന്തരികവെളിച്ചം ...

ചിന്തയിലും വാക്കിലും സ്വയം പ്രണയിച്ചു
ഏകാന്തത തൻ പുണ്യതീർത്ഥം
നിറുകയിൽ തൂകി .
അവൾ പുനർജ്ജനിച്ചു ...

പുണ്യതീർത്ഥം നിറുകയിൽ തൂകി ഇണക്കിളികൾ  പുനർജനിച്ചു.....
ശിശിരത്തിന് മദ്ധ്യേ ഒരു ഗ്രിഷ്മം അവർക്കുള്ളിൽ കണ്ടെത്തി

പുണ്യതീർത്ഥം നിറുകയിൽ തൂകി ഇണക്കിളികൾ വീണ്ടും
പുനർജനിച്ചു.....

ഏകാന്തതയുടെ പുണ്യതീർത്ഥം (മില്ലി ഫിലിപ്പ്, ഫിലാഡല്‍ഫിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക