Image

പ്രണയം ഒരു പ്രാണവേദന (വാലന്റയിൻ രചന-അനുഭവം: ജയൻ വർഗീസ്)

Published on 13 February, 2026
പ്രണയം ഒരു പ്രാണവേദന  (വാലന്റയിൻ രചന-അനുഭവം: ജയൻ വർഗീസ്)

സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക മത്സരത്തിൽ പങ്കെടുത്തു കൊണ്ട് അക്കാദമി ആസ്ഥാനമായമോഡൽ റീജിയണൽ തീയറ്ററിൽ ( തൃശൂർ ) അവതരിപ്പിക്കുകയും ഏറ്റവും നല്ല നാടക രചനക്കുള്ളത് ഉൾപ്പടെമൂന്ന് അവാർഡുകൾ നേടുകയും ചെയ്ത ‘ ആലയം താവളം ’ എന്ന എന്റെ നാടകത്തിന് തൃശൂർ എറണാകുളംഇടുക്കി ജില്ലകളിലായി  ഏതാനും ബുക്കിങ്ങുകൾ കിട്ടിയിരുന്നു. തൃശൂർ ജില്ലയിലെ അവതരണങ്ങളുടെഉത്‌ഘാടനം വെള്ളിക്കുളങ്ങരയിൽ വച്ച് നിർവഹിച്ചത് പ്രിയപ്പെട്ട നടൻ ശ്രീ മാള അരവിന്ദനായിരുന്നു.

അണിയറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഞാൻ ഗ്രീൻ റൂമിൽ ആയിരിക്കുമ്പോൾ ഒരു വിശിഷ്ട  അഥിതിഎന്നെ അന്വേഷിക്കുന്നു എന്നറിഞ്ഞു ഞാൻ ചെന്നു കണ്ടു.

വെളുത്തു സുമുഖനായ, കറുത്ത താടി രോമങ്ങളിൽ പകുതിലേറെയും വെള്ളിക്കമ്പികൾ ആയിത്തീർന്ന, കാവിമുണ്ടുടുത്തു മറ്റൊരു കാവിമുണ്ടു പുതച്ച,  തോളത്തു തൂങ്ങുന്ന തടിച്ച തുണിസഞ്ചിയുമായി, ധാരാളമായ തന്റെസുഹൃത്തക്കളെ ആലിംഗനം ചെയ്യുകയും, അതിന്റെ ആവേശത്തിൽ ചിലപ്പോഴൊക്കെ വീഴാൻ പോവുകയുംചെയ്യുന്ന ഒരു സുസ്‌മേര വദനനെയാണ് ഞാൻ കാണുന്നത്. " ഞാൻ സുരാസു. " എന്ന് പറഞ്ഞ്‌ അദ്ദേഹം എന്റെകൈ പിടിച്ചു കുലുക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം നാടക ജീനിയസ്സായ സുരാസുവാണെന്ന്‌ഞാനറിഞ്ഞിരുന്നു. എന്റെ നാടകം കാണണമെന്നുള്ള എന്റെ അപേക്ഷ തന്റെ തിരക്ക് മൂലം അദ്ദേഹംനിരാകരിച്ചുവെങ്കിലും, "  കുറച്ചു നേരം കാണാം " എന്നാശ്വസിപ്പിച്ച്‌ അദ്ദേഹമെന്നെ തിരിച്ചയച്ചു. ( ഒന്നാം രംഗംതീരുന്നതു വരെ തറയിലിരുന്നു നാടകം കണ്ട അദ്ദേഹം അതിനു ശേഷം തന്റ സഞ്ചിയുമായി എങ്ങോ മറഞ്ഞുഎന്ന് പിന്നീടറിഞ്ഞു.)

മറ്റൊരു നാടക ജീനിയസ്സായ ശ്രീ സിവിക് ചന്ദ്രനെ ഞാൻ പരിചയപ്പെടുന്നതും, തൃശൂർ ജില്ലയിലെ തന്നെ മറ്റൊരുനാടകാവതരണ സ്ഥലത്തു 'വച്ചായിരുന്നു. സംവിധായകൻ പോൾ കോട്ടിലിന്റെ സുഹൃത്തായിരുന്ന അദ്ദേഹംനാടകം കാണാൻ വന്നതാണ്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രീ നവാബ് രാജേന്ദ്രൻആയിരുന്നുവോ എന്ന് സംശയമുണ്ട് ; ഉറപ്പില്ല.) ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുമ്പോൾ, താൻ വിപ്ലവ നാടകമായ ' പടയണി ' യുടെ പ്രവർത്തനത്തിലാണെന്നും, കഴിയുമെങ്കിൽ അതുമായിസഹകരിക്കണമെന്നും അഭ്യർത്ഥിച്ചുവെങ്കിലും, എനിക്ക് സാധിച്ചില്ല.)

എന്റെ നാടക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കർശനമായി ഞാൻ നടപ്പിലാക്കിയ ചിലനിയമങ്ങളുണ്ടായിരുന്നു. റിഹേഴ്സൽ ക്യാമ്പുകളിലോ, നാടകാവതരണ വേദികളിലോ മദ്യപിച്ചു കൊണ്ട്പങ്കെടുക്കരുത് എന്നതായിരുന്നു അതിലൊന്ന്. ക്യാമ്പിൽ പങ്കെടുക്കുന്ന സ്ത്രീകളോട് വാക്കിലും, നോക്കിലുംമാന്യത പുലർത്തണം എന്നുള്ളതായിരുന്നു മറ്റൊന്ന്. ഞാനുൾപ്പടെയുള്ള സാധാരണ മനുഷ്യർ ശീലങ്ങളുടെയും, ദൗർബല്യങ്ങളുടെയും അടിമകളാണ് എന്ന് സമ്മതിക്കുമ്പോൾ തന്നെ, ആ ശീലങ്ങൾ വിളവിറക്കുന്നതിനുള്ളനിലങ്ങളാക്കി പവിത്രമായ നാടക വേദിയെ ദുരുപയോഗപ്പെടുത്തരുത് എന്നതായിരുന്നു പ്രധാന നിബന്ധന.

സംഗീത നാടക അക്കാദമിയുടെ സംസ്ഥാന തല നാടക മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ട് അടുത്തടുത്ത രണ്ടുടേമുകളിൽ പുരസ്‌ക്കാരങ്ങൾ നേടിയ അസ്ത്രം, ആലയം താവളം എന്നീ ' രണ്ടു നാടകങ്ങളുടെയും രചയിതാവ്ഞാൻ ആയിരുന്നത് കൊണ്ട് എന്റെ കർശനമായ നിയന്ത്രണവും, സ്വാധീനവും ട്രൂപ്പിന്മേൽ ഉണ്ടായിരുന്നു. അസ്ത്രം അവതരിപ്പിച്ച ‘ ജ്വാല ‘ യുടെ  രക്ഷാധികാരി തന്നെ ഞാനായിരുന്നുവല്ലോ? ‘ അക്രോപോളീസ് ‘ തൃശൂരിലെ പിള്ളേർ രൂപീകരിച്ചതാണെങ്കിലും, എന്റെ നാടകങ്ങൾ അവതരിപ്പിച്ച സമയങ്ങളിൽ എല്ലാം ഞാൻതന്നെയായിരുന്നു അവസാന വാക്ക്. ആലയം താവളത്തിന്റെ അക്കാദമി അവതരണത്തിന് വേണ്ടിവന്നതുകയുടെ നല്ലൊരു ഭാഗം ചെലവഴിച്ചതും ഞാനായിരുന്നു.

(രണ്ടായിരത്തി അഞ്ഞൂറില്പരം വർഷങ്ങളായി, അതായത് ക്രിസ്തുവിനും അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുമ്പ്  മൂതൽനിലനിൽക്കുന്ന നാടകം എന്ന ഈ കലാരൂപം പുരാതന ഗ്രീക്ക് സംസ്‌കൃതിയിൽ ദൈവാരാധനക്ക് വേണ്ടിക്ഷേത്രങ്ങളിൽ നേരിട്ട്‌ സമർപ്പിക്കപ്പെട്ട നെവേദ്യങ്ങൾ ആയിരുന്നു  എന്നതാണ് ചരിത്ര സത്യം. പുരാതനഭാരതീയ സംസ്‌കൃതിയിലും, മറ്റു ലോക സംസ്‌കൃതികളിലും ദൈവാരാധനയുടെ ഭാഗമായിട്ടോ, ദൈവീകപ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനോ, ദൈവ സാന്നിധ്യം അറിയിക്കുന്നതിനോ ഒക്കെവേണ്ടിയിട്ടായിരുന്നു നാടക അവതരണങ്ങൾ. പുരാതന ഗ്രീക്ക് നാടകങ്ങളുടെ രീതികളിൽ നിന്ന് പ്രചോദനംഉൾക്കൊണ്ട് രൂപപ്പെടുത്തിയിട്ടുള്ളതാണ് ഇന്നും പള്ളികളിൽ അവതരിപ്പിക്കപ്പെടുന്ന കുർബാന എന്ന കലാരൂപം. ക്രിസ്‌തുവിന്റെ ജീവിതവും, പ്രവർത്തികളും പ്രത്യേക വേദിയിൽ, പ്രത്യേക വേഷം ധരിച്ചു നിൽക്കുന്നപുരോഹിതൻ എന്ന അഭിനേതാവ്, സഹായികളുടെയും, കർട്ടന്റെയും, മറ്റ് ഉപകരണങ്ങളുടെയുംസഹായത്തോടെ അyഭിനയിച്ചു കാണിക്കുക എന്നതാണല്ലോ അവിടെ നടക്കുന്നത്.

മനുഷ്യ വംശ ചരിത്രത്തിലെ എത്രയോ പ്രതിഭാ ശാലികൾ ഈ കലാരൂപവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.? ഭാരതതീയാചാര്യന്മാരായ ഭാസനും, കാളിദാസനും മാത്രമല്ലാ, പാശ്ചാത്യ ദേശങ്ങളിൽ നിന്നുള്ള  സോഫോക്ളീസും, യൂറിപ്പിഡീസും,  യെസ് കൈലസും, അരിസ്റ്റോഫനീസും മുതൽ  ഷേക്സ്പിയറും ഇബ്‌സണും, ബർണാഡ്ഷായും ബ്രഷ്‌തും, സാമുവൽ ബക്കറ്റും, വരെയുള്ള മഹാ രഥന്മാർ നടന്നു പോയ വഴിയിലൂടെയാണ്ഓരോ നാടക പ്രവർത്തകനും നടക്കുന്നത്  എന്ന ഒരു അവബോധം ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്നുഎന്നതിനാലാവാം, പിള്ളേര് കളിക്കുള്ള ഒരു തമാശക്കളമായി നാടക വേദിയെ കാണാൻ എനിക്ക് കഴിയാതെപോയത് എന്നാണു ഞാൻ സ്വയം ആശ്വസിക്കുന്നത്.

ഏതൊരു കാലഘട്ടങ്ങളിലെയും നാടകങ്ങൾക്ക് സമകാലീന ജീവിത പരിസരങ്ങളിൽ കാതലായ മാറ്റങ്ങൾക്കുകാരണമായിത്തീരാൻ സാധിക്കുമെന്നതു കൊണ്ട് , നമ്മുടെ നാടക പരിസരങ്ങൾ ജീവിത വിശുദ്ധി വിളയാടുന്നസമർപ്പണ വേദികൾ ആയിരിക്കണമെന്ന് ഞാൻ നിഷ്‌കർഷിച്ചിരുന്നത് എന്റെ സബോർഡിനേറ്റുകൾ അക്ഷരംപ്രതി പാലിച്ചിരുന്നു എന്ന സത്യം അവരോടുള്ള എല്ലാ സ്നേഹാദരവുകളോടെയും ഇവിടെ അനുസ്മരിക്കുന്നു. എന്റെ പെരുമാറ്റത്തിൽ ഉണ്ടായേക്കാവുന്ന ചെറിയ പാളിച്ചകൾ പോലും നിയമത്തിന്റെ ഈ നൂൽച്ചരട്  പൊട്ടിച്ചുകളഞ്ഞേക്കാം എന്ന തിരിച്ചറിവോടെ വളരെ കരുതലോടെയാണ് ഞാനും പെരുമാറിയിരുന്നത്. ഇതുമൂലമാവാം, അനിർവചനീയമായ ഒരു സുഹൃത് ബന്ധവും, കൂട്ടായ്മയും, കെട്ടുറപ്പും ഞങ്ങളുടെ സമിതികളിൽ നിലനിന്നിരുന്നു.

മദ്ധ്യ കേരളത്തിലെ നാടക പ്രവർത്തകർക്ക് ഗുരൂ തുല്യനായിരുന്ന ശ്രീ ആർ.സി. ബാലൻ ഞങ്ങളോടൊപ്പംസഹകരിച്ചു പ്രവർത്തിച്ചിരുന്നു. ശബ്ദവും വെളിച്ചവും സെറ്റും മ്യൂസിക്കും ബാലന്റെ ചുമതലയിൽ ആയിരുന്നു.

നാടകാവതരണങ്ങൾ നന്നായി നടക്കുന്ന കാലത്ത് പണം പങ്കു വയ്‌ക്കുന്നതിനെക്കുറിച്ചുള്ള ബാലന്റെ ചിലനിർദ്ദേശങ്ങൾ വന്നു. ആയിരം രൂപയാണ് ഒരു നാടക അവതരണത്തിന് ഞങ്ങൾക്ക് കിട്ടിയിരുന്നത്. അതിൽസെറ്റ്, മേക്കപ്പ്, ലൈറ്റ് ആൻഡ് സൗണ്ട്, മ്യൂസിക്, ലേഡീസ്, എന്നിവയുടെ നിശ്ചിത നിരക്കുകൾ കഴിച്ചു ബാക്കിവരുന്നതിൽ മൂക്കന് എഴുപത്തി അഞ്ച്, തൊടുപുഴയിലെയും, തൃശൂർ സൈഡിലേയും മുൻപരിചയമുള്ളവർക്ക്അൻപതു വീതം, തൃശൂരിൽ നിന്നുള്ള പുതു മുഖങ്ങൾ ആയിട്ടുള്ളവർക്ക് ഇരപത്തി അഞ്ചു വീതം. ഇതായിരുന്നുനിരക്ക്. എല്ലാം കൊടുത്തു കഴിയുമ്പോൾ എനിക്കും കിട്ടിയിരുന്നു നൂറു രൂപ.

ബാലന്റെ  പുതിയ നിർദ്ദേശത്തിൽ മൂക്കന്  നൂറു രൂപയും, തൊടുപുഴ സൈഡിലുള്ള മറ്റുള്ളവർക്ക് എഴുപത്തിഅഞ്ചു രൂപ വീതവും വേണം എന്ന  ആവശ്യം വന്നു. അങ്ങിനെ കൊടുത്താൽ തൃശൂരിൽ നിന്നുള്ളവർക്ക്‌ ഒന്നുംതന്നെ കിട്ടാതെ വരും എന്ന എന്റെ വാദം ബാലൻ തള്ളി. തൊടുപുഴയിലുള്ളവർ പ്രൊഫഷണലുകൾ ആണെന്നും, പുതുമുഖങ്ങൾക്ക് അവസരം കിട്ടുന്നതാണ് വലിയ കാര്യം എന്നുമാണ് ബാലന്റെ പക്ഷം. ഇത് സമ്മതിക്കാൻസാധ്യമല്ലെന്നു ഞാൻ പറഞ്ഞതോടെ ടീമിന്റെ കെട്ടുറപ്പിൽ ഒരു വിള്ളൽ വീഴുകയും ക്രമേണ അത് വളർന്ന്സമിതീയുടെ തന്നെ തകർച്ചക്ക് കാരണമാവുകയും ചെയ്തു.

കിട്ടിയ ബുക്കിങ്ങുകളിൽ രണ്ടെണ്ണം കൂടി ബാക്കിയുണ്ട്. ചാലക്കുടി കലാ ഫൈൻ ആർട്സ്സൊസൈറ്റിയുടേതാണ് ഒന്ന്. രണ്ടാമത്തേത് തൊടുപുഴ ടൌൺ ഹാളിൽ ബാലന്റെ സുഹൃത്തും, പിൽക്കാലത്ത്സിനിമാ അഭിനയത്തിൽ എത്തിപ്പെട്ട ആളുമായ ശ്രീ ആന്റണി മാത്യു  കോൺട്രാക്ട് ചെയ്തിട്ടുള്ളത്.

(വർഷങ്ങൾക്ക് ശേഷം എന്നോടൊപ്പം ശ്രീ ആന്റണി മാത്യുവും കൂടി പേട്രൺ പാനലിൽ ഉൾപ്പെട്ട  ' ഉത്സവ് ' എന്നസാംസ്കാരിക സംഘടനയുടെ പരിപാടിയായി ' 'ജ്യോതിർഗമയ ' എന്ന എന്റെ നാടകം ന്യൂ യോർക്കിൽഫ്ളഷിങ്ങിലെ ഹിന്ദു ടെമ്പിൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചപ്പോൾ  ശ്രീ ആന്റണി മാത്യു ആയിരുന്നുസംവിധായകൻ )

ചാലക്കുടി കലയിൽ വച്ച് അക്കാദമി അവാർഡ് വിന്നേഴ്‌സ് എന്ന നിലയിൽ എനിക്കും, മൂക്കനും, കമലത്തിനുംസ്വീകരണവും ഒരുക്കിയിട്ടുണ്ട്. അതിനു ശേഷമാണ് നാടകം. ഞാനുൾപ്പടെ തെക്കൻ ഭാഗത്തു നിന്നുള്ളവർബസ്സിലാണ് സ്ഥലത്തെത്തിയത്.

ചാലക്കുടി കലാ ഓഡിറ്റോറിയത്തിന്റെ കസ്റ്റോഡിയൻ ആയി പ്രവർത്തിക്കുന്ന അറുപതിനും, എഴുപതിനുംഇടയിൽ പ്രായമുള്ള ഒരു റപ്പായിച്ചേട്ടൻ എന്നെ വിടാതെ പിന്തുടരുകയാണ്. ഞാൻ നോക്കുമ്പോൾ ആൾ ഒന്ന്പുഞ്ചിരിക്കുകയും, വലതു കൈത്തലം തലയോളം ഉയർത്തി ഒന്ന് അഭിവാദ്യം ചെയ്യുകയും ചെയ്യും. പല തവണഇതാവർത്തിച്ചപ്പോൾ എനിക്കും ജിജ്ഞാസയായി. കാരണം അന്വേഷിച്ചപ്പോൾ വെള്ളിക്കുളങ്ങരയിൽ വച്ച്അദ്ദേഹം നാടകം കണ്ടിരുന്നുവെന്നും, ചാലക്കുടി കലയിൽ അക്കാലത്ത് അവതരിപ്പിച്ച എല്ലാ പ്രൊഫഷണൽനാടകങ്ങളും താൻ കണ്ടിട്ടുണ്ടെന്നും, ഇത് പോലൊരു നാടകം ജീവിതത്തിൽ ആദ്യം കാണുകയാണെന്നും,  ഇതെഴുതിയ എന്റെ കാൽ തൊട്ടു നിറുകയിൽ വയ്ക്കണം എന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

ശരിക്കും ഞാൻ നാണിച്ചു പോയി. എന്റെ വല്യാപ്പനാവാൻ പ്രായമുള്ള ഒരാൾ.  അദ്ദേഹത്തിന് എന്റെ കാൽ തൊട്ടുനിറുകയിൽ വയ്‌ക്കണമത്രേ ! എന്റെ എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ട് അദ്ദേഹം എന്റെ കാൽതൊട്ടു നിറുകയിൽ വച്ചു. ഞെട്ടിത്തെറിച്ചു പോയ ഞാൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ കാൽ തൊട്ട് എന്റെനെറുകയിലും വച്ചു.  ഈ മനുഷ്യന് വട്ടായിരിക്കും എന്നാണ് കരുതിയത്. എന്നാൽ പിന്നീടുള്ളഅന്വേഷണത്തിൽ അദ്ദേഹം ഒരു വലിയ വീട്ടിലെ അംഗമായിരുന്നുവെന്നും, വിവാഹം കഴിക്കാഞ്ഞതിനാൽഒറ്റയ്‌ക്ക്‌ ജീവിക്കുകയാണെന്നും, തനിക്കു നല്ലതെന്ന് തോന്നുന്ന എല്ലാറ്റിനെയും ആരാധിച്ചുനടക്കുന്നയാളാണെന്നും, ഇപ്പോൾ ' കല '  ഫൈൻ ആർട്സ് സൊസൈറ്റിയുടെ ജീവാത്മാവായിപ്രവർത്തിക്കുകയാണെന്നും, തനിക്കു ബഹുമാനം തോന്നുന്നവരോട് ഇതാണ് പെരുമാറ്റ രീതി എന്നുംമനസ്സിലായി.

കലാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ചെറിയ സ്വീകരണ യോഗത്തിൽ എല്ലാവർക്കും  വേണ്ടി നന്ദി പറഞ്ഞത്ഞാനായിരുന്നു. കലയുടെ ഉപഹാരമായി ഓരോ പൂച്ചെണ്ട് ഞങ്ങൾക്ക് കിട്ടി. യോഗാനന്തരം നടന്നനാടകാവതരണം നല്ല വിജയമായിരുന്നു. അതിരാവിലെയുള്ള ഒരു തിരുവനന്തപുരം ഫാസ്റ്റിനാണ് ഞങ്ങൾമടങ്ങിപ്പോന്നത്. ബസ്സിൽ അൽപ്പം തിരക്കുണ്ടായിരുന്നു. കമലക്കും, ശോഭക്കുമായി ഒരു സീറ്റു തരപ്പെട്ടു  . ഞാൻഎത്ര നിരസിച്ചിട്ടും ബാലൻ നിർബന്ധിച്ചു ബലമായി ആ പെൺകുട്ടികളുടെ നടുവിൽ എന്നെ പിടിച്ചിരുത്തി. മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കുവാനുള്ള എന്റെ ശ്രമങ്ങളെ ബാലൻ മനപ്പൂർവം തടസ്സപ്പെടുത്തി.

രണ്ടു പേർക്കുള്ള ഒരു സീറ്റിൽ യുവതികളും,സുന്ദരികളുമായ രണ്ടു പെൺകുട്ടികളുടെ നടുവിൽ യുവാവായഞാൻ. സൂപ്പർ ഫാസ്‌റ്റിന്റെ അതിവേതയിലുള്ള ഓട്ടം. ആ ഓട്ടത്തിൽ ഉലയുന്ന ബസ്സിന്റെ താളത്തിനൊപ്പം ആരുംകൊതിച്ചു പോകുന്ന ശോഭയുടെ അംഗ ലാവണ്യം എന്റെ ശരീരത്തിൽ നൃത്തം വയ്ക്കുന്നത് ഞാനറിയുന്നുണ്ട്. ഞാൻ നടപ്പിലാക്കിയ നിയമങ്ങളോട് ഞാൻ എങ്ങിനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കാനാണ് ബാലൻ ഇത്ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. എന്റെ വ്യക്തിഗത ബലഹീനതകൾ വിളവിറക്കാനുള്ള വേദിയല്ല നാടകംഎന്ന്  മുന്നമേ തിരിച്ചറിഞ്ഞു നടപ്പിലാക്കിയിരുന്ന  ഞാൻ തികഞ്ഞ മാന്യതയോടെ ആ പെൺകുട്ടികൾക്ക്നടുവിലിരുന്നു യാത്ര ചെയ്‌ത്‌ മൂവാറ്റുപുഴയിലെ ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡിലിറങ്ങി വീട്ടിൽപ്പോന്നു.

ഒരാഴ്ച കഴിഞ്ഞപ്പോൾ ഇരുപത് വയസ്സുകാരിയും, അതി സുന്ദരിയുമായ ശോഭയുടെ ഒരു കത്ത് എനിക്ക് കിട്ടി. ആകത്തിൽ ശോഭക്ക് എന്നോട് പ്രണയമാണെന്നും, എന്നോടൊത്തു ജീവിക്കാൻ വലിയ ആഗ്രഹമുണ്ടെന്നും, ഞാൻവിവാഹിതനാണ് എന്നത് ഒരു പ്രശ്‌നമല്ലെന്നും, അവളുടെ മാതാ പിതാക്കളെ  ഏക മകളായ അവൾ സമ്മതിപ്പിച്ചുകൊള്ളാമെന്നും, എത്രയും വേഗം പാലായിലെത്തി അവളെ കാണണം എന്നുമായിരുന്നു കത്ത്.

സത്യം പറഞ്ഞാൽ എന്റെ ഹൃദയം പിടയുക തന്നെ ചെയ്തു. നാടകം മുഖാന്തിരം ബന്ധപ്പെട്ട ഒരു പെൺകുട്ടിഅല്ലായിരുന്നു ശോഭയെങ്കിൽ ഒരുപക്ഷെ ഞാൻ പാലായ്‌ക്ക്‌ പോയി അവളെ സന്ധിക്കുമായിരുന്നു എന്നാണ്അന്നും, ഇന്നും എനിക്ക് തോന്നുന്നത്. നാടകം ഒരു വിശുദ്ധ വേദിയായി കണക്കാക്കുന്ന ഞാൻ ആ വേദി സ്വന്തംസ്വാർത്ഥതക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയില്ല എന്ന എന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന് കൊണ്ട് ആ വഴിപോയില്ല.

തൊടുപുഴ ടൗൺ ഹാളിലെ അവതരണത്തിനായി വിളിക്കുമ്പോൾ ഇനി തൻ വരുന്നില്ലെന്ന് ശോഭ തീർത്ത്പറഞ്ഞു. മറ്റാരും ഒന്നും അറിഞ്ഞില്ലെങ്കിലും എത്രമാത്രം ആഴത്തിലുള്ള ഒരു പ്രണയമാണ് ആ കിളുന്ത്പെൺകുട്ടിക്ക് എന്നോട് ഉണ്ടായിരുന്നതെന്നും അത് നിരസിക്കപ്പെട്ടപ്പോൾ എത്ര വലിയ പ്രാണ വേദനയാണ്അവൾ അനുഭവിച്ചതെന്നും നിസ്സഹായതയോടെ ഞാൻ മനസ്സിലാക്കിയിരുന്നു.

ഇവിടെ ഒന്ന് പറയാം.

പ്രണയം ഒരു പ്രാണ വേദന തന്നെയാണ്.. സാമൂഹ്യാവസ്ഥയുടെ അഴിക്കൂടുകളിൽ വികാരങ്ങളുടെ മനയോലകൊറിച്ചു മോഹങ്ങൾക്ക് പതം വരുത്തി മാന്യതയുടെ സുരക്ഷിതപ്പുതപ്പ് വാരിചുറ്റി ജീവിക്കുന്ന കൂട്ടിലിട്ടതത്തകളെപ്പോലെയാണ് മനുഷ്യർ. അവരിൽ ഒരാൾ മാത്രമാണ് ഞാനും.

* ‘ പാടുന്നു പാഴ്മുളം തണ്ട് പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്.

Join WhatsApp News
Sudhir Panikkaveetil 2026-02-13 17:20:34
ശ്രീ ജയന്റെ പ്രണയം, അതിന്റെ പ്രാണവേദന അറിയിക്കാൻ വായനക്കാരെ ജിജ്ഞാസപ്പെടുത്തികൊണ്ട് കുറച്ച് നീണ്ട ഒരു പശ്ചാത്തലം നൽകി. പിന്നെ പ്രണയനാമ്പുകൾ പൊടിക്കുന്നു. കൂടെയുള്ള അഭിനേത്രി പ്രണയം നൽകാൻ മുന്തിരിവള്ളികൾ പൂക്കുന്ന ഒരു പ്രഭാതത്തിലേക്ക് ക്ഷണിക്കുന്നു. ഒരു സംസ്കൃത ശ്ലോകമുണ്ട്. കവിത വനിതാ സ്വയമേവാഗത വരാ. കവിതയും വനിതയും സ്വയം ഒരാളിലേക്ക് വരുന്നത് ഉത്തമം. ഇവിടെ സുന്ദരി അവളുടെ പ്രേമം അവൾ മനസ്സിൽ താലോലിക്കുന്ന പ്രിയനോട് പറയുന്നു. പക്ഷെ അനവധി അരുതുകളുടെ കാലപാശം ശ്രീ ജയനെ മുറുക്കി വരിഞ്ഞു അദ്ദേഹം കാലം പറഞ്ഞുവച്ച വഴിയിലൂടെ നല്ല കുട്ടിയായി നടന്നുപോയി. "കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ" കഥ മുഴുവൻ തീരും മുമ്പേ യവനിക വീഴും മുമ്പേ ആ നാടകകൃത്ത് സദാചാര സദസ്സിലേക്ക് പോയി. ശ്രീ ജയൻ ചെയ്തത് ശരിയാണെന്നു മൂല്യങ്ങൾ അഹങ്കരിക്കുമ്പോൾ ഒറ്റപ്പെട്ട ഒരു രാക്കിളിയുടെ കരച്ചിൽ രാവിൻറെ നിശബ്ദതതയിൽ തേങ്ങുന്നു.
Sunil 2026-02-13 18:59:23
Jayan Varghese, what exactly is this PRANAYAM ? I feel Pranayam is nothing but sexual attraction between two humans. Extreme feeling of sex. Without sex, Pranayam is a big zero. Pls don't say that Pranayam is holy and that kind of shit.
Observer 2026-02-13 21:26:52
ജയൻ സാർ പറയുന്നു "പ്രണയം ഒരു പ്രാണവേദന " എന്ന്. സുനിൽ ജി ഒന്നുകൂടി വായിച്ച് നോക്കുക പ്ളീസ് .
കൊച്ചൻ 2026-02-13 23:29:21
പ്രണയം എന്താണ് — ഈ ചോദ്യം മനുഷ്യർ ആയിരമായിരം വർഷങ്ങൾക്ക് മുൻപ് മുതൽ ചോദിച്ചുകൊണ്ടിരിക്കുന്നതും, ഓരോരുത്തരും തങ്ങളുടെ ജീവിതത്തിൽ വ്യത്യസ്തമായി അനുഭവിക്കുന്നതുമാണ്. പ്രണയം എന്നത് ഒരു വികാരം മാത്രമല്ല, ഒരാളെ കാണുമ്പോൾ മനസിൽ ഉണ്ടാകുന്ന ആഴമുള്ള ബന്ധബോധമാണ്. സ്വാർത്ഥത കുറയുന്ന ഒരു അവസ്ഥ — മറ്റൊരാളുടെ സന്തോഷം സ്വന്തം സന്തോഷമായി തോന്നുന്ന നിമിഷം. സുരക്ഷയും സ്വാതന്ത്ര്യവും ഒരുമിച്ച് നൽകുന്ന ബന്ധം — പിടിച്ചിരുത്തലല്ല, പക്ഷേ ഒരുമിച്ച് വളരാനുള്ള ഇടം. വാക്കുകളെക്കാൾ പ്രവർത്തികളിൽ പ്രകടമാകുന്ന ഒരു കരുതൽ — ചെറിയ കാര്യങ്ങളിൽ പോലും കാണുന്ന സ്നേഹം. സുഖദുഃഖങ്ങളിൽ ഒരുമിച്ച് നിൽക്കുന്ന കൂട്ടായ്മ — ജീവിതത്തിന്റെ ഭാരം പങ്കിടുന്ന ഒരു കൈത്താങ്ങ്. ട്രമ്പിനെ നേതാവായി കാണുന്നവർക്ക് ഇത് മനസ്സിലാകില്ല. അവർക്ക് ഇത് സെക്സ്മായി ബന്ടപ്പെട്ടതാണ്, സെക്സ് കഴിയുമ്പോൾ പ്രണയം കഴിയുന്നു. അവർ അടുത്ത പ്രണയം അന്വേഷിച്ചു പോകുന്നു. ട്രമ്പിന്റെ വിവാഹ ജീവിതം, ബലാൽസംഘം (ഇത് തെളിയിക്കപ്പെട്ട കേസും അപ്പീലിൽ ഇരിക്കുന്നതുമാണ്) എപ്പിസ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എല്ലാം തന്നെ ഇതിന് തെളിവാണ്. ജയന്റെ പ്രണയത്തിൽ സെക്സിനെക്കുറിച്ചു പറയുന്നില്ല പക്ഷെ ആ പ്രേമം കാലങ്ങൾ കഴിഞ്ഞിട്ടും ഹൃദയത്തിൽ സൂക്ഷിക്കുന്നു. അത് ഇടയ്ക്ക് മധുരിക്കുന്ന വേദന നൽകുന്നു. ആ പെൺകുട്ടിയെ സ്വന്തമാക്കിയിരുന്നു എങ്കിൽ ഇന്നുണ്ടായ വേദന ഉണ്ടാകുമായിരുന്നോ? ആ വികാരത്തെ പ്രണയമായി നിലനിറുത്താൻ കഴിയുമായിരുന്നോ ? അറിയില്ല. പക്ഷെ പ്രണയത്തിന്റെ തീവ്രത കൂട്ടുന്ന ഒന്നാണ് അത് കിട്ടിയില്ലല്ലോ എന്ന തോന്നൽ? സെക്സ് എന്നത് പ്രകൃതിയുടെ ഒരു ആവശ്യമാണ്. ഇന്നും മനുഷ്യന് പിടികൊടുക്കാതെ ഈ പ്രബഞ്ചത്തിൽ ജ്വലിച്ചു നിൽക്കുന്ന ജീവനെ , ചൈതന്യത്തെ നിലനിറുത്താൻ ഈ നാടകം തുടർന്ന് കൊണ്ടിരിക്കും - കവികൾ അതിനെ വാഴ്ത്തും, കഥയും നാടകങ്ങളും അതിൽ നിന്നും ഉത്‌ഭവിക്കും, ചിലർ കാമഭ്രാന്തരായി ബാലസംഘം ചെയ്യും, ചിലർ എപ്‌സ്റ്റീനെപ്പോലെ കൂട്ടികൊടുക്കും, യുദ്ധങ്ങൾ ഉണ്ടാകും, സാമ്പ്രാജ്യങ്ങൾ തകരും- ദൈവ പുത്രന്മാർ വ്യഭിചാരത്തിൽ പിടിക്കപ്പെടും, എപ്‌സ്റ്റീൻ ഫയൽ പുറത്തു വന്നതോടെ പല വമ്പന്മാരും കടപുഴകാൻ തുടങ്ങി. യൂറോപ്പിലെ ഭരണകൂടങ്ങൾ ഇളകി തുടങ്ങി. ട്രമ്പിന്റെ ഭരണകൂടത്തിനും ഇളക്കങ്ങൾ തുടങ്ങി- പ്രണയവും കാമവും തിരിച്ചറിയുക - ജയൻ വറുഗീസ് നല്ലൊരു ലേഖനം എഴുതിയിരിക്കുന്നു - പക്ഷെ എന്ത് ചെയ്യാം. പണ്ഡിതന്മാർ എന്ന് സ്വയം കരുതി അഭിപ്രായം എഴുതുന്നവരുടെ അറിവ് അത്രയേയുള്ളൂ. അവഗണിക്കു- മരിക്കുന്നതുവരെ പ്രണയിക്കൂ
Advocate Sathish 2026-02-14 00:46:15
കൊച്ചന്റെ അപാര അറിവിന്റെ മുന്നിൽ അഭിപ്രായം എഴുതിയ മൂന്നുപേരുടെ അറിവില്ലായ്മ തെളിഞ്ഞു നിൽക്കുന്നു. ശ്രീ കൊച്ചാ ..സ്വയം അറിവുണ്ടെന്നു കാണിക്കാൻ മറ്റുള്ളവരെ താഴ്ത്തുന്നത് താങ്കൾ എവിടുന്ന് പഠിച്ചു. മറ്റു മൂന്നു പേര് പ്രതികരിക്കട്ടെ. ഞാൻ ഇത്തരം അധർമ്മത്തിൽ ഇടപെടുന്നതിൽ വായനക്കാർ ക്ഷമിക്കുക,
അജ്ഞൻ 2026-02-14 01:42:49
പണ്ഡിതന്മാരെ കൊച്ചാക്കുന്ന കൊച്ചൻ. കൊള്ളാം! കൂടുതൽ എഴുതി എന്തിന് കോച്ചാകുന്നു.
Sunil 2026-02-14 11:58:52
Jayan Varghese, if Shobha, in your article, is more than 70 years old, will you get the same kind of pain in your heart ?
Jay 2026-02-14 12:51:36
Now the pain is in the ass like you have,Sunil.
Sunil 2026-02-14 13:28:47
Jayan Varghese, did Monica Lewinsky had Premam, Pranayam or Kamam with Bill Clinton ?
Jay pain 2026-02-14 14:58:53
Where is your pain Jay?Sounds like it is in the head. Head is usually the top part of the body. In your case, it is questionable.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-14 15:01:56
പച്ചയ്ക്ക് പറഞ്ഞാൽ , തനി '916കാമത്തെ' ആണ് പ്രണയം, പ്രേമം, ദിവ്യം എന്നൊക്കെയുള്ള കെട്ട പദങ്ങൾ ഉപയോഗിച്ച് ഒളിച്ചു കടത്തുന്നത്. ആംബുലൻസിൽ കഞ്ചാവ് കടത്തുന്നത് പോലെ. തുറന്നു പറയാൻ കള്ള സദാചാരം അനുവദിക്കില്ല.പേടിച്ചു തൂറികൾ.പെണ്ണിന്റെ ലൈംഗീക അവയവത്തിന് വേണ്ടിയുള്ള ആണിന്റെ ലിംഗ വിശപ്പ്‌. "യോനി" ഇല്ലാത്ത ഒരു പെണ്ണിനോട് ആണിന് പ്രണയം തോന്നുമോ? "പീനെസ്" ഇല്ലാത്ത ആണിനോട് പെണ്ണിന് ലൈംഗീക ആകർഷണം തോന്നുമോ?? ഇല്ലാ, ഇല്ലാ, ഇല്ലാ....... വെറും മുഖംമൂടി പദങ്ങളാണ് ഇപ്പറഞ്ഞ എല്ലാ കെട്ട വാക്കുകളും. Rejice
Jayan varghese 2026-02-14 15:44:24
നിറഞ്ഞൊഴുകുന്ന പുഴയുടെ അക്കരെയുള്ള നാട്ടു വഴിയിലൂടെ ബഹുമാന്യനായ ശ്രീ സുനിലിനെപ്പോലെ ചിന്തിക്കുന്ന ഒരു ഗണകൻ ( കണിയാൻ ) തന്റെ ഓലക്കുടയും ചൂടി നടന്നു പോവുകയായിരുന്നു. ഇക്കരെയുള്ള കുടിലിന്റെ മുറ്റത്തു പറ്റിത്തുടലിൽ പൂട്ടിയിടപ്പെട്ട ഒരു നാടൻ പട്ടി കണിയാരെക്കണ്ട് ഒന്നാഞ്ഞു കുരച്ചു. പെട്ടെന്ന് തിഥിയും ഗ്രഹ നിലയും ഗണിച്ചു നോക്കിയ കണിയാർ തന്റെ ഓലക്കുടയുടെ ചൂരൽക്കാൽ ചവിട്ടി വലിച്ചൂരി ‘ വാടാ വാടാ ‘ എന്ന് പട്ടിയെ വെല്ലുവിളിച്ചു കൊണ്ട് തയ്യാറായി നിന്നു. കണിയാരുടെ പരാക്രമം കണ്ട ഒരു വഴിപോക്കൻ ‘ എന്ത് പറ്റി കണിയാരെ ? ‘ ഏന് ചോദിക്കുമ്പോൾ കണിയാരുടെ ഉത്തരം ഇങ്ങനെയായിരുന്നു : “ പുഴ വറ്റിപ്പോവുകയും തുടല് പൊട്ടിപ്പോവുകയും ചെയ്‌താൽ കടി പറ്റിപ്പോകും എന്നാ ഗണന ഫലം അതോണ്ടാ “ ഓലക്കുട നശിപ്പിച്ച കണിയാർ പൊരി വെയിലത്ത് വിയർത്തൊലിച്ചു സ്വഗ്രഹം പൂകി എന്നാണ് കഥ. ബഹുമാന്യനായ ശ്രീ റജീസ്‌ വേണുഗോപാലൻ കൊക്കാടൻ എഴുതിയ ‘ കൂത്താണ്ടവർ ‘ എന്ന നോവൽ ഒരിക്കൽ വായിക്കണം എന്നഭ്യർത്ഥിക്കുന്നു. ജയൻ വർഗീസ്.
Jayan varghese 2026-02-14 18:28:26
ഇര തേടുക എന്നതും ഇണ ചേരുക എന്നതും ജന്തു വർഗ്ഗത്തിന്റെ അടിസ്ഥാന സ്വഭാവ വിശേഷങ്ങളാണ്. സ്വയം നില നിൽക്കുകയും സ്വവംശം നില നിർത്തുകയും എന്ന ആത്മ പ്രചോദനമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. പ്രകൃതി പ്രപഞ്ചത്തിന്റെ കാൻവാസ്‌ ആണെങ്കിൽ ആ കാൻവാസിൽ കാലം കോറിയിട്ട മുൻ ചിന്തയുടെ നിറക്കൂട്ടുകളിലാണ് ഇത് സംഭവിക്കുന്നത്. അത് കൊണ്ടാണ് ഓരോ ജീവിയുടെയും ഇരയിലും ഇണയിലും അതാതിന്റെ ഐഡന്റിറ്റികൾ പ്രകൃതി വരച്ചു ചേർത്തിട്ടുള്ളത്. ഇരയുടെ നിറവും മണവും രുചിയും അത് ഭക്ഷിക്കുന്ന ജീവിയുടെ നല്ലതിനായി ഭവിക്കുന്നത് പോലെ ഇണ ചേരുന്ന ജീവികളുടെ ശാരീരിക മാനസിക അവസ്ഥകൾ അതിനും ഗുണകരമായി ഭവിക്കുന്നു. ഇണയുടെ ആത്മ ഭാവങ്ങളിൽ അനുരണനം സൃഷ്ടിക്കുന്ന അനേകം സാഹചര്യങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് പ്രകൃതി ഇത് സാധിക്കുന്നത് എന്നതിനാലാണ് നമ്മുടെ വർത്തമാനാവസ്ഥ താളം തെറ്റാതെ നില നിർത്തപ്പെടുന്നത്. ഒരു മുൻ ചിന്തയുടെ ആസൂത്രണ മികവിൽ ഇതെല്ലാം പ്രോഗ്രാം ചെയ്യപ്പെട്ടു എന്നതിനാലാണ് കഴുതപ്പുലിയുടെ ഇര/ ഇണ രീതിയുമായി മനുഷ്യന് പൊരുത്തപ്പെടാനാവാത്തത്. വിവരമുള്ള ശാസ്ത്ര സമൂഹം ഇതിനെ ഫൈൻ ട്യൂണിങ് എന്ന് വിളിക്കുന്നു. വിവരമില്ലാത്തവർ ഫൈൻ ട്യൂണിങ്ങിനെയും യാദൃശ്ചികം എന്ന് വിളിച്ചു സത്യം തമസ്ക്കരിക്കുന്നു. ഇതിൽ നിന്ന് ഒരു ലൈംഗിക അവയവത്തിന്റെ രൂപം മാത്രം അടർത്തിയെടുത്ത് അതിൽ മാത്രമാണ് പ്രണയം ഇരിക്കുന്നതെന്നു വിലയിരുത്തുന്ന ശാസ്ത്രാന്വേഷികളുടെ ഗവേഷണക്കോലുകൾക്കു വഴങ്ങാത്ത അനേകം സത്യങ്ങൾ ഇനിയും പ്രപഞ്ചത്തിലുണ്ടെന്ന് സത്യ സന്ധമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. ജയൻ വർഗീസ്.
രസികൻ, വലിയിടം 2026-02-14 19:58:46
നാറാണത്തു ഭ്രാന്തൻ പാറയുരുട്ടി മുകളിലേക്ക് കയറ്റി അത് താഴേക്ക് തട്ടിയിട്ട് അതിലൂടെ ഭൗതിക സുഖങ്ങൾക്ക് പുറകെ പോകരുത് വെറും നൈമിഷികം എന്ന് തുടങ്ങി പല തത്വചിന്താപരമായ കാര്യങ്ങൾ മനുഷ്യരെ പഠിപ്പിച്ച പോലെ പാവം ശ്രീ റെജിസ് സത്യങ്ങൾ വിളിച്ചു പറയുന്നു. ആരും കേൾക്കുന്നില്ല, അദ്ദേഹത്തെ നിരീശ്വരനായി ജനം കാണുന്നു. എവിടെയാണ് ശ്രീ റെജിസ് നിരീശ്വരനാണെന്നു വായനക്കാർക്ക് തോന്നിയിട്ടുള്ളത്. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ validity ചോദ്യം ചെയ്യുന്നു. കാര്യകാരണസഹിതം. അത് കണ്ണടച്ചു വിശ്വസിക്കുന്ന മറ്റൊരു പാവം മാത്തുള്ള (പുള്ളിക്ക് ഡോക്ട്രേറ്റുണ്ട് ഓർക്കുക) അതിനെ ഖണ്ഡിക്കുന്നു. അമേരിക്കൻ മലയാളികളുടെ അഭിമാനമായ ശ്രീ ജയന്റെ പ്രണയാനുഭവം വായനക്കാർ ആസ്വദിച്ചു . അതിനിടയിൽ ഒന്ന് ആളായി കളയാം എന്ന് ചിന്തിച്ച് ഒരു കൊച്ചന്റെ കടന്നു വരവ്. സാധാരണ വായനക്കാർ ചോദിക്കുന്നപോലെ എന്താണീ പ്രണയം എന്ന് സുനിൽ ചോദിച്ചതിന് സുനിലിനും, സുധീറിനും ഒബ്സർവേർക്കും വിവരക്കുറവ് ഉണ്ടെന്നെഴുതാൻ കൊച്ചൻ എന്ന മഹാപണ്ഡിതനു കഴിഞ്ഞതാണ് ഈ വർഷാരംഭത്തിലെ ഏറ്റവും വലിയ തമാശ. കൊച്ചൻ കരുതിയത് കുറെ കള്ള പേരുകാർ പതിവുപോലെ പുള്ളിയെ support ചെയ്യാൻ വരുമെന്നാണ്. ആരെയെങ്കിലും ചെളി വാരി എറിയുമ്പോൾ സ്വന്തം കൈയ് ചീത്തയായാലും ഒന്ന് എറിഞ്ഞു കളയാം എന്ന് ചിന്തിക്കുന്നവർ അധികം. ഒരു ചർച്ച പോലെ ഇതിൽ പങ്കെടുത്ത എല്ലാവര്ക്കും പ്രണയദിന ആശംസകൾ.സുധീർ ഉദ്ധരിച്ച പാട്ടുപോലെ. "കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ" ജയൻ നടന്നെങ്കിലും കാലം മുന്നോട്ട്പോയപ്പോൾ ആ രാക്കിളിയുടെ തേങ്ങൽ അദ്ദേഹം കേട്ടു, അതാണ് പ്രണയത്തിന്റെ ശക്തി. ശ്രീ ജയന്റെ കാര്യത്തിൽ അത് പെൺകുട്ടിയുടെ വൺ വേ പ്രേമം ആയിരുന്നു എന്നിട്ടും ആ കുട്ടിയോട് ജയന്റെ മനസ്സിൽ പ്രണയനിലാവ് പരന്നു. സുനിൽ സാർ പ്രണയത്തിനും പ്രണയനുഭവങ്ങൾക്കും പ്രായം തടസ്സമല്ല. അമേരിക്കൻ മലയാളികളാണ് കുറച്ച് പ്രായമൊക്കെ ആയാൽ പ്രണയത്തെപ്പറ്റി പറയരുത് എഴുതരുത് എന്ന് പറയുന്നത്. പഴയ നടൻ ടി കെ ബാലചന്ദ്രനെ പോലെ ഒരാൾ ഉണ്ടെന്നു പ്രദീപ് നായർ എഴുതുമ്പോൾ ആ ആളിന് വയസ്സായി എന്ന ചന്ത കുശുമ്പ് പറയുന്നത് അന്തസ്സുള്ള അമേരിക്കൻ മലയാളിക്ക് യോജിച്ചതോ?
കൊച്ചൻ 2026-02-14 20:58:35
എന്റെ പേര് കൊച്ചൻ എന്നായതുകൊണ്ട് എങ്ങനെ നിങ്ങൾ കൊച്ചായി എന്ന് മനസിലാകുന്നില്ല. ഇവിടെ വരുന്ന പണ്ഡിതന്മാരുടെ മുന്നിൽ ഞാൻ ഒന്നും അല്ല. അതുകൊണ്ട് ഞാൻ എന്റെ അഹങ്കാരത്തിന്റെ പത്തി ചതയ്ക്കാൻ, എന്നെ ഒഴിപ്പിക്കാൻ സ്വയം വിളിക്കുന്ന പേരാണ് കൊച്ചൻ- അതുകൊണ്ട് എന്റെ ഗുരുക്കന്മാരായ രസികൻ വലിയിടവും, സുനിലും, ജയൻ വറുഗീസും, സുധീർ പണിക്ക വീട്ടിലും, റജീസ്‌ നെടുങ്ങാടപ്പള്ളിയും, വേദപണ്ഡിതനും , സ്വർഗ്ഗത്തിന്റെ താക്കോൽ കയ്യിൽ കൊണ്ട് നടക്കുന്നവനുമായ ഡോക്ടർ മാത്തുള്ളയും എന്നോട് നീരസപ്പെടരുത്. ഇതിനിടയ്ക്ക് ഏതൻ തോട്ടത്തിൽ പാമ്പ് കയറിയതുപോലെ ഒരു അഡ്വക്കേറ്റ് സതീഷ് കടന്നുകൂടിയാണ് കുത്തിത്തിരിപ്പു ഉണ്ടാക്കിയത്. നിങ്ങളെയെല്ലാം എന്റെ ഗുരുക്കന്മാരായാണ് ഞാൻ കണ്ടിട്ടുള്ളത്. യഥാർത്ഥത്തിൽ ഞാൻ ആറടി പൊക്കം ഉണ്ടായിരുന്ന ആളാണ് . അന്ന് എന്റെ നാട്ടുകാർ എന്നെ വിളിച്ചുകൊണ്ടിരുന്നത് 'പൊങ്ങൻ'എന്നായിരുന്നു. അങ്ങനെ ഞാൻ ഒരു പൊങ്ങാനായി മാറി. അപ്പോഴാണ് വളരെ വിദ്യാസമ്പന്നനുമായ ഒരു ഗുരു വര്യനെ ഞാൻ കണ്ടുമുട്ടിയത്. അദ്ദേഹം പറഞ്ഞു നീ അറിവ് നേടുക അതിൽ കൂടി നിന്റെ അറിവുണ്ടെന്നുള്ള പൊങ്ങച്ചം മാറി നീ കൊച്ചായിക്കൊള്ളും എന്ന് പറഞ്ഞത്. പൊക്കവും അറിവും തമ്മിൽ ബന്ധമുണ്ടന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു. പിന്നെ അതിന്റെ പൊരുൾ പിടികിട്ടിയപ്പോൾ കൂടുതൽ അറിവ് നേടാൻ ശ്രമിച്ചു. അത് കടലിൽ ചാടിയതുപോലെയായി. അങ്ങനെ ഒരു വിധത്തിലാണ് അവിടെ നിന്നും ഊരി പോന്നത്. എന്തായാലും ആ അനുഭവം മോസസ് ഹിമാലയത്തിൽ വച്ച് ദൈവത്തെ കണ്ടതുപോലെയായിരുന്നു. എന്റെ അഹങ്കാരം എല്ലാം മാറി ഞാൻ ഒരു കൊച്ചനായി മാറി. അതാണ് എന്റെ കൊച്ചൻ എന്ന പേരിന്റെ പിന്നിലുള്ള കഥ. അതുകൊണ്ട് എന്റെ ഗുരുക്കന്മാരായ മേല്പറഞ്ഞവരെല്ലാം എന്നെ അനുഗ്രഹിക്കണം. തൊഴു കയ്യോടെ നിങ്ങളുടെ കൊച്ചൻ
കൊച്ചൻ 2026-02-14 21:07:46
ഒരു കാര്യം പറയാൻ മറന്നുപോയി ഗുരുക്കന്മാരെ. അറിവ് കൂടുതോറും ആത്മവിശ്വാസം കൂടും. അപ്പോൾ കള്ളപ്പേരുള്ളവരുടെ സഹായം ആവശ്യമില്ല. പിന്നെ നിങ്ങളുടെ ടി. കെ. ബാലചന്ദ്രനെപ്പോലെയുള്ള വയസ്സന് പ്രണയകാലം വരുമ്പോൾ താഴെ കുറിച്ചിരിക്കുന്ന മരുന്ന് പ്രയോഗിച്ചാൽ മതി. ഇതിന്റെ ഗാന രൂപത്തിൽ പീ ഭാസ്ക്കരൻ എന്ന ലാഡ വൈദ്യൻ കുറിച്ചിട്ടുണ്ട്. "വയസ്സനാണു വരുന്നതെങ്കിൽ (2) (ഇത് രണ്ടു പരാവശ്യം ആവർത്തിച്ചു ചൊല്ലണം) അയലേം ചോറും നല്‍കേണം ഇടയ്ക്കിടക്ക് വെറ്റില തിന്നാന്‍ ഇടിച്ചിടിച്ച് കൊടുക്കണം ഇടക്കിടക്ക് വെറ്റില തിന്നാന്‍ ഇടിച്ചിടിച്ച് കൊടുക്കണം"
Nainaan Mathullah 2026-02-15 08:43:11
Jayan's article takes me back to my teenage and youth years. ‘Pranayam’, or love- ‘athu enthuttu sadhanamanu’? Who created it? Regis god, ‘Science’ has anything to say about it? Instead of asking counter questions, please answer the question. Please give reference to the science book that your arguments are based on. Science has anything to say about love, or the need for it? Thanks
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-15 23:31:22
💥🔥 എന്റെ പൊന്നു മാത്തുള്ളാഹ്, ഞാൻ മാത്തുള്ളയെ നമിക്കുന്നു. മാത്തുള്ളാഹ് ജീവനോടെ ഉണ്ടോ?? പുതിയ ഉഡായിപ്പും കൊണ്ട് വന്നിരിക്കുകയാണോ??? ഏശു ഇതേ type ആയിരുന്നു. തർക്കുത്തരം.... മറുചോദ്യം...., നേരേ ചൊവ്വേ മുഖത്തേക്ക് നോക്കി ഉത്തരം പറയില്ല, താഴേക്കു കുനിഞ്ഞ് തർക്കുത്തരം ആരോടെന്നില്ലാതെ പറയും.അദ്ദേഹത്തിന്റെ സ്ഥിരം കലാ പരിപാടി ആയിരുന്നു.ഉടായിപ്പ്. എന്റെ straight സംശയങ്ങൾക്ക് മറുപടി താ??? അറിയില്ലെങ്കിൽ അന്തസ്സായി അറിയില്ല എന്ന് പറ. Rejice ജോൺ
രസികൻ, വലിയിടം 2026-02-16 01:21:49
ശ്രീമാൻ ഓ സോറി ഡോക്ടർ മാത്തുള്ള പ്രണയം ഉണ്ടാകുന്നത് ഹോർമോണിന്റെ പ്രവർത്തനം കൊണ്ടാണെന്നു സയൻസ് പറയുന്നുണ്ട്. അത് ഡോക്ടർക്ക് അറിയില്ലേ. മാതുലക്ക് പ്രണയം തോന്നി വർഷങ്ങൾക്ക് മുമ്പ് എന്ന് പറയുമ്പോൾ ഇപ്പോൾ ഹോർമോൺസ് നിന്ന് എന്നാണ് സയൻസ് പറയുന്നത്. എന്നും പ്രണയം ഉണ്ടാകും ഹോർമോൺസ് പ്രവർത്തിച്ചാൽ. ഇത് സയൻസ് പറയുന്നു. ശ്രീ ജയനിലും ഇപ്പോഴും ഹോർമോൺ ശക്തമായത് കൊണ്ടാണ് പഴയ കാമുകിയെ ഓർക്കുന്നത്.
കൊച്ചൻ 2026-02-16 04:12:15
പ്രിയപ്പെട്ട പ്രണയിതാക്കളെ. പ്രണയവും സ്നേഹവും ഇല്ലായിരുന്നെങ്കിൽ. ഈ പ്രപഞ്ചം നിലനിൽക്കുകയിലായിരുന്നു . "സ്നേഹത്താൽ ഉദിക്കുന്നു ലോകം, സ്നേഹത്താൽ വൃദ്ധി നേടുന്നു, സ്നേഹം താൻ ശക്തി ജഗത്തിന്എ" ന്നല്ലേ കുമാരനാശാൻ കുറിച്ച് വച്ചിരിക്കുന്നത് നിങ്ങൾ പ്രണയത്തിൽ ആകുമ്പോൾ, പ്രതിഫലം, പ്രചോദനം, ശ്രദ്ധ എന്നിവയുമായി ബന്ധപ്പെട്ട നിരവധി മസ്തിഷ്‌ക മേഖലകൾ സജീവമാകുന്നു. പ്രണയം രാസവസ്തുക്കൾ മാത്രം അല്ല, മറിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്ന പ്രതിഫലം, ശ്രദ്ധ, സ്മരണം, ഉണർവ്, സമ്മർദ്ദനിയന്ത്രണം തുടങ്ങിയ സംവിധാനങ്ങളുടെ ഒരു ശൃംഖലയാണെന്ന് ന്യുറോസയന്റിസ്റ്റുകൾ പറയുന്നു. ഇതിലെ പ്രധാന പങ്കാളികൾ: ഡോപ്പമിൻ — ആനന്ദം, പ്രചോദനം, ആകർഷണത്തിന്റെ “ഹൈ” എന്നിവ സൃഷ്ടിക്കുന്നു നോർഎപിനെഫ്രിൻ — ജാഗ്രത, ആവേശം, ഹൃദയം പാഞ്ഞോടുന്ന നിമിഷങ്ങൾ എന്നിവ വർധിപ്പിക്കുന്നു സെറോട്ടോണിൻ — പലപ്പോഴും കുറയുന്നു; അതിനാൽ ആവർത്തിച്ചുള്ള ചിന്തകൾക്ക് കാരണമാകാം ഓക്സിറ്റോസിൻ & വാസോപ്രെസ്സിൻ — ബന്ധം ആഴപ്പെടുത്തുകയും ദീർഘകാല അടുപ്പം ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഈ ‘കോക്ടെയിൽ’ കഴിച്ചു മാത്തുള്ളയും, നെടുങ്ങാടപ്പള്ളിയും, സുനിലുമൊക്കെ പ്രണയത്തെ അതീവ തീവ്രമായതും, അടിമത്തം പോലെയുള്ളതും, മറക്കാനാവാത്തതുമായ അനുഭവമാക്കൂ. ജയൻ വറുഗീസിന്റെ കെട്ടടങ്ങാതെ കിടക്കുന്ന പ്രണയത്തിന്റെ ഹോർമോണുകളുടെ അണപൊട്ടിയിരിക്കുന്നു. മാത്തുള്ള ഉത്തമ ഗീതം വായിച്ചു മരവിച്ചു കിടക്കുന്ന ഹോർമോൺ ഗ്രന്ധികളെ ഉണർത്തൂ. ഹാ പ്രണയമേ നീ എവിടെ ശലോമോന്റെ കൊട്ടാരത്തിലെ സുന്ദരികളുട കൊങ്കകൾ തടവി ഞാൻ നിർവൃതി കൊള്ളട്ടെ. അവരുടെ മാറിടങ്ങളിലെ ചൂടേറ്റു ഞാൻ ഉറങ്ങട്ടെ- വരുവിൻ സുന്ദരികളെ നമ്മൾക്ക് ഈ രാവിൽ രതിക്രീഡയിൽ ഏർപ്പെടാം ... രസികൻ വലിയിടം ചിന്ന വീട്ടിൽ അന്തി ഉറങ്ങട്ടെ.
തോമസ് ചൂരവടിയിൽ 2026-02-16 08:52:51
ഇത് കൊച്ചൻ ഒന്നുമല്ല. എളിമയുടെ വിശ്വരൂപം ആയതുകൊണ്ടാകാം കൊച്ചൻ എന്ന പേരിട്ടത്. ഏതാണെങ്കിലും ഞാൻ കൊച്ചൻ എന്ന് വിളിക്കുന്നില്ല. ഞാൻ ബഹുമാനസൂചകം ആയിട്ട് കുട്ടേട്ടൻ എന്ന് വിളിക്കുന്നു. ഹലോ കുട്ടേട്ടാ താങ്കളുടെ അറിവ് അതിഭയങ്കരമാണ് കേട്ടോ. താങ്കളുടെ അറിവിന്റെ മുമ്പിൽ ഞാൻ തലകുനിക്കുന്നു. കുട്ടേട്ടൻ ഇവിടെ കാണുന്ന എല്ലാ എഴുത്തുകാരയും സാഹിത്യകാരന്മാരെയും ഒന്ന് വിലയിരുത്തി പൊളിച്ചടുക്കണം കേട്ടോ. ഇവിടെ കാണുന്നത് അധികവും പുകഴ്ത്തൽക്കാരെയും ചൊറിഞ്ഞു പൊക്കല് കാരെയും ആണ്. പക്ഷേ കുട്ടേട്ടനും ചൊറിഞ്ഞു നോക്കിയാൽ കുട്ടേട്ടനെ അവർ തിരിച്ചും ചൊറിഞ്ഞു പൊക്കും. ഏതായാലും സത്യം പറഞ്ഞാൽ മതി. മോശം കണ്ടാൽ നിഷിദ്ധമായി വിമർശിക്കുക. നല്ലത് കണ്ടാൽ ചെറിയതായി ഒന്ന് ചൊറിഞ്ഞു കൊടുക്കുക, തലോടുക. ഒത്തിരി ചൊറിഞ്ഞു പോക്കിയാൽ അവൻ നിങ്ങളുടെ തലയിൽ കയറിയിരിക്കും. കൊച്ചനെന്ന ഈ കുട്ടേട്ടൻ അറിവാളിയാണെങ്കിലും ഇപ്പോൾ ഈ പ്രതികരണ ഗോളത്തിൽ ഒരു പുതുമുഖം ആണെന്ന് തോന്നുന്നു. നെടുങ്ങാടപ്പള്ളി, Mathulla, സുധീർ തുടങ്ങിയവർക്കൊക്കെ ചെറിയ ചൊറിച്ചിൽ കൊടുക്കുക, അതുപോലെ ചെറിയ ചൂരൽ കഷായം, അതായത് ചെറിയ പിച്ചുകൾ കൊട്ടുകൾ എല്ലാം കൊടുത്ത അവരെയും നേരെയാക്കുക. നാടകക്കാരൻ ജയൻ വർഗീസിനെയും ഒന്ന് ശ്രദ്ധിച്ചേക്കണം. പിന്നെ എല്ലാം വേണ്ടതുപോലെ ചെയ്യുക. എല്ലാ നല്ല ആശംസകൾ നേരുന്നു കൊച്ചനെന്ന കുട്ടേട്ടൻ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-16 10:50:35
💥🔥to- : രസികൻ, വലിയിടം ; കൊച്ചൻ : - ഒക്കെ ശരി തന്നേ....പ്രണയം നിർമ്മിക്കപ്പെടുന്നത് രാസവസ്തുക്കളും ഹാപ്പി ഹോർമോൺസും മൂലമാണ്..... സമ്മതിച്ചു. പക്ഷേ ഇതെല്ലാം തലച്ചോറിൽ വേണ്ട അളവിലും വേണ്ട സമയത്തും വേണ്ട ഇടവേളകളിലും ( dose,freequency, & scale) ഉൽപ്പാധിപ്പിക്കുന്നത് ആരാ..... ആരാ....?? അത് ഞങ്ങളുടെ ഏശുവേട്ടൻ തന്നേ. ഏശു സാർ അറിയാതെ ഒരു മുടി പോലും പൊഴിയില്ലാ. Rejice
Ninaan Mathullah 2026-02-16 12:51:02
Rasikan, ‘aake’ confusion ‘aayallo’! It is well known that hormones cause sexual attraction. What proof is that ‘pranayam’ caused by hormones? ‘Pranayam’ can happen any age. If you say there is no difference between ‘pranayam’ and sex, all the writers here will rebel against you. They can’t agree that what they felt is just sexual urge. Poets extolled the virtue of ‘pranayam’ as a ‘divyamaya oru anubhuthi’. Are you calling it just sexual urge?
Sunil 2026-02-16 15:17:14
Mathullah, I was telling that Premam, Pranayam or Kaamam are connected thru sexual feelings. Without sexual feelings, there will not be any Pranayam. Please do not use the word holy as an adjective for any of these feelings.
കുഞ്ഞൻ നമ്പൂതിരി 2026-02-16 16:12:59
ശ്രീ റെജിസ് നിങ്ങളെ ഡോക്ടർ മാത്തുള്ള മതം മാറ്റിയോ? എല്ലാം യേശുവാണെന്നു നിങ്ങൾക്ക് വിശ്വാസമായോ? ഹാലേലൂയ!! മാത്തുള്ള സഹോദര താങ്കളുടെ ഡോക്ടറേറ്റ് വെറുതെ ആയില്ല. അങ്ങനെ നീണ്ട സംവാദങ്ങൾക്ക് ശേഷം എല്ലാം യേശുവാണെന്നു ശ്രീ റെജിസ് സമ്മതിച്ചു. നോമിന്റെ പൂർവികർക്കൊക്കെ ഒന്നേ അറിയുണ്ടായുള്ളു അത് കാമം തന്നെ. പിന്നെ അതിലൂടെ വല്ലവരോടും ഇച്ചിരി സ്നേഹം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-16 20:40:33
💥🔥 to-: കുഞ്ഞൻ നമ്പൂതിരി : - അതേ തമ്പ്രാ, ഞാൻ വിശ്വസിക്കുന്ന ഏശു വേറേ level, വേറേ vibe. പക്ഷേ ശ്രീ മാത്തുള്ള യേശുവിൽ അല്ല, പിശാചിലും അവന്റെ ലോക, ജഡ മോഹങ്ങളിലും ആണ് അഭിരമിക്കുന്നത്. അദ്ദേഹം air കണ്ടീഷൻ, cell ഫോൺ, car, പെട്രോൾ, airfrier, microwave oven, electricity, bulb, cooking gas, വീട്, tv, ഫ്രിഡ്ജ്, washing മെഷീൻ ഇങ്ങനെയുള്ള അനേകായിരം technical products ഇല്ലാതെ ഒരു മിനുറ്റ് ജീവിക്കില്ല. അല്ലെങ്കിൽ അദ്ദേഹം violent ആകും. ഞായറാഴ്ച ഒരു 3 മണിക്കൂർ മാത്രം ഏശുവുമായി അദ്ദേഹം കുത്തി മറിയും.ആഴ്ചയിലെ ബാക്കി 165 മണിക്കൂറും ലോക മോഹങ്ങളിൽ മുഴുകി അറുമാദിച്ചു കഴിയുന്നു. ഈ ഉപകരണങ്ങൾ ഒന്നും യേശു കാണുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല, സ്വപ്നങ്ങളിൽ പോലും. ഇവയെ ഒക്കെ ഏശു ശക്തമായി എതിർക്കുകയും ശപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ട് അതൊന്നും വകവെയ്ക്കാതെ ഈ materials- ന്റെ എല്ലാം അടിമ ആയി മാറിയിരിക്കുകയാണ് മാത്തുള്ളാഹ്. എന്നാൽ ആരെങ്കിലും മാത്തുള്ളയോട് "ഇപ്പോൾ ഏശുവിന്റെ അടുക്കലേക്കു പോകാമോ" എന്ന് ചോദിച്ചാൽ പുളിച്ച തെറി പറയും.ഞാൻ മാത്തുള്ളയുടെ അത്ഭുതങ്ങൾ ചെയ്ത കൂതറ ഏശുവിൽ അല്ല വിശ്വസിക്കുന്നത്. എന്റെ ഏശു പാവം ആണ്. ദിവ്യ ജനനം ഇല്ലാ, അത്ഭുതം ഇല്ലാ, ഉയിർത്തില്ല, രണ്ടാമത് വരത്തുമില്ല. എന്റെ ഏശു പാവം ആണ്. എന്റെ ഏശു എന്റെ കൂടെ തന്നെ ഉണ്ട്‌. മാത്തുള്ള ഈ ലോകത്തിൽ കിട്ടാവുന്ന സകല വസ്തുക്കളുടെയും സുഖ സമഗ്രഹികളുടെയും സയൻസിന്റെയും tecnology യുടെയും പുറത്ത് അടയിരിക്കുകയാണ്. ചോദ്യങ്ങൾ ചോദിച്ചാൽ നേരേ ചൊവ്വേ ഒരു മറുപടി പോലും തരില്ല. എന്തു ചെയ്യാം.🫣🫣🤔 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക