Image

ജെയിംസ് കാനാച്ചേരി , 74, റോക്ക് ലാൻഡിൽ അന്തരിച്ചു

Published on 12 February, 2026
ജെയിംസ് കാനാച്ചേരി , 74, റോക്ക് ലാൻഡിൽ  അന്തരിച്ചു

ന്യു യോർക്ക്:  റോക്ക് ലാൻഡിലെ സീറോ മലബാർ ചർച്ച് ആരാധനക്ക്  പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന അത്മായ പ്രമുഖനും   ആഴത്തിലുള്ള വിശ്വാസജീവിതത്താൽ ഉത്തമമാതൃകയുമായിരുന്ന ചാക്കോ ജെയിംസ് കാനാച്ചേരി , 74, അന്തരിച്ചു. പുളിങ്കുന്ന് സ്വദേശിയാണ്. റോക്ക് ലാൻഡ് സൈക്കിയാട്രിക്ക് സെന്ററിൽ ഉദ്യോഗസ്ഥനായാണ് വിരമിച്ചത്. നാട്ടിൽ ഹൈസ്‌കൂൾ മാത്ത് അധ്യാപകനായിരുന്നു.   

ഭാര്യ ആനിയമ്മ ജെയിംസ് കൊച്ചി മഞ്ഞുമ്മൽ വെട്ടുതോട്ടുങ്കൽ കുടുംബാംഗമാണ്.

മക്കൾ: ചാക്കോ ജമി ജെയിംസ്, തോമസ് ജെയിംസ്, ജോസഫ് ജെയിംസ്. മരുമകൾ: മിന്റു ജെയിംസ്. കൊച്ചുമക്കൾ: ഏവ ആനി ജെയിംസ്, അഡലയ്ൻ സോഫിയ ജെയിംസ്.

സഹോദരർ: റോസമ്മ ജോസഫ്, ലീലാമ്മ തോമസ്, പരേതനായ ടോമി പി. ചാക്കോ, ചാക്കോ ജോസഫ്, സണ്ണി ജേക്കബ് -ടെക്സസ്.

പൊതുദർശനം: ഫെബ്രുവരി 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00 മുതൽ 5.30 വരെ   ഹോളി ഫാമിലി സീറോ-മലബാർ കാത്തലിക് പള്ളിയിൽ  (5 Willow Tree Rd, Monsey, NY 10952)
സംസ്കാര ശുശ്രുഷ: ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 10:00 മണിക്ക്   ഹോളി ഫാമിലി സീറോ-മലബാർ കാത്തലിക് പള്ളിയിൽ

തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക