
അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സുഖമാണോ സുഖമാണ്’ എന്ന ചിത്രം നാളെ മുതൽ ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്നു. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ഫാമിലി എന്റർടെയ്‍നറിന്റെ ആവേശം വർധിപ്പിച്ചുകൊണ്ട് പ്രീ റിലീസ് ടീസർ പുറത്തിറങ്ങി.
ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാന നിർമ്മിക്കുന്ന ചിത്രത്തിൽ സ്ഫടികം ജോർജ്, നോബി മാർക്കോസ്, മണിക്കുട്ടൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്ലോട്ട് പിക്ചേഴ്സാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ടോബിൻ തോമസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവഹിക്കുമ്പോൾ നിപിൻ ബെസെന്റാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജിനു പി.കെ പ്രൊഡക്ഷൻ കൺട്രോളറായും ബോബൻ കിഷോർ ആർട്ട് ഡയറക്ടറായും പ്രവർത്തിക്കുന്നു. ലൂസിഫർ മ്യൂസിക് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയ ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.