
ഞാനെന്റെ
ഒന്നാമത്തെ നിലയിലെ
ഇരുട്ടിൽ നിന്നും
രണ്ടാമത്തെ നിലയിലെ
ഇരുട്ടിലിരിക്കവേ,
പഴയ
അതേ വെളിച്ചത്തിന്റെ
അതേ ഉടുപ്പിട്ട
അതേ മിന്നാമിന്നി
എന്റെ ജനാലയിൽ വന്ന്
വെളിച്ചമിറ്റിക്കുന്നു...
അതിന്റെ നീലവെളിച്ചം
കൈയ്യെത്തിപ്പിടിക്കാൻ
ആയവേ,
അത് അതിന്റെ
കുപ്പായമുപേക്ഷിച്ച്
എന്റെ മിച്ചം വെച്ച
വെളിച്ചവുമായി
പറന്നകലുന്നു...
ഞാനെന്റെ
ഒന്നാമത്തെ നിലയിലെ
ഇരുട്ടിലേക്ക്
തിരിച്ചു നടക്കുന്നു..