
ടെക്സസ് പ്ലാനോ സിറ്റി കൗൺസിൽ യോഗത്തിൽ കൺസർവേറ്റിവ് യൂട്യൂബർ അലക്സ് സ്റ്റെയ്ൻ ഹിന്ദു മതത്തെ അധിക്ഷേപിച്ചു സംസാരിച്ചത് പ്രതിഷേധം വിളിച്ചു വരുത്തി. സദസിൽ ഉണ്ടായിരുന്ന ഇന്ത്യൻ വംശജർ ഇറങ്ങിപ്പോക്കു നടത്തി.
മഞ്ഞ കുർത്ത ധരിച്ചു തിലകം ചാർത്തി എത്തിയ ഹാസ്യനടൻ താനൊരു ഇന്ത്യക്കാരൻ യുവാവാണെന്നു അവകാശപ്പെട്ടു. "വളരെ വളരെ ദൂരെയുള്ള പവിത്രമായ ഭൂമിയിൽ നിന്നാണ് ഞാൻ വരുന്നത്."
പശു ദൈവമാണെന്നും അതിന്റെ മൂത്രം പരിപാവനമാണെന്നും ചാണകം സ്വർണമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ബ്രതെർഹുഡ് പീഡിപ്പിക്കുന്നു എന്നും 'ഇന്ത്യൻ ഹിന്ദു യുവാവ്' ആരോപിച്ചു.
കാശ് പട്ടേലിനെ എഫ് ബി ഐ ഡയറക്റ്ററായി നിയമിച്ചതിനു അദ്ദേഹം പ്രസിഡന്റ് ട്രംപിനോടു നന്ദി പറഞ്ഞു. "ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു അതിൽ അഭിമാനമുണ്ട്."
പട്ടേലും കാമുകി അലക്സിസ് വിൽകിൻസുമായുള്ള വിവാഹം ആധികാരികമായ ഇന്ത്യൻ ശൈലിയിൽ നടത്തണമെന്നും യുവാവ് ആവശ്യപ്പെട്ടു.