Image

ദേവസി ഇട്ടൂപ്പ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ പ്രസിഡന്റ്; ടെറന്‍സണ്‍ തോമസ് സെക്രട്ടറി; എ . വി . വര്‍ഗീസ് ട്രഷറർ

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 11 February, 2026
ദേവസി  ഇട്ടൂപ്പ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ പ്രസിഡന്റ്;  ടെറന്‍സണ്‍ തോമസ് സെക്രട്ടറി; എ . വി . വര്‍ഗീസ് ട്രഷറർ

ന്യൂ യോര്‍ക്ക് : വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ   ജനറല്‍ ബോഡിയോഗം   2026 ലെ  ഭരണസമിതിയെ  തിരഞ്ഞെടുത്തു.  അര നൂറ്റാണ്ട് പിന്നിട്ട  അമേരിക്കയിലെ പ്രബല സംഘടനകളില്‍ ഒന്നുകുടിയാണ്  വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍.  

പുതിയ  പ്രസിഡണ്ടായി  ദേവസി  ഇട്ടൂപ്പ് , സെക്രട്ടറി: ടെറന്‍സണ്‍ തോമസ് ,ട്രഷറര്‍ : ട്രഷറര്‍ എ. വി . വര്‍ഗീസ്, വൈസ് പ്രസിഡന്റ് വര്‍ഗീസ് എം   കുര്യന്‍  (ബോബന്‍  ), ജോ. സെക്രട്ടടറി : ജോണ്‍ കെ മാത്യു (ബോബി ) , ജോയിന്റ് ട്രഷര്‍ ചാക്കോ പി ജോര്‍ജ് (അനി)   എന്നിവരെ  തെരഞ്ഞുടുത്തു.   
 

കമ്മിറ്റി അംഗങ്ങള്‍:  ജെ . മാത്യൂസ് , ജോയി ഇട്ടന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ആന്റോ വര്‍ക്കി, കെ. കെ. ജോണ്‍സന്‍, നിരീഷ് ഉമ്മന്‍ , ഷോളി കുബളവേലില്‍, മാത്യു ജോസഫ് , ജോണ്‍ തോമസ്,   ജോ ഡാനിയേല്‍,  സുരേന്ദ്രന്‍ നായര്‍, മോളമ്മ വര്‍ഗീസ് ,  ജോര്‍ജ് കുഴിയാഞ്ഞാല്‍,  ബിനു വര്‍ഗീസ്  എന്നിവരും തെരഞ്ഞെടുത്തു.

ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍:   രാജന്‍ ടി ജേക്കബ് ,  ജോണ്‍  സി വര്‍ഗീസ്,  കുരിയാക്കോസ് വര്‍ഗീസ്,  ജോണ്‍ ഐസക്, തോമസ് കോശി,  ട്രസ്റ്റീ  ബോര്‍ഡ് ചെയര്‍മാന്‍  ആയി രാജന്‍ ടി ജേക്കബ്  നിയമിതനാവും.  

നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ. ജെ .ഗ്രഗറി  ഇലക്ഷന് നേതൃത്വം നല്‍കി.

പ്രസിഡന്റ് ദേവസി  ഇട്ടൂപ്പ് അസോസിയേഷന്റെ ദീര്‍ഘകാലമായുള്ള പ്രവര്‍ത്തകന്‍ ആണ്, കമ്മിറ്റി മെംബേര്‍ ,ട്രഷര്‍ , ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍ ,  എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദം ഏറ്റെടുക്കുന്നത്.  സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ അറിയപ്പെടുന്ന അദ്ദേഹം ബ്രോങ്ക്‌സ് കാത്തലിക് ചര്‍ച്ചിലെ മെംബെര്‍ കൂടിയാണ്.

സെക്രട്ടറി ടെറന്‍സണ്‍ തോമസ്   മൂന്ന്  തവണ ഈ  അസോസിയേഷന്റെ പ്രസിഡന്റ് ആയും നിരവധി തവണ  സെക്രട്ടറി ആയും മറ്റു സ്ഥാനമാനങ്ങളും വഹിച്ചിട്ടുള്ള വ്യക്തിയാണ്. ഫൊക്കാനയുടെ മുന്‍ സെക്രെട്ടറി കൂടിയായ അദ്ദേഹം , ന്യൂ യോര്‍ക്കിലെ സമുഖ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാനിദ്യമാണ്.

ട്രഷര്‍ എ. വി. വര്‍ഗീസ്  അസോസിയേഷന്റെ  ആദ്യകാല മെംബെര്‍മാരില്‍ ഒരാളാണ്. അസ്സോസിയേഷന്റെ  മുന്‍ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഫോമയുടെ മുന്‍ കമ്മിറ്റി മെമ്പറും സീനിയര്‍ നേതാവ് കൂടിയാണ്.

വൈസ് പ്രസിഡന്റ്  എം. വി കുര്യന്‍ അസോസിയേഷന്റെ  മുന്‍ പ്രസിഡന്റ് കൂടിയാണ്, ദീര്‍ഘകാലമായുള്ള പ്രവര്‍ത്തകന്‍ , കമ്മിറ്റി മെംബേര്‍, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍, ട്രഷര്‍, വൈസ് പ്രസിഡന്റ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വെക്തി കൂടിയാണ്.  ഫൊക്കാനയുടെ നേതാവ് കൂടിയാണ്.

ജോയിന്റ് സെക്രട്ടറി ജോണ്‍ കെ മാത്യു (ബോബി ) അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്.  അസോസിയേഷന്റെ വളരെ കാലമായുള്ള മെംബര്‍ ആണ്. അസ്സോസിയേഷന്റെ കമ്മിറ്റി മെംബര്‍ ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ യും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ നേതാവ് കൂടിയായ അദ്ദേഹം ന്യൂ യോര്‍ക്ക് മലയാളീ സമൂഹത്തില്‍ നിറസാനിധ്യമാണ് .

ജോയിന്റ് ട്രഷര്‍  ചാക്കോ പി ജോര്‍ജ് (അനി)  അസോസിയേഷന്റെ വളരെ കാലമായുള്ള മെംബര്‍ ആണ്. അസ്സോസിയേഷന്റെ കമ്മിറ്റി മെംബര്‍ ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയി  രണ്ടു
തവണ സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം  അഞ്ജലി ട്രാവല്‍സ്  എന്ന ബിസിനസ്സ്  സംരംഭം  നടത്തിവരുന്ന അദ്ദേഹം ധാരാളം ടൂര്‍പ്ലാനുകലും  നടത്തിവരുന്നു.

അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളീ സംഘടനകളില്‍ ഒന്നാണ്   വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്‍. ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ എക്കാലത്തേയും  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന സംഘടന ആണ് വെസ്റ്റ്‌ചെസ്റ്റര്‍.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്  നല്ല ഒരു പ്രവര്‍ത്തനം  നടത്താന്‍  ഈ  വര്‍ഷം കഴിയട്ടെ  എന്ന്  സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ്   തോമസ് കോശി  തന്റെ അദ്ധ്യക്ഷ  പ്രസംഗത്തില്‍ ആശംസിച്ചു.

 

Join WhatsApp News
Philippose Kondottu 2026-02-11 14:33:39
വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ ഇതുപോലുള്ള ഒരു ഗുണവും ഇല്ലാത്ത മുതുക്കൻമ്മാരെ മാറ്റി നിർത്തണ്ട സമയം ആയി. ചെറുപ്പക്കാർ മുൻ നിരയിലേക്ക് വരട്ടെ. അവർ വരുവാൻ തയ്യാറാണ്. ഈ നരച്ച ഓര്മയില്ലാത്ത പ്രായം ചെന്നവർ മാറി നിൽക്കണം.
K.K.Jose 2026-02-11 17:50:11
ഒരുകാലത്ത് westchester മലയാളി അസോസിയേഷൻ അമേരിക്കയിൽ നമ്പർവൺ അസോസിയേഷൻ ആയിരുന്നു. എന്നാൽ ഇന്ന് അത് ശോഷിച്ചു എല്ലാം തോലുമായി ഒരു പ്രസക്തിയും ഇല്ലാത്ത അസോസിയേഷൻ ആയി. കാരണം അതിലെ സ്ഥിരം കസേര കളിച്ച സ്ഥിരം ആൾക്കാർ മറ്റാർക്കും ചാൻസ് കൊടുക്കാതെ കുത്തിയിരിപ്പാണ്. അല്ലെങ്കിൽ വാർത്ത തന്നെ ഒന്ന് വായിച്ചു നോക്കൂ അതിൽ അറിയാം സ്ഥിരമായി എത്ര പ്രാവശ്യം പ്രസിഡണ്ട് ഒക്കെ ആകുന്നു എന്ന വിവരം. ചില പള്ളിക്കാർ സ്ഥാനങ്ങൾ അടക്കി ഭരിക്കുന്നു. മറ്റാർക്കും പ്രവേശനം ഇല്ലാത്ത വിധം ഈ അസോസിയേഷന് ഇവർ നശിപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക