Image

ന്യൂ യോർക്കിലെ ശൈത്യ മരണങ്ങളുടെ പേരിൽ മാംദാനിക്കു വിമർശനം; മരണസംഖ്യ 25 (പിപിഎം)

Published on 11 February, 2026
ന്യൂ യോർക്കിലെ ശൈത്യ മരണങ്ങളുടെ പേരിൽ മാംദാനിക്കു വിമർശനം; മരണസംഖ്യ 25 (പിപിഎം)

ന്യൂ യോർക്ക് സിറ്റിയിൽ അതിശൈത്യം മൂലം മരിച്ചവരുടെ എണ്ണം ഉയരുമ്പോൾ മേയർ സോഹ്രാൻ മാംദാനിക്കു കടുത്ത വിമർശനം. ഏഴു പേർ കൂടി മരിച്ചതായി അധികൃതർ ചൊവാഴ്ച്ച അറിയിച്ചതോടെ മരണസംഖ്യ 25 ആയി.

മേയർ ഈ പ്രതിസന്ധി കൈകാര്യം ചെയ്ത രീതിക്കെതിരെ വിമർശനം ഉയർന്നു. കൊടുംതണുപ്പു (hypothermia) മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്നു മേയറുടെ ഓഫിസ് തന്നെ പറയുമ്പോൾ കൃത്യമായ കാരണങ്ങൾ ലഭ്യമായിട്ടില്ല എന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നത്.

"ഈ മരണങ്ങൾ ഒഴിവാക്കാൻ കഴിയാത്തതല്ലായിരുന്നു" എന്നാണ് സ്റേറ് അസംബ്ലി സ്‌പീക്കർ ജൂലി മെനിൻ പറഞ്ഞത്. "ഷെൽട്ടറുകളിൽ വേണ്ടത്ര ഇടം ഉണ്ടായിരുന്നില്ല. മാനസികാരോഗ്യ സേവനങ്ങൾ ആവശ്യത്തിന് ഉണ്ടായിരുന്നില്ല."

ഈ വർഷത്തെ തണുപ്പ് മുൻ വർഷങ്ങളേക്കാൾ കഠിനം ആയിരുന്നുവെന്നു സോഷ്യൽ സർവീസസ് കമ്മീഷണർ മോളി വാസോ പാർക്ക് പറഞ്ഞു. "അതു കൊണ്ട് വ്യത്യസ്തമായി എന്തു ചെയ്യാൻ കഴിയും എന്നാണ് നോക്കേണ്ടത്."

വാതിൽപുറങ്ങളിൽ മരിച്ചു കിടന്നവരിൽ പലരും വീടില്ലാത്തവർ ആയിരുന്നുവെന്നു അവർ ചൂണ്ടിക്കാട്ടി. എല്ലാവർഷവും അങ്ങിനെ 10-20 പേർ കൊടുംതണുപ്പിനു ഇരയാവാറുണ്ട്.

2022ൽ 52 പേർ മരിച്ചെന്നു മേയറുടെ ഓഫിസ് പറഞ്ഞു. 2021ൽ അത് 34 ആയിരുന്നു.

Mamdani attacked over cold spell deaths 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക