Image

പാതക്കാഴ്ചകൾ (കവിത: ഫൈസൽ മാറഞ്ചേരി)

Published on 11 February, 2026
പാതക്കാഴ്ചകൾ (കവിത: ഫൈസൽ മാറഞ്ചേരി)

പാതയ്ക്കിരുവശവും പാതാളമായോ 

പാതിവഴിയിൽ യാത്ര മുടങ്ങുമോ 
പാട്ടുപാടി കൂട്ടുകൂടി കൂട്ടമായി പോകാം 
പതിരില്ലാത്ത പഴഞ്ചൊല്ല് ചൊല്ലി പോകാം

പാത തീരുന്നിടത്ത് ഒരു പഞ്ചവടി പാലം 
പാഞ്ഞടുക്കുന്ന ജെൻസി പിള്ളേർ 
പാസ്റ്റ് പാസഞ്ചർ ഒന്നു ശീഘ്രം പോയി 
പൊടിപടലം കൊണ്ട് കണ്ണും കാതും മൂടി

പണ്ടൊക്കെ പാതകൾ വിജനമായിരുന്നു 
പാതകളിന്ന് വാഹനങ്ങൾ കയ്യടക്കി 
പാതക്കപ്പുറം കടക്കുവാൻ പത്തു കണ്ണു വേണം 
പട്ടണം എന്ന പേരു കിട്ടി പട്ടിണിയിലായി ജനം

പച്ചമരുന്ന് പലവക കച്ചവടക്കാരന്യാരായി 
പാവക്കൂത്ത് മാജിക് കളിക്കാർ വരാതായി 
പാടവരമ്പത്തെ കായ്ക്കറികൾ പടവലങ്ങൾ തീരെ ഇല്ല 
പാട്ടും കൂത്തുമൊഴിഞ്ഞു പട്ടണം ഇപ്പോൾ പ്ലാസ്റ്റിക് കയ്യടക്കി
___________________________________
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക