
ശൈശവബാല്യങ്ങൾ പിന്നിട്ട ഗ്രാമത്തിൻ
മോഹന ചിത്രങ്ങൾ എൻ മനസ്സിൽ
മങ്ങാതെയിന്നും തെളിഞ്ഞു നില്ക്കുന്നു
ചലനചിത്ര രംഗങ്ങൾപോലെ.
ചൊല്‌കൊണ്ട് പള്ളിതൻ പേരുള്ള ശാന്തമാം
ഗ്രാമപഞ്ചായത്തിൻ പൂർവ്വ ദിക്കിൽ
ചേരുംമൂടെന്ന കടവുമുതൽ മേലെ
പടർന്നു കിടക്കുന്നെൻറെ ഗ്രാമം.
പുഴചേരും കടവിനടുത്തായി വള്ളങ്ങൾ
ചാണകം, തൊണ്ടു മൽസ്യങ്ങളുമായ്
വ്യാപാരം ചെയ്യുന്ന ദൃശ്യമെൻറെയിളം
കൗമാരമനസ്സിനടിയിലുണ്ട്.
>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക