Image

ഹിസ്റ്ററി ഓഫ് മോഡേൺ മലയാളം ലിറ്ററേറ്റച്ചർ ഇൻ അമേരിക്ക - ജോർജ് മണ്ണിക്കരോട്ടിന്റെ ഗ്രന്ഥത്തിന്റ ഇംഗ്ലീഷ് വിവർത്തനം

Published on 11 February, 2026
ഹിസ്റ്ററി ഓഫ് മോഡേൺ മലയാളം ലിറ്ററേറ്റച്ചർ ഇൻ അമേരിക്ക - ജോർജ് മണ്ണിക്കരോട്ടിന്റെ ഗ്രന്ഥത്തിന്റ ഇംഗ്ലീഷ് വിവർത്തനം

ഹിസ്റ്ററി ഓഫ് മോഡേൺ മലയാളം ലിറ്ററേറ്റച്ചർ ഇൻ അമേരിക്ക. 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' എന്ന ജോർജ് മണ്ണിക്കരോട്ടിന്റെ ഗ്രന്ഥത്തിന്റ ഇംഗ്ലീഷ് വിവർത്തനം

(വിവർത്തനം: ജിൻസ്മോൻ സഖറിയ ആൻഡ്  ആഷാ ബെന്നോ)

1960-കൾ മുതൽ അമേരിക്കയിലെ അൻപത് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളം എഴുത്തുകാരെയും പ്രസിദ്ധീകരണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്ന അതീവ ദുഷ്കരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കി, അവയെ മനോഹരമായ ഒരു ചരിത്രരേഖയാക്കി മാറ്റിയ മലയാളി കുടിയേറ്റക്കാരുടെ സാഹിത്യശ്രമങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ചരിത്ര വിവരണമാണ് ജോർജ് മണ്ണിക്കരോട്ടിന്റെ, അമേരിക്കൻ കുടിയേറ്റ ചരിത്രവും സ്വയംഭരണവും ഉൾപ്പെടുത്തി എഴുതിയ   'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' എന്ന മലയാള ഗ്രന്ഥം.  "ഒരു ഗവേഷണ വിദ്യാർത്ഥിയുടെ അന്വേഷണ ബുദ്ധിയോടെ കാര്യങ്ങൾ കണ്ടെത്തുകയും ഒരു മെതഡോൾജിയനുസരിച്ച് സംവിധാനക്രമത്വം പാലിക്കുകയും ചെയ്യ്തിരിക്കുന്നു. ഈ ഗ്രന്ഥം ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ പി.എച്ച്. ഡി. ക്ക് സമർപ്പിച്ചിരുന്നെങ്കിൽ ജോർജ് മണ്ണിക്കരോട്ടിന് ഡോക്ട്റേറ്റ് കിട്ടുമായിരുന്നു." ഡോ. എം. എം. ബഷീറിന്റെ വാക്കുകൾ,  ഒരു  മാർഗ്ഗോപദേശകൻ ഇല്ലാതെ എത്ര അച്ചടക്കത്തോടെയാണ് മണ്ണിക്കരോട്ട് ചെയ്യിതിരിക്കുന്നത് എന്നതിന്റെ തെളിവും, ഈ ഗ്രന്ഥത്തിന്റെ മഹത്വത്തേയും വിളിച്ചറിയിക്കുന്ന ഒന്നാണ്. 

ഇന്ന് അതിന്റെ വൈകാരികമായ സത്തയും സാംസ്കാരികമായ പ്രത്യേകതകളും മൂലകൃതിയുടെ തനിമയും ചോർന്നുപോകാതെ നിലനിറുത്തികൊണ്ട്     ഇംഗ്ലീഷ് വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ അതിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു എന്നത് എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന ഒന്നാണ്. ഇതിന്റെ വിവർത്തനവും പ്രസിദ്ധീകരണവും  സർവ്വ ചിലവുകൾ വഹിച്ചുകൊണ്ട്  ജിൻസ്മോൻ സഖറിയുടെ മേൽനോട്ടത്തിൽ,  ജിൻസ്മോൻ സഖറിയയും ആഷാ ബെന്നോയുമാണ്  നിർവഹിച്ചിരിക്കുന്നു എന്നത്, ജോർജ് മണ്ണിക്കരോട്ടിന്റെ 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ  ചരിത്രം എന്ന ഗ്രന്ഥത്തിന് കിട്ടിയിരിക്കുന്ന'  വിലമതിക്കാനാവാത്ത ഒരു പുരസ്‌കാരമാണ്. 

സാഹിത്യത്തിന്റെ ചരിത്രം മനസ്സിലാക്കുക എന്നത് വെറും തീയതികൾ മനഃപാഠമാക്കുന്നതോ 'പൊടിപിടിച്ച' പുസ്തകങ്ങൾ വായിക്കുന്നതോ മാത്രമല്ല; അത് ഭാവിയിലേക്കുള്ള സുപ്രധാനമായ ഒരു വഴികാട്ടിയാണ്. നമ്മുടെ കഥകളുടെ ഉത്ഭവം പഠിക്കുന്നതിലൂടെ, കൂടുതൽ സഹാനുഭൂതിയുള്ളതും, വിമർശനാത്മക ചിന്തയുള്ളതും, സർഗ്ഗാത്മകവുമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള കരുത്ത് വരുംതലമുറകൾക്ക് ലഭിക്കുന്നു. ഈ ദൗത്യത്തിൽ ഗ്രന്ഥകർത്താവായ ജോർജ്ജ് മണ്ണിക്കരോട്ടിനും  ഇതിനെ ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുത് പ്രസിദ്ധീകരിച്ച ജിൻസ്മോൻ സഖറിയായ്ക്കും , ആഷാ ബെന്നോയ്ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.

ജി. പുത്തൻകുരിശ് 
(സെക്രട്ടറി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യുസ്റ്റൺ)  

പുസ്തകം ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ലിങ്ക് താഴെ നൽകുന്നു:


https://amzn.in/d/0dOd74om

 

 

Join WhatsApp News
Raju Thomas 2026-02-11 17:10:31
An English version of this must-read is much needed and most welcome. Thanking Jinsmon Zachariah & Asha Benno, and congratulating Mannikkarott,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക