Image

ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ കയറാൻ നേതാക്കളെ കണ്ടു… കണ്ടില്ലെന്ന് കുരിശു പള്ളി മാതാവിന്റെ മുന്നിൽ വെച്ച് പറയുവാണേൽ അദ്ദേഹം പറയുന്ന പണി ഞാൻ ചെയ്യും; മാണി സി. കാപ്പൻ

Published on 09 February, 2026
ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ കയറാൻ നേതാക്കളെ കണ്ടു… കണ്ടില്ലെന്ന് കുരിശു പള്ളി മാതാവിന്റെ മുന്നിൽ വെച്ച് പറയുവാണേൽ അദ്ദേഹം  പറയുന്ന പണി ഞാൻ ചെയ്യും; മാണി സി. കാപ്പൻ

 

കോട്ടയം: ജോസ് കെ. മാണിയും കൂട്ടരും  യുഡിഎഫിലേക്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെ യുഎഡിഎഫിലേക്കു തിരികെ കേറാൻ  ജോസ് കെ. മാണി കോൺഗ്രസ് നേതാക്കളെ കണ്ടതായി വെളിപ്പെടുത്തി  പാലാ എംഎൽഎ മാണി സി. കാപ്പൻ. താൻ പറഞ്ഞത് നിഷേധിക്കാൻ ജോസ് കെ മാണിയെ മാണി സി കാപ്പൻ വെല്ലുവിളിക്കുകയും ചെയ്തു. ‘കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല. കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും’  മാണി സി. കാപ്പൻ പറഞ്ഞു.

ജോസ് കെ മാണി  തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്കും അദ്ദേഹം  മറുപടി നൽകി. പാലായിൽ തനിക്കെതിരെ വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണ് ജോസ് കെ മാണിയുടെ ആരോപണങ്ങൾക്ക് കാരണം. പാലായിലെ പദ്ധതികൾ എങ്ങനെയാണ് മുടക്കിയത് എന്നാണ് ജോസ് കെ മാണി വാർത്താസമ്മേളനത്തിലൂടെ പറഞ്ഞത്. പദ്ധതികൾക്ക് അദ്ദേഹം വിഘാതം സൃഷ്ടിക്കുന്നു. മാണി സി. കാപ്പൻ പറഞ്ഞു.

പാലായുടെ വികസനത്തിനായി മാണി സി. കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും, ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു. തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലായിലെ ജനങ്ങൾ അത് തിരിച്ചറിയും. പാലായിൽ ജയിക്കാം എന്ന്  ജോസ് കെ മാണി സ്വപ്നം പോലും കാണേണ്ട എന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക