Image

സൂപ്പര്‍ ബോള്‍ ‍(ബൗള്‍) 2026 കിരീടം സീഹോക്ക്‌സിന്

സ്‌പോര്‍ട്‌സ് ലേഖകന്‍ Published on 09 February, 2026
സൂപ്പര്‍ ബോള്‍ ‍(ബൗള്‍) 2026 കിരീടം സീഹോക്ക്‌സിന്

അമേരിക്കന്‍ നാഷ്ണല്‍ ഫുട്‌ബോള്‍ ലീഗ്(എന്‍.എഫ്.എല്‍) ആയ സൂപ്പര്‍ ബോള്‍(ബൗള്‍) കിരീടം 12 വര്‍ഷത്തിനുശേഷം സിയാറ്റില്‍ സീഹോക്ക്‌സ് വീണ്ടെടുത്തു. ന്യൂ ഇംഗ്ലണ്ട് പേട്റിയറ്റ്സിനെ പരാജയപ്പെടുത്തിയാണ്(29-13) സീഹോക്ക്‌സ് വിന്‍സ് ലോംബാര്‍ഡി ട്രോഫി കരസ്ഥമാക്കിയത്. ഇതു രണ്ടാം തവണ മാത്രമാണ് സീഹോക്ക്‌സ് ചാമ്പ്യന്‍മാരാകുന്നത്.

കാലിഫോര്‍ണിയയിലെ ലിവൈസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-0, 6-0, 3-0, 17-13(29-13) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. രണ്ടു വര്‍ഷം മുമ്പ് മൈക്ക് മക്‌ഡൊണാള്‍ഡ് എന്ന മുപ്പത്തെട്ടുകാരനെ പരിശീലകനാക്കിയ സീഹോക്ക്‌സ് നീക്കം ഫലം കണ്ടു. ബാള്‍ട്ടിമോര്‍ റാവെന്‍സിന്റെ ഡിഫന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കെയാണ് മക്‌ഡൊണാള്‍ഡ് സീഹോക്ക് സിലേക്ക് മാറിയത്.

Join WhatsApp News
M.Mathai 2026-02-09 15:27:46
അമേരിക്കൻ സംസ്കാരത്തിലെ ഒരു പ്രധാന വാർഷിക പരിപാടിയായ സൂപ്പർ ബൗൾ, NFL ന്റെ ചാമ്പ്യൻഷിപ്പ് ഗെയിം, ഒരു വലിയ വാണിജ്യ ഡ്രൈവർ, അമേരിക്കൻ ടെലിവിഷൻ പരസ്യങ്ങളുടെ ഒരു കലവറ ,ഒരു സാംസ്കാരിക പ്രതിഭാസം എന്നീ നിലകളിൽ ഇത് പ്രവർത്തിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടെലിവിഷൻ പരിപാടികളിൽ ഒന്നായ ഇത് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ഒന്നിപ്പിക്കുന്നു, പരസ്യ പ്രവണതകളെ സ്വാധീനിക്കുന്നു, ആതിഥേയ നഗരങ്ങളുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉയർത്തുന്നു, കൂടാതെ ഒരു പ്രധാന സാമൂഹിക പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു. ഇന്നലെ നടന്ന മാച്ച് ഏകദേശം 127 million കാഴ്ചക്കാരാണ് തത്സമയം കണ്ടത് . പകുതി സമയം ഷോ കണ്ടത് ഏകദേശം 135 മില്യൺ കാഴ്ചക്കാരാണ് . എത്രയും മഹത്തായ ഒരു പരിപാടി രണ്ടു ഖണ്ഡികളിൽ ഒതുക്കിയ ഈമലയാളിയുടെ പത്രപ്രവത്തനം അപാരം തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക