Image

ആന്റോ വർക്കിയെ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ട്രസ്റ്റീ ബോർഡ്‌ ചെയർമാനായി തെരെഞ്ഞെടുത്തു

Published on 09 February, 2026
ആന്റോ വർക്കിയെ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ട്രസ്റ്റീ ബോർഡ്‌ ചെയർമാനായി തെരെഞ്ഞെടുത്തു

ന്യൂ യോർക് : ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ 2026 വർഷത്തെ ട്രസ്റ്റീ ബോർഡ്‌ ചെയർമാനായി ആന്റോ വർക്കിയെ തെരെഞ്ഞെടുത്തു. ചെയർമാൻ ലിജോ ജോണിന്റെ അധ്യക്ഷതയിൽ കൂടിയ ബോർഡ്‌ ഓഫ് ട്രസ്റ്റിയുടെ സൂം മീറ്റിങ്ങിലാണ് 2026 വർഷത്തെ ട്രസ്റ്റീ ബോർഡ്‌ ചെയർമാനായി ആന്റോ വർക്കിയെയും ബോർഡ്‌ മെമ്പറായി റോയ് ആന്റണിയെയും തെരെഞ്ഞെടുത്തത്
. ആന്റോ വർക്കി അസോസിയേഷന്റെ മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. നിലവിൽ ബോർഡ്‌ ഓഫ് ട്രസ്റ്റീ മെമ്പറായി പ്രവർത്തിച്ചു വരികയായിരുന്നു. 

സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ഫൊക്കാന ന്യൂ യോർക് റീജിയണൽ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്ന ആന്റോ മികവുറ്റ സംഘാടകൻ കൂടിയാണ്. ചാരിറ്റി പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമായ ആന്റോ സീറോ മലബാർ ബ്രോൺസ് എസ് എം സി സി യുടെ പ്രസിഡന്റും വൈസ് മെൻസ് ഇന്റർനാഷണൽ വെസ്റ്റ് ചെസ്റ്റർ ചാപ്റ്ററിന്റെ കമ്മിറ്റി മെമ്പറുമായിരുന്നു.

 ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റായിരുന്നപ്പോൾ ചിറമേൽ അച്ചന്റെ ഹംഗർ ഹണ്ട് പ്രസ്ഥാനത്തിന് ഒരു മിനി ട്രക്ക് വാങ്ങി നൽകുവാൻ നേതൃത്വം വഹിച്ചു. കൂടാതെ, പുനലൂരിലുള്ള സിസ്റ്റർ റോസിലിന്റെ സ്നേഹതീരം അഗതി മന്ദിരത്തിനു സഹായം എത്തിക്കുവാനും തുടങ്ങി, അതിപ്പോഴും തുടരുന്നു.

റോയ് ആന്റണി അസോസിയേഷന്റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രസിഡന്റായിരുന്നു. ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി വരുന്ന അസോസിയേഷൻ റോയ് ആന്റണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം കേരളത്തിൽ രണ്ടു വീടുകൾ വച്ചുനൽകുകയും ചെയ്തു.
 
ആന്റോ വർക്കിയെ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ട്രസ്റ്റീ ബോർഡ്‌ ചെയർമാനായി തെരെഞ്ഞെടുത്തു
ആന്റോ വർക്കിയെ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ട്രസ്റ്റീ ബോർഡ്‌ ചെയർമാനായി തെരെഞ്ഞെടുത്തു
ആന്റോ വർക്കിയെ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ട്രസ്റ്റീ ബോർഡ്‌ ചെയർമാനായി തെരെഞ്ഞെടുത്തു
ആന്റോ വർക്കിയെ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ട്രസ്റ്റീ ബോർഡ്‌ ചെയർമാനായി തെരെഞ്ഞെടുത്തു
ആന്റോ വർക്കിയെ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ട്രസ്റ്റീ ബോർഡ്‌ ചെയർമാനായി തെരെഞ്ഞെടുത്തു
Join WhatsApp News
Philippose Kondokktu 2026-02-09 17:27:31
ഇന്ത്യ കത്തോലിക്ക അസോസിയേഷനെ രക്ഷപെടുത്താനായി കുറെ പുതു മുഖങ്ങൾ ഊശാൻ താടിയും ടൈയും കോട്ടും ഇട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. ഇവരുടെ പഴയ കാല പ്രവർത്തനങ്ങൾ കണ്ടും കെട്ടും മടുത്ത ഒരു ജനതയാണിവിടെ ഉള്ളത്. സത്യം പറയാമല്ലോ ഇവന്മാരെ കൊണ്ട് ഒരു കോപ്പും നടക്കാൻ പോകുന്നില്ല. ഉള്ളത് തല്ലി പിരിപ്പിക്കാതിരുന്നാൽ മതിയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക