
ഫ്ലോറിഡ: ഷോർട് ഫിലിം "ഋതു" അണിയിച്ചൊരുക്കിയ മയാമിയിലെ മലയാളി കലാകാരൻരുടെ പുതിയ സംരംഭമായ "A ക്ലാസ് അടി" പ്രേക്ഷക പ്രശംസ നേടുന്നു. പ്രവാസിമലയാളികളുടെ ഇടയിലെ സംഘടനാ പ്രവർത്തനവും കുടുംബ ജീവിതവും അവിടെ സംഭവിക്കുന്ന കൊച്ചു കൊച്ചു രസങ്ങളും പറഞ്ഞു മുന്നേറുന്ന കഥയിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന സംഭവങ്ങൾ പ്രേക്ഷകനെ അവസാന നിമിഷം വരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു. പൂർണമായും ഫ്ലോറിഡയിൽ ചിത്രീകരിച്ച ഈ ഷോർട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത് ഫ്ലോറിഡയിലെ മലയാളി കലാകാരന്മാരും കലാകാരികളും ആണ്. വളരെ സരസമായി കഥ പറയുന്നതിലുള്ള തന്റെ മിടുക്ക് സംവിധായകനായ സിജിത് വിജയകുമാറിർ A ക്ലാസ് അടിയിലൂടെ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.

ഒരു പാർട്ടിക്കിടയിലെ ഒരു നിമിഷം സോഷ്യൽ മീഡിയയിൽ വൈറലാകുകയും തുടർന്ന് മൂഹത്തിലുടനീളം ഗോസിപ്പുകളുടെയും, കുറ്റപ്പെടുത്തലുകളുടെയും, ധാർമ്മിക രോഷത്തിൻ്റെയും ഒരു പരമ്പര തന്നെ അരങ്ങേറുകയും ചെയ്യുന്നു. അർദ്ധസത്യങ്ങൾ എങ്ങനെ പ്രചരിക്കുന്നുവെന്നും, വ്യക്തികളുടെ അന്തസ്സ് എങ്ങനെ തകർക്കപ്പെടുന്നുവെന്നും, സമൂഹത്തിൻ്റെ കൂട്ടായ കാപട്യം എങ്ങനെ പുറത്തുവരുന്നുവെന്നും ഈ ചിത്രം വിശകലനം ചെയ്യുന്നു . സമൂഹത്തിലെ സൈബർ ബുള്ളിയിംഗും ‘സദാചാര’ വിചാരണകളും ഈ ഷോർട്ട്ഫിലിമിൽ ചർച്ച ചെയ്യുന്നുണ്ട്.
നർമ്മമുഹൂർത്തങ്ങളും അപ്രതീക്ഷിത ട്വിസ്റ്റും ഈ ഷോർട്ട് ഫിലിമിനെ ശ്രദ്ധേയമാക്കുന്നു. പ്രാദേശിക കൂട്ടായ്മകളുടെ സൃഷ്ടികളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കിടയിൽ ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ദേവി അശോക്, അഞ്ജന സിജിത്, സതീഷ് മണികണ്ഠൻ, ശ്രീജിത്ത് കാർത്തികേയൻ, അഖിൽ നായർ, സാജൻ ഫിലിപ്പ് ജേക്കബ്, ജിസ്മോൻ ജോയ്, കിഷോർകുമാർ സുകുമാരൻ, സുരേഷ് നായർ, ബിജു ആന്റണി, ജയചന്ദ്രൻ കല്ലടത്ത്, സുശീൽകുമാർ നാലകത്ത്, അശോക് കുമാർ, ജോസ്‌മോൻ കരേടൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കാമറ - ബിജു ഗോവിന്ദൻകുട്ടി, സംഗീതം - കൈലാസ് മേനോൻ, എഡിറ്റിംഗ് - അമൽ മന്മഥൻ, സഹസംവിധാനം - ആനന്ദ്ലാൽ രാധാകൃഷ്ണൻ