Image

ഷോൺ മക്കാർത്തി (62), നോർത്ത് ഹെമ്പ്സ്റ്റഡ് ടൌൺ സൂപ്പർവൈസർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

Published on 08 February, 2026
ഷോൺ മക്കാർത്തി (62), നോർത്ത് ഹെമ്പ്സ്റ്റഡ് ടൌൺ സൂപ്പർവൈസർ സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക് :  നാസോ കൗണ്ടി പോലീസ് ഡിപ്പാർട്മെന്റിൽ 33 വർഷത്തെ സേവനാനുഭവമുള്ള മുൻ കമാൻഡിങ് ഓഫീസർ ഷോൺ മക്കാർത്തി (62), നോർത്ത് ഹെമ്പ്സ്റ്റഡ് ടൌൺ സൂപ്പർവൈസർ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പോർട്ട് വാഷിംഗ്ടണിലെ ഫൈൻ മക് കൂൾസ് ഐറിഷ് റെസ്റ്റോറന്റിൽ ഫെബ്രുവരി 3-നാണ്  പ്രചാരണ കിക്ക്-ഓഫ്   നടന്നത്. ടൗൺ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയാണ്  തന്റെ ലക്ഷ്യമെന്ന് മക്കാർത്തി വ്യക്തമാക്കി. ടൗണിന്റെ മാസ്റ്റർപ്ലാൻ പുതുക്കൽ, ബിൽഡിങ്  ഡിപ്പാർട്മെന്റിന്റെ നവീകരണം, കൂടാതെ മുതിർന്ന പൗരന്മാർക്ക് സേവനങ്ങൾ നൽകുന്ന പ്രോജക്റ്റ് ഇൻഡിപെൻഡൻസ്   പദ്ധതി വർധിപ്പിക്കൽ എന്നിവയാണ് തന്റെ മുഖ്യ അജണ്ടകൾ എന്നും അദ്ദേഹം അറിയിച്ചു.

പോലീസ് ഡിപ്പാർട്മെന്റിലെ 33 വർഷത്തെ അനുഭവം ടൗൺ സൂപ്പർവൈസർ എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ  ആത്മവിശ്വാസം നൽകുന്നു- മക്കാർത്തി പറഞ്ഞു.

2026-ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാസോ കൗണ്ടി ഡെമോക്രാറ്റിക്‌ പാർട്ടി മക്കാർത്തിയെ ഔദ്യോഗിക സ്ഥാനാർഥിയായി തിരഞ്ഞെടുത്തിട്ടുണ്ട്. കിക്ക്-ഓഫ് ചടങ്ങിൽ കളത്തിൽ വർഗീസ് അടക്കം നിരവധി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

അമേരിക്കയിലെ മലയാളി സമൂഹം സജീവമായി ഇടപെടുന്ന നാസോ കൗണ്ടി രാഷ്ട്രീയത്തിൽ, ഭരണപരിചയവും നിയമസംരക്ഷണ പശ്ചാത്തലവും ഉള്ള മക്കാർത്തിയുടെ സ്ഥാനാർഥിത്വം ശ്രദ്ധേയമായ മാറ്റങ്ങൾക്കു വഴിയൊരുക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.

ഷോൺ മക്കാർത്തി (62), നോർത്ത് ഹെമ്പ്സ്റ്റഡ് ടൌൺ സൂപ്പർവൈസർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഷോൺ മക്കാർത്തി (62), നോർത്ത് ഹെമ്പ്സ്റ്റഡ് ടൌൺ സൂപ്പർവൈസർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക