Image

സ്കോട്ട്ലൻഡിൽ നിന്നുള്ള യാത്രാ ചിത്രങ്ങളുമായി നവ്യ നായർ

Published on 07 February, 2026
സ്കോട്ട്ലൻഡിൽ നിന്നുള്ള യാത്രാ ചിത്രങ്ങളുമായി  നവ്യ നായർ

സ്കോട്ട്ലാൻഡിൽ നിന്നുള്ള യാത്രാ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട നായിക നവ്യ നായർ.

ഒട്ടനവധി മനോഹരമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും നന്ദനത്തിലെ ബാലാമണിയാണ് ഇന്നും ആരാധകർക്ക് നവ്യ.

വിവാഹത്തിനു ശേഷം സിനിമയിലേയ്ക്കു തിരിച്ചു വരവ് നടത്തിയെങ്കിലും നൃത്തത്തിലാണ് നവ്യ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ.

സമൂഹമാധ്യമങ്ങളിലും നവ്യ ഏറെ സജീവമാണ്. ഡാൻസ് ക്ലാസിൻ്റെയും മറ്റു പ്രോഗ്രാമുകളുടേയും വീഡിയോകളും വിശേഷങ്ങളുമെല്ലാം നവ്യ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

സ്കോട്ട്ലാൻഡിൽ നിന്നുള്ള യാത്രാ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നവ്യ ഇപ്പോൾ.

'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ആണ് നവ്യയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സൗബിൻ ഷാഹിർ ആയിരുന്നു നായകൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക