Image

കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്റ്‌

ഫാ. ജിനു തെക്കേത്തലക്കൽ Published on 07 February, 2026
കർദ്ദിനാൾ ആന്റണി പൂള  ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്റ്‌

വത്തിക്കാൻ സിറ്റി: 2026 ഫെബ്രുവരി 7 ന്, ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ  37-ാമത് ജനറൽ ബോഡി യോഗത്തിൽ ഹൈദരാബാദ് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ  കർദ്ദിനാൾ ആന്റണി  പൂളയെ, മെത്രാൻ സമിതിയുടെ  പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. 1961 നവംബർ 15 ന് കർണൂൽ രൂപതയിലെ പോളൂരുവിലാണ് കർദ്ദിനാൾ  ആന്റണി പൂള ജനിച്ചത്. 1992 ഫെബ്രുവരി 20 ന് പൗരോഹിത്യം സ്വീകരിച്ച് കടപ്പ രൂപതയിൽ അദ്ദേഹം സേവനം ആരംഭിച്ചു. ഷിക്കാഗോയിലെ ലയോള സർവകലാശാലയിൽ അജപാലന ശാസ്ത്രത്തിൽ  ബിരുദാനന്തര ബിരുദം നേടി.

കടപ്പ രൂപതയിൽ രൂപത കൺസൾട്ടർ, വിദ്യാഭ്യാസ സെക്രട്ടറി, രൂപത സ്കൂളുകളുടെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ തുടങ്ങി നിരവധി പ്രധാന ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിച്ചു. 2008 ഫെബ്രുവരി 8 ന് അദ്ദേഹം കർണൂലിന്റെ ബിഷപ്പായി നിയമിതനായി. തുടർന്ന്, 2020 നവംബർ 19 ന് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ ഹൈദരാബാദിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി നിയമിച്ചു. 2022 ഓഗസ്റ്റ് 27 ന് കർദിനാൾ പദവിയും അദ്ദേഹത്തിന് നൽകപ്പെട്ടു.

പതിറ്റാണ്ടുകളുടെ അജപാലന പരിചയവും, ഭരണനേതൃത്വവും, വിശ്വാസം, നീതി, മാനുഷിക അന്തസ്സ് എന്നിവയ്ക്കായി സഭയുടെ ദൗത്യത്തോടുള്ള ശക്തമായ പ്രതിബദ്ധതയും കൈമുതലാക്കിയ കർദിനാൾ ആന്റണി പൂള, മെത്രാൻ സമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോൾ, ഭാരതത്തിൽ കത്തോലിക്കാ സഭയുടെ ക്രിസ്തുസാക്ഷ്യം കൂടുതൽ ഉജ്ജ്വലമാകും.

ഭാരതത്തിൽ നിന്നുള്ള ആദ്യ ദളിത് കർദിനാൾ എന്നനിലയിൽ, "കഴിയുന്നത്ര ദരിദ്രരായ കുട്ടികളെ സഹായിക്കുക" എന്നതാണ് തന്റെ പ്രധാന ദൗത്യമെന്നു വത്തിക്കാൻ മീഡിയയോട് അദ്ദേഹം പങ്കുവച്ചിരുന്നു. സാമൂഹിക പദവിയിൽ വളരെ താഴ്ന്ന നിലയിലുള്ളവരെയാണ് ദളിതർ എന്ന് പുരാതനകാലത്ത് വിളിച്ചിരുന്നത്. ഇവർ വളരെയധികം ചൂഷണം ചെയ്യപ്പെടുകയും അതിക്രമങ്ങൾക്ക് വിധേയരാകുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി നിർത്തലാക്കപ്പെട്ടാലും ജാതിവ്യവസ്ഥയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇന്ത്യയിൽ നിലനിൽക്കുന്നു എന്ന വേദനാജനകമായ വസ്തുതയും തദവസരത്തിൽ അദ്ദേഹം പങ്കുവച്ചിരുന്നു.
 

Join WhatsApp News
Dr. Jacob Thomas 2026-02-07 15:23:59
As followers of Christ, we transcend labels, embracing a universal bond that goes beyond denominational names, uniting us in faith and spirit.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-07 16:29:03
എങ്ങനെ എങ്ങനെ ശ്രീമാൻ. Thomas ???? Faith =അതെന്തു തേങ്ങയാ?? Spirit = അതെന്തു മാങ്ങയാ??? ഇതൊക്കെ ശരിക്കും ഒള്ളതാണോ, അതോ തലച്ചോറിലെ വെറും തോന്നലുകളാണോ?? 🤔 ഏശു എന്തിയേ, എവിടെയാ ഇപ്പോൾ ശ്രീ. Thomas...? Rejice ജോൺ
Sunil 2026-02-07 16:32:26
Hello Doctor, the Catholics never cared about unity in faith and spirit. After the coming of Portuguese in the 16th century they tortured the St. Thomas Christians in Kerala , almost destroyed them. They want all Christians in Kerala under the Pope and punished the original Nasrani Christians and killed several of them.. Finally the Nasranis in Kerala did the Koonan Kurishu Sathyam and pledged to stand alone. Pls go thru those stories.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-07 16:40:21
അഞ്ചു നയാ പൈസയുടെ ജോലി ചെയ്യാതെ, ചെയ്യാനറിയാതെ, മനുഷ്യരെ moonചിച്ച് ജീവിക്കുന്ന വർഗ്ഗം. വല്ല മെയ്ക്കാടു പണിക്കും പൊയ്ക്കൂടേ??? പണി എടുക്കുന്നവരുടെ Tyth തിന്നുന്നവർ. പഴയ രാജാപ്പാർട് ബാലെ കോമാളി വേഷവും ഇട്ടോണ്ട് നടക്കാൻ ഇവറ്റകൾക്ക് ഈ 2026 ലും നാണമില്ലേ???
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക