Image

നോഹ ജോർജ് ചിറമണ്ണിൽ നീരേറ്റുപുറം ജലമേളയുടെ മുഖ്യ സ്പോൺസർ

Published on 07 February, 2026
നോഹ ജോർജ് ചിറമണ്ണിൽ നീരേറ്റുപുറം ജലമേളയുടെ മുഖ്യ സ്പോൺസർ

photo: 

കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പ ജലമേളയുടെ മുഖ്യ സ്പോൺസറായ നോഹ ജോർജ് ചിറമണ്ണിലിൽ നിന്നും മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു സ്പോൺസർഷിപ്പ് സ്വീകരിക്കുന്നു.  


കോട്ടയം : ഇന്ന് (ഫെബ്രുവരി 7) നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന 67- മത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവത്തിന്റെ മുഖ്യ സ്പോൺസർ ആയി ന്യു യോർക്ക് റോക്ക് ലാൻഡിൽ നിന്നുള്ള  ഗ്ലോബൽ കൊളീഷൻ & ബോഡി വർക്സ് യുഎസ്എ, ചെയർമാൻ നോഹ ജോർജ് ചിറമണ്ണിൽ. മനോരമ അങ്കണത്തിൽ നടന്ന ചടങ്ങിൽ മലയാള മനോരമ ചീഫ് എഡിറ്റർ ജേക്കബ് മാത്യു സ്പോൺസർഷിപ്പ് കൈമാറി.

പമ്പ ബോട്ട്റേയ്സ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണമേനോൻ, അനിൽ ടി തോമസ് മുളമൂട്ടിൽ, ജനറൽ കൺവീനർ വി ആർ രാജേഷ് , വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, ഷിജിൻ വർഗീസ് എന്നിവർ പങ്കെടുത്തു

ഇന്ന് നടന്ന ജലമേള മന്ത്രി സജി ചെറിയാനും ജലഘോഷയാത്ര മന്ത്രി പി.പ്രസാദും ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുത്തു .

കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻവള്ളങ്ങൾക്ക് പുറമേ വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ കളിവള്ളങ്ങളും പങ്കെടുത്തു . വള്ളംകളിയോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കലക്ടറുടെ ഉത്തരവ് പ്രകാരവും ഹൈക്കോടതിയുടെ നിർദേശങ്ങൾ അനുസരിച്ചുമാണ് ജലമേളയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയതെന്ന് സംഘാടക സമിതി അറിയിച്ചു.

നോഹ ജോർജ് ചിറമണ്ണിൽ നീരേറ്റുപുറം ജലമേളയുടെ മുഖ്യ സ്പോൺസർ
നോഹ ജോർജ് ചിറമണ്ണിൽ നീരേറ്റുപുറം ജലമേളയുടെ മുഖ്യ സ്പോൺസർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക