
വാഷിങ്ടൺ: ലോക പ്രശസ്ത പിസ്സ ശംഖലയായ പിസ്സ ഹട്ട് അമേരിക്കയിലെ 250 ലെറ്റുകൾ ഈ വർഷം ആദ്യ പകുതിയോടെ നിർത്തലാക്കുന്നുവെന്ന് മാതൃകമ്പനിയായ Yum Brands s അറിയിച്ചു. ലാഭകരമല്ലാതെ പ്രവർത്തിക്കുന്ന ശാഖകളാണ് പൂട്ടുന്നത്. ഇതിനുപുറമെ, പിസ്സ ഹട്ട് ബ്രാൻഡിനെ പൂർണ്ണമായും വിൽക്കാനുള്ള സാധ്യതകളും കമ്പനി പരിഗണിക്കുന്നതായി അറിയിച്ചു.
വിപണിയിലെ കടുത്ത മത്സരവും കാലഹരണപ്പെട്ട സ്റ്റോർ രീതികളും പിസ്സ ഹട്ടിന്റെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമേരിക്കയിൽ ബാൻഡിന്റെ വിൽപനയിൽ 5% ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ അമേരിക്കയിൽ മാത്രം 6000-ത്തിലധികം ശാഖകളുള്ള പിസ്സ ഹട്ടിന് ഡോമിനോസിൽ നിന്നുള്ള വെല്ലുവിളിയാണ് തിരിച്ചടിയാകുന്നത്. എന്നാൽ ചൈന. ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വിൽപനയിൽ വർദ്ധനവുണ്ടായിട്ടുണ്ട് എന്ന് കമ്പനി വ്യക്തമാക്കി.
പിസ്സ ഹട്ടിന്റെ ഭാവി സംബന്ധിച്ച ഔദ്യോഗിക അവലോകനം ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് യം ബ്രാൻഡ്സ് സിഇഒ ക്രിസ് ടർണർ വ്യക്തമാക്കി. 1958-ൽ സ്ഥാപിതമായ പിസ്സ ഹട്ടിനെ 1977-ൽ പെപ്സികോ ഏറ്റെടുക്കുകയും പിന്നീട് 1997- ൽ Yum Brands ഭാഗമാവുകയുമായിരുന്നു. കെഎഫ്സി, ടാക്കോ ബെൽ എന്നീ ബ്രാൻഡുകളുടെ ഉടമസ്ഥർ കൂടിയായ കമ്പനി, പിസ്സ ഹട്ടിനെ കൈമാറുന്നതിലൂടെ തങ്ങളുടെ മറ്റ് ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്.