Image

വിടരും മുമ്പേ കൊഴിഞ്ഞു പോയ പനിനീർപൂവ് ; ഷാൻ ജോൺസൻ : വിനോദ് കട്ടച്ചിറ

Published on 07 February, 2026
വിടരും മുമ്പേ കൊഴിഞ്ഞു പോയ പനിനീർപൂവ് ; ഷാൻ ജോൺസൻ : വിനോദ് കട്ടച്ചിറ

മലയാളികളുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ആധികള്‍ക്കും എന്നും കൂട്ടിരിക്കുന്നവയാണ് ജോണ്‍സണ്‍ മാഷിന്റെ പാട്ടുകള്‍.

മരിച്ചശേഷവും മരിക്കാതെ ജീവിക്കുന്ന ജോണ്‍സണ്‍മാഷിന്റെ കുടുംബത്തില്‍ പക്ഷേ ആ പാട്ടുകളുടെ സൗന്ദര്യം ഉണ്ടായിരുന്നതേയില്ല എന്നുപറയുന്നതാണ് വാസ്തവം.

മരണം ഓരോരുത്തരെയായി അറുത്ത് മാറ്റുകയായിരുന്നു.

മാഷിനുശേഷം മകൻ റെൻ,

ഒടുവിൽ മകൾ ഷാൻ.

ചെറുപ്പത്തിൽ തന്നെ ശാസ്ത്രീയസംഗീതവും ഭരതനാട്യവും അഭ്യസിച്ചു ഷാൻ.

ക്വയറിൽ സജീവമായിരുന്ന ഷാൻ, പിന്നീട് പാശ്ചാത്യസംഗീതവും അഭ്യസിച്ചു.

ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജില്‍നിന്ന് ബികോം ബിരുദം കരസ്ഥമാക്കിയ ഷാന്‍ ചെന്നൈയില്‍ രണ്ട് വെസ്‌റ്റേണ്‍ ബാന്‍ഡ് ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് മൈസൂരിലായിരുന്നു ജോലിനോക്കിയിരുന്നത്. പിതാവിന്റേയും സഹോദരന്റേയും മരണത്തെത്തുടര്‍ന്ന് മൈസൂരുവിലെ ജോലിമതിയാക്കി ചെന്നൈയില്‍ ജോലിയോടൊപ്പം, സംഗീതരംഗത്തും സജീവമാകുകയായിരുന്നു.

പുറത്തിറങ്ങാതെപോയ "ഹിസ്നെയിംഈസ് ജോണ്‍" എന്നചിത്രത്തിന് സംഗീതമൊരുക്കിക്കൊണ്ടാണ് ഷാൻ സിനിമാലോകത്തേക്ക് കടന്നുവന്നത്. ജോൺസൺമാഷിന് പൂർത്തിയാക്കാൻ കഴിയാതെപോയ "ആലോലംതാലോലം കുഞ്ഞിക്കാറ്റേ...."

എന്നഗാനം പൂർത്തിയാക്കി ആ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചു.

അതോടൊപ്പം, അതിലൊരുഗാനവും എഴുതിയിരുന്നു.

പിന്നീട് "പ്രയിസ് ദലോര്‍ഡ്" എന്ന മമ്മൂട്ടിചിത്രത്തിൽ ഒരുഹിന്ദിഗാനം ആലപിച്ചു.

"തിര" എന്നചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായിവന്ന

"ഘോജ് ജാരിരഖ്...." എന്നഗാനം എഴുതിയതും ഷാൻ ആയിരുന്നു. കൂടാതെ ഏതാനുംതമിഴ് സിനിമകളിലും പാടിയിട്ടുണ്ട്.

വേട്ട എന്ന സിനിമയിലെ ഹിന്ദിഗാനത്തിന് വരികളെഴുതിയതും ഷാൻ ആയിരുന്നു.

കൂട്ടുകാരുമൊത്ത് ദി സൗണ്ട് ബൾബ് എന്നൊരു ബാൻഡും അവർ രൂപീകരിച്ചിരുന്നു.

ഷാൻ യാത്രയായിട്ട് ഇന്ന് 10 വർഷമാവുകയാണ്.

ജോൺസൻമാസ്റ്ററുടെ മരണശേഷമാണ് ഷാൻ സംഗീത മേഖലയിലേക്ക്

കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്.

പിന്നീട് അതിവേഗമായിരുന്നു ഷാൻ സംഗീതലോകം കീഴടക്കി മുന്നേറാൻ തുടങ്ങിയത്.

പക്ഷേ, കാലത്തിന്റെ സൂചികയിൽ ഷാനിന്റെ സമയവും

കഴിഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക