Image

സാവിത്രി എത്തി: രാമസ്വാമിയും അപൂർവയും മൂന്നാമത്തെ കുട്ടിയുടെ പിറവി അറിയിച്ചു (പിപിഎം)

Published on 07 February, 2026
സാവിത്രി എത്തി: രാമസ്വാമിയും അപൂർവയും മൂന്നാമത്തെ കുട്ടിയുടെ പിറവി അറിയിച്ചു (പിപിഎം)

ഒഹായോ ഗവർണർ സ്ഥാനാർഥിയും സംരംഭകനുമായ വിവേക് രാമസ്വാമിയും ഭാര്യ ഡോക്ടർ അപൂർവയും സാവിത്രിയുടെ വരവ് സോഷ്യൽ മീഡിയയിൽ അറിയിച്ചു: മൂന്നാമത്തെ കുട്ടി.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിയിച്ച രാമസ്വാമി കുടുംബത്തിനു പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞു.

"മകൾ സാവിത്രിയുടെ ജന്മവാർത്ത അറിയിക്കാൻ അപൂർവ്വയ്ക്കും വിവേകിനും സന്തോഷമുണ്ട്," രാമസ്വാമി കുറിച്ചു. “അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഒഹായോക്കാരും രാജ്യത്തെ മറ്റു സുഹൃത്തുക്കളും നൽകിയ പ്രാർഥനയുടെ പിന്തുണയ്ക്കും കരുണയോടെയുള്ള സന്ദേശങ്ങൾക്കും അഗാധമായ നന്ദിയുണ്ട്."

കൊളംബസിനു സമീപമാണ് കുടുംബം താമസിക്കുന്നത്. കേരളത്തിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്നുള്ള കുടിയേറ്റ കുടുംബത്തിലെ അംഗമായ രാമസ്വാമി (40) റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ശ്രമിച്ചതോടെയാണ് ലോകശ്രദ്ധ ആകർഷിച്ചത്. അദ്ദേഹത്തിന്റെ ആസ്തി $1.8 ബില്യൺ ആണെന്നു 'ഫോബ്‌സ്' പറയുന്നു.

Vivek Ramaswamy family welcomes daughter Savithri

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക