Image

വിരിഞ്ഞു നില്‍ക്കാന്‍ അല്ലാതെ പൂക്കള്‍ക്ക് എന്തറിയാം: സായി പല്ലവിയുടെ സൗന്ദര്യത്തെ പുകഴ്ത്തി പാര്‍ത്ഥിപന്‍

Published on 06 February, 2026
വിരിഞ്ഞു നില്‍ക്കാന്‍ അല്ലാതെ പൂക്കള്‍ക്ക് എന്തറിയാം: സായി പല്ലവിയുടെ സൗന്ദര്യത്തെ പുകഴ്ത്തി പാര്‍ത്ഥിപന്‍

 ആദ്യ ചിത്രം പ്രേമം  മുതല്‍ സായി പല്ലവിയുടെ സൗന്ദര്യം വലിയ ചര്‍ച്ചാ വിഷയമായിരുന്നു.  കെമിക്കല്‍ ട്രീറ്റ്‌മെന്റുകളോ , സര്‍ജറിയോ ഇല്ലാതെ  ബ്യൂട്ടി പ്രൊഡക്ട്‌സുകൾ  ഉപയോഗിക്കാതെ സായി എങ്ങനെയാണ് ഇത്രയും സുന്ദരിയായി നില്‍ക്കുന്നത് എന്ന ചോദ്യത്തിന്, ഹോം റെമഡികള്‍ മാത്രമാണ് തന്റെ സൗന്ദര്യത്തിന് പിന്നിലെന്നായിരുന്നു  സായി പല്ലവിയുടെ മറുപടി. മുഖക്കുരുവിന് പോലും ഒരു അഴകുണ്ട് എന്ന് തിരിച്ചറിഞ്ഞത് സായി പല്ലവിയെ കണ്ടതിന് ശേഷമാണെന്ന് പറഞ്ഞവരുമുണ്ട്.

ഇപ്പോഴിതാ ഒരു അവാര്‍ഡ് വേദിയില്‍ നടനും സംവിധായകനുമൊക്കെയായ പാര്‍ത്ഥിപന്‍ സായി പല്ലവിയുടെ അഴകിനെ കുറിച്ച് സംസാരിച്ച വീഡിയോ വൈറലാവുന്നു. സായി പല്ലവിയെ ഇഷ്ടപ്പെടാത്ത രണ്ടേ രണ്ട് പേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ, അതിലൊരാള്‍ ഇനിയും ജനിച്ചിട്ടില്ല, മറ്റയാള്‍ മരിച്ചും പോയി എന്നാണ് പാര്‍ത്തിപന്‍ പറഞ്ഞത്. സായി പല്ലവിയെ ഇഷ്ടമില്ലാത്തവരായി ഒരാള്‍ പോലും ഇല്ല എന്ന് സാരം.

ഒരു തട്ടില്‍ സവാളയും മറ്റൊരു തട്ടില്‍ സായി പല്ലവി യുടെ അഴകും വച്ചാല്‍, സവാള വച്ച തട്ട് താഴും, എന്തെന്നാല്‍ ഇന്ന് ഉള്ളിക്കാണ് വില അധികം (ഈ അവാര്‍ഡ് ഷോ നടക്കുന്ന കാലത്ത് ഉള്ളിക്ക് വില അധികമായിരുന്നു) അതായത്, സായി പല്ലവിയുടെ ചിരി വിലമതിക്കാന്‍ കഴിയില്ല- പാര്‍ത്ഥിപന്‍ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ സദസ്സിലിരുന്ന് സായി പല്ലവി, പോതും പോതും എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

പൂക്കള്‍ ചിരിച്ചു കണ്ടിട്ടുണ്ടോ, വിരിഞ്ഞു നില്‍ക്കാന്‍ അല്ലാതെ പൂക്കള്‍ക്ക് എന്തറിയാം, തന്റെ പേര് പൂവാണ് എന്നെങ്കിലും പൂക്കള്‍ക്ക് അറിയാമോ. അതുപോലെ സായി പല്ലവിയ്ക്ക് താന്‍ എത്ര സുന്ദരിയാണ് എന്ന് അറിയാമോ. എന്നാലും ഈ മലര്‍ മിസ്സിനെ പ്രണയിക്കാത്തവരായി രണ്ട് പേരെയുള്ളൂ, ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഇനിയും പിറന്നിട്ടില്ല- പാര്‍ത്ഥിപന്‍ പറഞ്ഞു

ധനുഷിന്റെ 55 ആമത്തെ ചിത്രത്തില്‍ നായികയായി സായി പല്ലവി എത്തുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ്, സായി പല്ലവിയുടെ അഴകിനെ കുറിച്ച് പാര്‍ത്ഥിപന്‍ സംസാരിച്ച പഴയ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഒരു വേഷം ചെയ്യുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക