Image

സ്ത്രീ ജനനേന്ദ്രിയ ഛേദം: സാമൂഹിക വിപത്തിനെതിരെ ഒരുമിച്ചു പോരാടണം, അന്താരാഷ്ട്ര ദിനം ഫെബ്രുവരി 6

Published on 06 February, 2026
സ്ത്രീ ജനനേന്ദ്രിയ ഛേദം: സാമൂഹിക വിപത്തിനെതിരെ ഒരുമിച്ചു പോരാടണം, അന്താരാഷ്ട്ര  ദിനം ഫെബ്രുവരി 6

2003-ൽ ലോകാരോഗ്യ സംഘടന സ്ഥാപിച്ച, സ്ത്രീ ജനനേന്ദ്രിയ ഛേദനത്തോടുള്ള  അന്താരാഷ്ട്ര അസഹിഷ്ണുത ദിനം, ഫെബ്രുഅവരി മാസം ആറാം തീയതി ആഘോഷിച്ചു. "ഒരുമിച്ചു നിന്ന്, നമുക്ക് ഈ അനീതി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ സാധിക്കണമെന്നു" യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. അഞ്ച് വയസ്സിന് താഴെയുള്ള  2 ദശലക്ഷത്തിലധികം പേർ ഉൾപ്പെടെ, 230 ദശലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും ഈ ഹീന പ്രവൃത്തിക്ക് വിധേയരായിട്ടുണ്ടെന്നാണ്, ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തുന്നത്.

ഇത് മനുഷ്യാവകാശങ്ങളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, ചിതമായ നടപടി ത്വരിതപ്പെടുത്തിയില്ലെങ്കിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 22.7 ദശലക്ഷം പെൺകുട്ടികൾ കൂടി ഇതേ ഹീനകൃത്യത്തിനു വിധേയരാകുമെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. "2030-ഓടെ സ്ത്രീ ജനനേന്ദ്രിയ ഛേദനം അവസാനിപ്പിക്കുക"എന്നതാണ് ലക്ഷ്യമെന്നും, അതിനായി ആഗോളതലത്തിലും പ്രാദേശികമായും പ്രോത്സാഹജനകമായ സൂചനകൾ ഉണ്ടെന്നും ഐക്യരാഷ്ട്ര സഭയുടെ വിവിധ സംഘടനകൾ എടുത്തു പറയുന്നു.

ഈ ഛേദന പ്രക്രിയ, അണുബാധകൾ, ആഴത്തിലുള്ള മുറിവുകൾ, രക്തസ്രാവങ്ങൾ, ചില സന്ദർഭങ്ങളിൽ മരണത്തിലേക്ക് പോലും നയിക്കുന്നുവെന്നും, ഗർഭകാലത്തും പ്രസവസമയത്തും ഉണ്ടാകുന്ന തകരാറുകളും ബുദ്ധിമുട്ടുകളും വർധിപ്പിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് മാനസികമായ ബുദ്ധിമുട്ടുകളും സ്ത്രീകളിൽ സൃഷ്ടിക്കുന്നുവെന്നു ആരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നു.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-06 17:09:55
എന്തിന് പോരാടണം?????? പുരുഷന്മാരുടെ ലിംഗത്തിന്റെ അറ്റം ചെയ്യുന്നില്ലേ???? അപ്പോൾ സ്ത്രീകളുടെ അറ്റവും - ഭഗശിശ്നിക ((clitoris)) -യും വെട്ടണം. പുസ്തകത്തിൽ തിരുമേനി (സ) ആഹ്വാനം ചെയ്യുന്നുണ്ട്. Rejice ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക