
'ജന്റില്‍വുമണ്‍ ' എന്ന തമിഴ് ചിത്രത്തിനു ശേഷം കോമള ഹരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ കോമള ഹരി,ഹരി ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ നിര്‍മ്മിക്കുന്ന 'മിഡില്‍ ക്ലാസ് മാത്തുക്കുട്ടി ' എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോണ്‍ കര്‍മ്മം, ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ച് നിര്‍വഹിച്ചു.

പടക്കളം ഫെയിം അരുണ്‍ പ്രദീപ്, പ്രകമ്പനം ഫെയിം സുബിന്‍ ടാര്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മിഡില്‍ ക്ലാസ് മാത്തുക്കുട്ടി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹരി ഭാസ്‌കരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് ടി സി എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.സംവിധായകന്‍ മിഥുന്‍ ജ്യോതിയുടെ പിതാവ് ജ്യോതി വെള്ളല്ലൂര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചപ്പോള്‍ നടന്‍ വിജയ് ബാബു ആദ്യ ക്ലാപ്പടിച്ചു. ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ സന്നിഹിതനായിരുന്നു.
കാര്‍ത്തിക് രാമകൃഷ്ണന്‍, ശ്രീകാന്ത് മുരളി, എ കെ വിജുബാല്‍, ജെന്‍സണ്‍ ജോസ്, അഭയ് കൃഷ്ണ, ശ്രീകാന്ത് ആര്‍,
ശെല്‍വ രാജ്, ജിനീഷ് ഗോവിന്ദ, അനന്തലക്ഷ്മി, ഡയാന ഹമീദ്, ശ്രദ്ധ ജോസഫ്, പുതുമുഖങ്ങളായ അഞ്ജന, കാര്‍ത്തിക, അനുപമ എസ് ശ്രീകുമാര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിനു ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

സംവിധായകന്‍ മിഥുന്‍ ജ്യോതി തന്നെ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ഷാരോണ്‍ പോള്‍ എഴുതിയ വരികള്‍ക്ക് സാമുവല്‍ പോള്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്, കല-അരുണ്‍ മോഹന്‍, കോസ്റ്റ്യൂംസ്-ആതിര സോമന്‍,മേക്കപ്പ്-ദേവദാസ്,അസോസിയേറ്റ് ഡയറക്ടര്‍-ഹിരണ്‍ ഹരികുമാര്‍,അഭിനന്ദ് എം,സൗണ്ട് ഡിസൈന്‍-മൂസദ്, സൗണ്ട് മിക്‌സിംഗ്-കരുണ്‍ പ്രസാദ്,പബ്ലിസിറ്റി ഡിസൈന്‍-ലാസി ആര്‍ട്ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്-വിവേക് വിനയരാജ്,പി ആര്‍ ഒ-എ എസ് ദിനേശ്.