Image

മണിപ്പൂരിൽ വീണ്ടും സംഘർഷം, പ്രതിഷേധം; പോലീസിന് നേരെ കല്ലേറ്

Published on 06 February, 2026
മണിപ്പൂരിൽ  വീണ്ടും സംഘർഷം, പ്രതിഷേധം; പോലീസിന് നേരെ കല്ലേറ്

 മണിപ്പൂർ ഒരിടവേളയ്ക്ക് ശേഷം  വീണ്ടും സംഘർഷഭരിതമാകുന്നു . മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലാണ് പ്രക്ഷോഭങ്ങൾ അരങ്ങേറിയത്. ബിജെപി സർക്കാരിന്റെ രൂപീകരണവും കുക്കി നേതാക്കൾ സർക്കാരിൻ്റെ ഭാഗമായതുമാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്. കുക്കി നേതാവായ നെംച കിപ്ഗിനെ ഉപമുഖ്യമന്ത്രിയാക്കിയതാണ്  പ്രക്ഷോഭകരെ ചൊടിപ്പിച്ചത്.

പ്രത്യേക ഭരണസമിതി എന്ന ദീർഘകാല ആവശ്യം അവഗണിക്കപ്പെട്ടതിൽ ടുയിബോങ് ബസാറിന് സമീപം തടിച്ചുകൂടിയ പ്രക്ഷോഭകർ പുതിയ സർക്കാരിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. കിപ്ഗനെതിരെ മുദ്രാവാക്യങ്ങളുയർത്തിയ പ്രതിഷേധിക്കാ മരങ്ങളും ടയറുകളും കത്തിച്ച് റോഡുകൾ തടയാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറുണ്ടായി.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന ശ്രമിച്ചതോടെ സ്ഥിതി രൂക്ഷമായി. പ്രതിഷേധക്കാർ കല്ലേറ് തുടർന്നതോടെ സേന ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കുകളേറ്റു. കാര്യമായ വസ്തുനഷ്ടം സ്ഥിരീകരിച്ചിട്ടില്ല.സ്ഥിതി ഇപ്പോഴും സംഘർഷഭരിതമാണെന്നും സാഹചര്യം നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കാങ്പോക്പിയിൽ നിന്നുള്ള നെംച കിപ്ഗൻ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബുധനാഴ്ച വൈകുന്നേരം മുതൽ ജില്ലയിൽ സംഘർഷം പുകയുന്നുണ്ടായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക