Image

'ബേബി ഗേൾ' ഒടിടിയിലേക്ക്

Published on 05 February, 2026
'ബേബി ഗേൾ' ഒടിടിയിലേക്ക്

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുൺ വർമ സംവിധാനം ചെയ്ത 'ബേബി ഗേൾ' ഒടിടിയിലേക്ക്. ജനുവരി 23ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുൻപെ ഒടിടി റിലീസിനൊരുങ്ങുകയാണ്.

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് ബേബി ഗേൾ. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ -ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ് ആണ്. എഡിറ്റിങ് ഷൈജിത്ത് കുമാരൻ. സംഗീതം ജേക്സ് ബിജോയ് എന്നിവരും നിർവ്വഹിച്ചിരിക്കുന്നു.  

സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഫെബ്രുവരി 12 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക