Image

എപ്സ്റ്റീൻ ഫയൽ ; അനില്‍ അംബാനിയും ദീപക് ചോപ്രയും അടക്കമുള്ള ഇന്ത്യൻ പ്രമുഖരും പട്ടികയിൽ

Published on 05 February, 2026
എപ്സ്റ്റീൻ ഫയൽ ; അനില്‍ അംബാനിയും ദീപക് ചോപ്രയും അടക്കമുള്ള ഇന്ത്യൻ പ്രമുഖരും പട്ടികയിൽ

ലോകത്തെ പിടിച്ചുലച്ച ലൈംഗികാതിക്രമക്കേസിലെ പ്രതിയും അമേരിക്കന്‍ ശതകോടീശ്വരനുമായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യ കോടതി രേഖകള്‍ പുറത്തുവന്നു. രാഷ്ട്രീയ നേതാക്കള്‍, ഹോളിവുഡ് താരങ്ങള്‍, ബിസിനസ് പ്രമുഖര്‍ എന്നിവരടങ്ങിയ പട്ടികയില്‍ പ്രമുഖ ഇന്ത്യക്കാരുടെ പേരുകളും ഇടംപിടിച്ചത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

പുറത്തുവന്ന ഫയലുകളില്‍ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെടുന്നത് പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ പേരാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അംബാനിയും എപ്സ്റ്റീനും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിരുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു.

പ്രതിസന്ധിയിലായിരുന്ന തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി അംബാനി 720 മില്യണ്‍ ഡോളറിന്റെ സഹായം തേടിയതായും ഇതിന് പകരമായി ഓഹരികള്‍ വാഗ്ദാനം ചെയ്തതായും പറയപ്പെടുന്നു.

പ്രതിസന്ധിയിലായിരുന്ന തൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി അംബാനി 720 മില്യൺ ഡോളറിന്റെ സഹായം തേടിയതായും ഇതിന് പകരമായി ഓഹരികൾ വാഗ്‌ദാനം ചെയ്‌തതായും പറയപ്പെടുന്നു.

ആസ്തികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാപ്പരത്തം പ്രഖ്യാപിക്കാൻ എപ്സ്റ്റീൻ അംബാനിയെ ഉപദേശിച്ചതായും ഇമെയിലുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായാണ് എപ്സ്റ്റീൻ അംബാനിയെ വിശേഷിപ്പിച്ചത്.

ദീപക് ചോപ്രയും എപ്സ്റ്റീനും

പ്രശസ്ത വെൽനസ് ഗുരു ദീപക് ചോപ്രയും എപ്സ്റ്റീനും തമ്മിൽ ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2008-ൽ എപ്സ്റ്റീൻ കുറ്റവാളിയാണെന്ന് വിധിക്കപ്പെട്ടതിന് ശേഷവും ഇവർ ബന്ധം പുലർത്തിയിരുന്നു. ഡോണൾഡ് ട്രംപിന്റെ മുൻ ഭാര്യ മാർള മാപ്പിൾസിനെക്കുറിച്ചും ലൈംഗിക പീഡനക്കേസുകളെക്കുറിച്ചും ഇവർ ഇമെയിലുകൾ കൈമാറിയിരുന്നു.

അനുരാഗ് കശ്യപ്, മീര നായർ, നന്ദിത ദാസ്

ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ പേരുകളും ഈ രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട്.

അനുരാഗ് കശ്യപ്: ഷാങ്ഹായിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട ഇമെയിലുകളിൽ 'പ്രശസ്ത‌നായ ബോളിവുഡ് സംവിധായകൻ' എന്ന പേരിൽ അനുരാഗ് കശ്യപിനെ പരാമർശിക്കുന്നു.

മീര നായർ: 2009-ൽ ഷാങ്ഹായിൽ നടന്ന ഒരു പാർട്ടിയിൽ എപ്സ്റ്റീനൊപ്പം മീര നായരും പങ്കെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു ഗാല ഇവന്റിന്റെ ഹോസ്റ്റ് കമ്മിറ്റിയിൽ മീര നായർ അംഗമായിരുന്നു.

നന്ദിത ദാസ്: ഇംഗ്ലണ്ടിലെ ഒരു ഫെസ്റ്റിവലിൽ നന്ദിത ദാസ് പ്രസംഗകയായി എത്തിയപ്പോൾ അതിഥികളുടെ പട്ടികയിൽ എപ്സ്റ്റീന്റെ പേരും ഉണ്ടായിരുന്നു.

കുറ്റവാളികളാണോ ഈ പ്രമുഖർ?

ഈ പട്ടികയിൽ പേരുള്ളവർ എല്ലാവരും കുറ്റവാളികളാണെന്ന് ഇതിനർത്ഥമില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. പലരും സാമൂഹികമായ സാഹചര്യങ്ങളിലും ഔദ്യോഗിക പരിപാടികളിലും എപ്സ്റ്റീനെ കണ്ടവരാകാം. എന്നാൽ എപ്സ്റ്റീൻ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ട ശേഷവും ചിലർ ബന്ധം തുടർന്നതാണ് ഇപ്പോൾ ഗൗരവകരമായ ചർച്ചകൾക്ക് കാരണമാകുന്നത്.

ലോകമെമ്പാടുമുള്ള അധികാര കേന്ദ്രങ്ങളിൽ എപ്സ്റ്റീനുണ്ടായിരുന്ന സ്വാധീനമാണ് ഈ ഫയലുകൾ പുറത്തുവന്നതോടെ വെളിപ്പെടുന്നത്.

Join WhatsApp News
Moral collapse 2026-02-05 13:59:44
Russia's President Vladimir Putin issued a provocative statement accusing Western leadership of moral collapse. In his remarks, he claimed that the West is being run by what he described as “satanic-satanist pedophiles,” arguing that modern Western culture is actively dismantling the family institution, erasing historical identity, and normalizing destructive behaviors.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക