Image

$48,778,230 തട്ടിച്ച സംഘത്തെ യുഎസ്, ഇന്ത്യൻ ഏജൻസികൾ ഒന്നിച്ചു പ്രവർത്തിച്ചു പിടികൂടി (പിപിഎം)

Published on 05 February, 2026
$48,778,230 തട്ടിച്ച സംഘത്തെ യുഎസ്, ഇന്ത്യൻ ഏജൻസികൾ ഒന്നിച്ചു പ്രവർത്തിച്ചു പിടികൂടി (പിപിഎം)

യുഎസ് ഫെഡറൽ ഏജൻസികളും ഇന്ത്യൻ കുറ്റാന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ ഉന്നതതല അന്വേഷണത്തിൽ ആഗോള തലത്തിൽ പ്രവർത്തിച്ചു വന്ന വലിയൊരു തട്ടിപ്പു ശ്രുംഖല പിടിയിലായി. നിയമവിരുദ്ധമായി പ്രവർത്തിച്ച നിരവധി കോൾ സെന്ററുകൾ പൂട്ടിയതായി അറിയിച്ച എഫ് ബി ഐ ബാൾട്ടിമോർ ഫീൽഡ് ഓഫിസും മോണ്ട്ഗോമറി കൗണ്ടി പോലീസും അതിനു സി ബി ഐയുടെ സജീവ സഹകരണം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി.

സംഘത്തിനു നേതൃത്വം നൽകിയ ആറു ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തത് ഇന്ത്യയിലാണ്.

ഇവർ 2022 മുതൽ അമേരിക്കക്കാരെ ലക്‌ഷ്യം വച്ച് തട്ടിപ്പു നടത്തുകയായിരുന്നു. യുഎസിൽ മാത്രം 660 പേരിൽ നിന്നായി ഇവർ $48,778,230 തട്ടിച്ചെടുത്തുവെന്നു എഫ് ബി ഐ പറയുന്നു. രണ്ടു ഡസൻ ആളുകൾക്ക് മാത്രമായി നഷ്ടം $6.2 മില്യണിൽ അധികമാണ്.

യുഎസ് സോഷ്യൽ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരാണ് എന്നു ഭാവിച്ചായിരുന്നു തട്ടിപ്പുകാർ ഇരകളെ വീഴ്‌ത്തിയത്. ഇല്ലാത്ത കുറ്റങ്ങൾക്കു ജയിൽ ശിക്ഷ വരെ ഭീഷണിപ്പെടുത്തിയാണ് പണം പിടുങ്ങിയത്.

ഈ തട്ടിപ്പു സംഘവുമായി ബന്ധപ്പെട്ട എട്ടു പേരെ 2024നു ശേഷം മെരിലാൻഡ് അധികൃതർ പിടികൂടി.

India and FBI take down $48 million Call Center scam network

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക