
മിസ്സിസാഗ: സ്‌കാർബറോയിലെ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന.
32 വയസ്സുള്ള യുവതിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഡിഎൻഎ (DNA) ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
മുൻപ് നടത്തിയ മറ്റ് കുറ്റകൃത്യങ്ങൾക്ക് ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് ഇവർ. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.