
കോൺഗ്രസ് എം പി: ശശി തരൂരിന്റെ പുത്രൻ ഇഷാൻ തരൂർ അടക്കം മൂന്നിലൊന്നു സ്റ്റാഫിനെ 'വാഷിംഗ്‌ടൺ പോസ്റ്റ്' പിരിച്ചു വിടുന്നു. പത്രത്തിന്റെ അന്താരാഷ്ട്ര ശ്രുംഖലയെ തന്നെ ബാധിക്കുന്ന പിരിച്ചു വിടലാണിത്.
തന്റെ ഹൃദയം തകർന്നുവെന്നു 'ടൈം' മാഗസിന്റെ മുൻ സീനിയർ എഡിറ്റർ കൂടിയായ ഇഷാൻ (41) എക്‌സിൽ കുറിച്ചു. ജോലി നഷ്ടമാവുന്ന മറ്റുള്ളവരുടെ ദുഃഖം താൻ പങ്കിടുന്നുവെന്നു അദ്ദേഹം പറഞ്ഞു.
"വാഷിംഗ്‌ടൺ പോസ്റ്റിന്റെ ഒട്ടു മിക്ക അന്താരാഷ്ട്ര സ്റ്റാഫും ഉൾപ്പെടെ പിരിച്ചു വിടപ്പെട്ടവരിൽ ഞാനും ഉൾപ്പെടുന്നു. അവരെല്ലാം മികച്ചവർ ആയിരുന്നു.
"ഞങ്ങളുടെ ന്യൂസ് റൂമിനെ കുറിച്ച് ഓർക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു. ഏതാണ്ട് 12 വർഷത്തോളം എന്റെ സുഹൃത്തുക്കൾ ആയിരുന്ന എഡിറ്റർമാർ, ലേഖകൻമാർ തുടങ്ങിയവർക്കൊപ്പം ജോലി ചെയ്യുന്നത് എനിക്ക് ആദരമാണ്."
ശൂന്യമായ ന്യൂസ്‌റൂമിന്റെ ചിത്രം പങ്കുവച്ചു അദ്ദേഹം മറ്റൊരു കുറിപ്പിൽ എഴുതി: "സങ്കടകരമായ ദിവസം."
2017ൽ അന്താരാഷ്ട്ര വിഷയങ്ങൾ വിശകലനം ചെയ്തു ആരംഭിച്ച WorldView കോളം അദ്ദേഹം അഭിമാനത്തോടെ ഓർത്തു.
നിലവിലുള്ള സ്പോർട്സ് ഡെസ്ക് പത്രം ബുധനാഴ്ച്ച നിർത്തലാക്കി. അന്താരാഷ്ട്ര റിപ്പോർട്ടർമാരെയും കുറച്ചു.
താൻ ഏറെ വിശ്വാസം അർപ്പിച്ച പത്രത്തിനു വേണ്ടി ഏഴിലധികം വർഷം ലോകമൊട്ടാകെ ചുറ്റി നടന്നു റിപ്പോർട്ട് ചെയ്യുന്നത് ഏറെ അഭിമാനം ആയിരുന്നുവെന്നു ജെറുസലം ബ്യുറോ ചീഫ് ആയിരുന്ന ജെറി ഷി കുറിച്ചു. മിഡിൽ ഈസ്റ്റിലെ മറ്റു ലേഖകന്മാ ർക്കും ഡൽഹി, ബെയ്‌ജിംഗ്, കിയവ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഉള്ളവർക്കും ജോലി പോയെന്നു അദ്ദേഹം പറഞ്ഞു.
കയ്റോ ബ്യുറോ ചീഫ് ക്ലെയർ പാർക്കർ, വിഷ്വൽ ഫോറൻസിക് സ്റ്റാഫ് നിലോ തബ്രീസി, യുക്രൈൻ ലേഖിക ലിസി ജോൺസൺ തുടങ്ങിയവരും ദുഖത്തോടെ വാർത്ത എഴുതി.
ബുക്‌സ് സെക്ഷനും പത്രം അടച്ചുപൂട്ടുന്നു എന്നാണു വിവരം. പോഡ്‌കാസ്റ് നിർത്തും. മെട്രോ-അന്താരാഷ്ട്ര വാർത്തകൾ ഗണ്യമായി കുറയ്ക്കും.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ് പത്രത്തിന്റെ ഉടമ.
Sacked WPo staff pen sombre notes after layoffs