Image

പന്തൽ നിർമ്മാണം പുരോഗമിക്കുന്നു, മാരാമൺ മഹായോഗത്തിന് ഇനിയും നാലു നാൾ

സജി പുല്ലാട് Published on 05 February, 2026
പന്തൽ നിർമ്മാണം പുരോഗമിക്കുന്നു, മാരാമൺ മഹായോഗത്തിന് ഇനിയും നാലു നാൾ

ഹൂസ്റ്റൺ/മാരാമൺ: മലങ്കര മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന  നൂറ്റി  മൂപ്പത്തി ഒന്നാമത്  മാരാമൺ കൺവെൻഷൻ്റെ പന്തൽ നിർമ്മാണവും, ഒപ്പം വിവിധ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലേക്ക്.

ഈ വർഷത്തെ കൺവെൻഷന് ഒരു ചരിത്ര മുഹൂർത്തം കൂടിയുണ്ട്. കഴിഞ്ഞ 130 വർഷത്തെ ചരിത്രത്തിൽ ആദ്യമായി  കൺവെൻഷൻ നഗറിലേക്ക് ബെയിലി പാലം നിർമ്മിച്ചാണ് മാർത്തോമാ സഭ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
വിശ്വാസികൾക്കും, ആംബുലൻസ് പോലെയുള്ള അത്യാവശ്യ സർവീസുകൾക്കും മണപ്പുറത്തേക്ക് എത്തുന്നതിനായി അതീവ സുരക്ഷ ഉറപ്പാക്കി താൽക്കാലികമായി നിർ നിർമ്മിച്ച മൂന്ന് ബെയിലി പാലവും സജ്ജമായി കഴിഞ്ഞു.

മാരാമണ്ണും സമീപ പ്രദേശങ്ങളിലുമുള്ള മാർത്തോമാ ഇടവകകൾക്കാണ് പന്തൽ മേയുന്നതിന്റെ ചുമതല. ഓരോ ഇടവകയ്ക്കുമായി വേർതിരിച്ചിട്ടുള്ള  ഭാഗം ഇടവക ചുമതലക്കാരുടെ നേതൃത്വത്തിൽ കൃത്യമായി നിർവഹിക്കുന്നു.
അഗതി മന്ദിരങ്ങൾ, സേവികാസംഘം, യുവജനസഖ്യം, എന്നീ സംഘടനകൾ നടത്തുന്ന ഭക്ഷണശാലകളുടെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുന്നു.
ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തലാണ് നിർമ്മിക്കുന്നത്.

അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, സുവിശേഷ പ്രസംഗസംഘം പ്രസിഡണ്ട് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ എന്നിവർ പന്തൽ സന്ദർശിച്ച് കൺവെൻഷന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് 8 ന് തുടക്കം കുറിക്കും.
1888 ൽ രൂപം കൊണ്ട ഭാരതത്തിലെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം. ഇതിന് തുടക്കം കുറിച്ചത് കല്ലിശ്ശേരി "കടവിൽ മാളിക"യിൽ നിന്നുമാണ്.

സുവി.തോമസ് മാത്യു "കടവിൽ മാളിക"യുടെ  പരിപാലനവും, പ്രാർത്ഥനകൾ ക്രമീകരിക്കുന്നതിനും മറ്റു വിവിധ സുവിശേഷ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു. ഭാര്യ മിനി തോമസും, മകൻ ജാക്ക് സി തോമസും സഹായത്തിനായി ഒപ്പമുണ്ട്.

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-05 07:02:45
ഒന്ന് മാറ്റി പിടിക്കരുതോ ഈ ഓല പന്തൽ പരിപാടിയൊക്കെ ഈ 2026-ൽ. ??? 🫣🫣🫣🤔🤔 ഈ 32 ഡിഗ്രീ ചൂടിൽ, ഉരുകികിടക്കുന്ന മണൽപ്പുറത്തു യോഗം ചേരുന്നവരെ സമ്മതിക്കണം. നല്ല a/c ചെയ്ത കൺവെൻഷൻ centers ഒക്കെ ഇല്ലേ ഇപ്പോൾ??? ഒന്ന് മാറ്റി പിടിക്കാമായിരുന്നു. പണ്ടത്തെ കൺവെൻഷൻ സമയത്തു ഉപയോഗിച്ച സാധനങ്ങൾ ഒക്കെ തന്നെയാണോ ഇപ്പോഴും നിങ്ങൾ ഉപയോഗിക്കുന്നത്???? Digital വേദ പുസ്തകവും yamaha key board -ഉം Pro 17-ഉം ഒക്കെ അല്ലേ നിങ്ങളുടെയൊക്കെ പുതിയ trend???? നിങ്ങൾ യു ട്യൂബ് ഉപയോഗിക്കുന്നില്ലേ കൺവെൻഷൻ ആവശ്യങ്ങൾക്ക്???? ഇല്ലേ??? ഉണരൂ ഉപബോക്താവേ...... ഏറ്റുപദേശി യെ ഒക്കെ നിങ്ങൾ കിണറ്റിൽ ഇട്ടില്ലേ??? മണൽ ചാക്ക് കൊണ്ട് ഉണ്ടാക്കിയ പാലം നിങ്ങൾ ആറ്റിൽ എറിഞ്ഞില്ലേ??? ചിന്തിക്കടക്കാർ പോലും പുതിയ സാധനങ്ങൾ വിൽക്കുന്നു.... ഒന്ന് മാറ്റിപിടിക്കാൻ ശ്രമിക്കരുതോ മാരാമണ്ണേ......???? നന്നാകാൻ ശ്രമിക്കരുതോ മാരാമണ്ണേ???? Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക