
ഡാലസ്: അമേരിക്കന്‍ മലയാളിയും കേരള കോൺഗ്രസ്സ് (എം) സംസ്ഥാന കോ-ഓർഡിനേറ്ററും സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് ചടയമംഗലത്ത് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായേക്കും.
ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കർ, സൈക്കോളജിസ്റ്റ്, ടോക് ഷോ പ്രൊഡ്യൂസർ, മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, പ്രസാധകൻ, കേരള ട്രിബ്യൂൺ ചെയർമാൻ, ലോക കേരള സഭാഗം എന്നീ നിലകളിൽ പ്രശസ്തനും സെർവ് ഇന്ത്യ, ഗാർഡൻ ഓഫ് ലൈഫ് എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ്. ലീഡർഷിപ്പ്, മെന്റൽ ഹെൽത്ത് എന്നീ മേഖലകളിൽ അഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര വേങ്ങൂർ സ്വദേശിയാണ്.