Image

ട്രൈസ്റ്റേറ്റ് മലയാളികളിൽ ആവേശം നിറച്ച് 'കിലുക്കം 25'- മോഹൻലാൽ ലൈവ് ഷോ ഏപ്രിൽ 26ന് ന്യൂജഴ്‌സിയിൽ!

Published on 04 February, 2026
ട്രൈസ്റ്റേറ്റ് മലയാളികളിൽ  ആവേശം നിറച്ച്  'കിലുക്കം 25'- മോഹൻലാൽ ലൈവ് ഷോ ഏപ്രിൽ 26ന് ന്യൂജഴ്‌സിയിൽ!

 

ന്യൂജഴ്‌സി: ട്രൈസ്റ്റേറ്റ് മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ലൈവ് ഷോ 'കിലുക്കം 25' ഏപ്രിൽ 26-ന് ന്യൂജേഴ്‌സിയിൽ അരങ്ങേറും. വിസ നടപടികൾ  പൂർത്തിയായതോടെ അണിയറപ്രവർത്തകർ  ഷോയുടെ ഒരുക്കങ്ങൾ ഊർജ്ജിതമാക്കി. 


ന്യൂജഴ്‌സി ലോഡിയിലെ ഫെലീഷ്യൻ കോളേജ് ഓഡിറ്റോറിയത്തിൽ  (FELICIAN COLLEGE 262 MAIN ST LODI, NJ07644)  26-ന് വൈകുന്നേരം 5 മണി മുതലാണ്   ഈ കലാവിരുന്ന് നടക്കുക.

ട്വിലൈറ്റ് മീഡിയ യുഎസ്എ , വിൻഡ്‌സർ ഹോം ലെൻഡിംഗുമായി  സഹകരിച്ചാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിക്കുന്നത്. ലാലേട്ടൻ എന്ന ഇതിഹാസ നടനെയും മലയാള സിനിമയുടെ സുവർണകാലത്തെയും  ആഘോഷിക്കുന്ന, സംഗീതവും നൃത്തവും നൊസ്റ്റാൾജിക് സിനിമാനുഭവങ്ങളും കോർത്തിണക്കിയുള്ള ഈ   അവിസ്മരണീയ സന്ധ്യയിൽ  സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസിയും സംഘവും അണിനിരക്കുന്നു. 

ഈ സായാഹ്നം ട്രൈസ്റ്റേറ്റ് മലയാളികൾക്ക്  ഒരു വലിയ ആഘോഷ വിരുന്നായിരിക്കുമെന്ന് സംഘാടകരെ പ്രതിനിധീകരിച്ച്  ഷിജോ പൗലൂസ്, ബൈജു വർഗീസ് എന്നിവർ അറിയിച്ചു.

ഗ്ലോബൽ കോലിഷൻ , സാജ് ഗ്രൂപ്പ്, ലിബിൻ ബേബി , ലിക്വർ ലാൻഡ്‌സ് , വെൽകെയർ വെൽത്  ബിൽഡേഴ്സ് എന്നിവരാണ് പരിപാടിയുടെ  പ്രധാന സ്പോൺസർമാർ.

ലൈവ് പെർഫോമൻസുകൾക്കൊപ്പം  സംഗീതവും നൃത്തവും അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങളും സമ്മേളിക്കുന്ന ഗംഭീര കലാ വിരുന്നുകൾ പരിപാടിയെ അവിസ്മരണീയമാക്കും . 
നിങ്ങളുടെ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക്  ചെയ്യൂ , ടിക്കറ്റുകൾ   ഓൺലൈനായി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും റിസർവേഷനും www.kilukkam2025.com സന്ദർശിക്കുക.

വിവരങ്ങൾക്ക് :
+1 (201) 238-9654 – ഷിജോ പൗലൂസ്
 +1 (914) 349-1559 – ബൈജു വർഗീസ്
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-05 00:33:41
ഒരു അറുപത്തഞ്ചു കാരൻ കുലുങ്ങുന്നതും കിലുങ്ങുന്നതും കാണാൻ പോകാൻ ഇപ്പോഴും ടിക്കറ്റ് എടുക്കുന്ന മലയാളികൾ അമേരിക്കയിൽ ഉണ്ടെന്നോ???? 🫣🫣🫣🫣. ഓരോരോ മാനസീകാവസ്ഥ. എങ്ങനെ സാധിക്കുന്നെടേയ് മലയാളികളെ കൊണ്ട് ഇതൊക്കെ? ങേ?? പൊളിഞ്ഞ മലയാളി.... Rejice
75ന്റെ നിറവിൽ ഒരു അപ്പച്ചൻ 2026-02-05 00:42:13
ശ്രീ റെജിസ് - കാണാൻ പോകുന്നവർ 75 നും മേലെയുള്ളവരാണ്. അവരുടെ മധ്യവയസ്സിൽ കണ്ട ചെറുപ്പം ആസ്വദിക്കാൻ പോകുന്നു. കൊച്ചു പിള്ളേരൊന്നും പോകത്തില്ല
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-05 03:07:29
Understood. Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-05 08:49:07
ഞാൻ ഒരു fact പറഞ്ഞു എന്ന് മാത്രം..... ഈ മമ്മൂട്ടിയും മോഹൻലാലും ഒക്കെ , സ്വരം നന്നായിഇരുന്നപ്പോൾ തന്നെ അഭിനയം നിർത്തണമായിരുന്നു. ഇപ്പോൾ അവരുടെ സിനിമാ കാണുമ്പോൾ അവരുടെ വയ്യാഴിക നല്ലതു പോലെ എടുത്തു കാണാം സ്‌ക്രീനിൽ. മേക്കപ്പിന് ഒരു പരിധി ഒക്കെ ഇല്ലേ?? ക്യാമറ സൗന്ദര്യം ഒപ്പി എടുക്കുന്നതു പോലെ തന്നെ വാർദ്ധക്യവും ഒപ്പും, പ്രത്യേകിച്ചും ഈ digital കാലത്ത്. അവർ രണ്ടു പേരും അവർക്കു ചെറുപ്പം ആണെന്ന് ചിന്തിച്ച് ചെറുപ്പ കഥാ പാത്രങ്ങളെയാണ് തിരഞ്ഞെടുക്കുന്നതും. എന്നാൽ അവരുടെ ചുറ്റും ഉള്ള സ്തുതി പാടകർ അവരോടു യാഥാർഥ്യം പറഞ്ഞു കൊടുക്കുകയുമില്ല. മമ്മൂട്ടി യുടെ ഏറ്റവും ഒടുവിലത്തെ പടം വാർദ്ധക്യം ശരിക്കും പ്രതി ഫലിപ്പിക്കുന്നുണ്ട്. കരച്ചിൽ വരും നമുക്ക്, ഒപ്പം ചിരിയും. എന്നാൽ പ്രായത്തിനു ചേരുന്ന കഥാ പത്രം അവർ ഒട്ടു select ചെയ്യുകയുമില്ല. പണ്ടത്തെ നസീറിന് വന്ന ഗതി കേട് ഇവർക്കും വരാതിരുന്നാൽ കൊള്ളാം എന്നേ ഞാൻ പറയൂ. 75 കാരൻ മമ്മൂട്ടിക്ക് , ഒന്ന് ആഞ്ഞു നടക്കാൻ പോലും ആകുന്നില്ല. . പിന്നെ നമ്മുടെ nostalgic ഫീലിങ്ങിനെ തൃപ്തി പെടുത്താൻ വേണമെങ്കിൽ ഒരു പ്രാവശ്യം കിലുക്കത്തിനു tickette എടുക്കാം. അതും ഒറ്റ പ്രാവശ്യം മാത്രം. 💪💪💪🤣🤣 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക