Image

എസ്.പി.വെങ്കിടേഷിനെ 'മാക്ട' അനുസ്മരിച്ചു

Published on 04 February, 2026
എസ്.പി.വെങ്കിടേഷിനെ 'മാക്ട' അനുസ്മരിച്ചു

കൊച്ചി:- ചലച്ചിത്ര സംഗീതസംവിധായകന്‍ എസ്. പി. വെങ്കിടേഷിന്റെ നിര്യാണത്തില്‍ മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌ക്കാരിക സംഘടനയായ 'മാക്ട' അനുശോചനം രേഖപ്പെടുത്തി. അവിസ്മരണീയമായ ഒട്ടേറെ മികച്ച ഗാനങ്ങള്‍ സൃഷ്ടിക്കുകയും പശ്ചാത്തല സംഗീതത്തിന്റെ മാസ്മരികതയിലൂടെ എണ്ണമറ്റ സിനിമകളെ ആസ്വാദ്യതയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത എസ്.പി. വെങ്കിടേഷ് മാക്ടയുടെ തുടക്ക കാലം മുതലുള്ള അംഗമാണെന്നും, അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും മാക്ടയ്ക്കും നികത്താനാവാത്ത നഷ്ടമാണെന്നും മാക് ഓഫീസില്‍ ചേര്‍ന്ന യോഗം അനുസ്മരിച്ചു.

ചെയര്‍മാന്‍ ജോഷി മാത്യു, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അരൂക്കുറ്റി, ജോയിന്റ്‌സെക്രട്ടറി ഉത്പല്‍ വി.നായനാര്‍ സംവിധായകരായ ജോസ്‌തോമസ്, സുന്ദര്‍ദാസ്, വേണു.ബി.നായര്‍, തിരക്കഥാകൃത്ത് ബാബു പള്ളാശേരി തുടങ്ങിയവര്‍ എസ്.പി. വെങ്കിടേഷുമൊത്തുള്ള അനുഭവങ്ങളും, നിമിഷങ്ങളും പങ്കുവെച്ചു. എഡിറ്റര്‍ പി.സി. മോഹനന്‍, പി ആര്‍ ഒ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചെന്നൈയില്‍ മാക്ടയ്ക്കുവേണ്ടി എസ്.പി. വെങ്കിടേഷിന്റെ ഭൗതിക ശരീരത്തില്‍ റീത്ത് സമര്‍പ്പിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക