Image

സാറ്റലൈറ്റ് ന്യൂസ്‌ ചാനൽ എം ഫൈവ് ലൈവിൽ (M5 Live) ആർ. അജിത് കുമാർ ചീഫ് എഡിറ്റർ; ജി. കെ. സുരേഷ് ബാബു ന്യൂസ്‌ ഡയറക്ടർ

Published on 04 February, 2026
സാറ്റലൈറ്റ്  ന്യൂസ്‌ ചാനൽ  എം ഫൈവ് ലൈവിൽ (M5 Live) ആർ. അജിത്  കുമാർ ചീഫ് എഡിറ്റർ; ജി. കെ. സുരേഷ് ബാബു ന്യൂസ്‌ ഡയറക്ടർ



കൊച്ചി : എം ഫൈവ് ലൈവ് (M5 Live) ന്യൂസ്‌ ചാനൽ എഡിറ്റർ ഇൻ ചീഫായി  ആർ.അജിത് കുമാറിനും, ന്യൂസ്‌ ഡയറക്ടറായി  ജി. കെ. സുരേഷ് ബാബുവിനും നിയമനം നൽകി  മീഡിയ കമ്പനിയായ പ്രജ്ന ന്യൂസ്‌ എൽ. എൽ. പി. കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ആർ  സോംദേവിൽ നിന്ന് മഹാത്മാ ഗാന്ധി രചിച്ച 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകത്തിനോടൊപ്പം ഇരുവരും അപ്പോയിന്റ്മെന്റ് ലെറ്ററുകൾ ഔപചാരികമായി കൈപ്പറ്റി. 

"ജേർണലിസം ത്രൂ എക്സ്പീരിയൻസ്ഡ്  ഹാൻഡ്സ് " (Journalism Through Experienced Hands) എന്ന കാംപയിനിലൂടെയായിരിക്കും M5 Live (എം ഫൈവ് ലൈവ്) കേരളത്തിൽ പ്രവർത്തനമാരംഭിക്കുകയെന്നും, നിലവിൽ ദൃശ്യ മാധ്യമരംഗത്ത് നടക്കുന്ന അധാർമികമായ മത്സര ബുദ്ധിയും, ലാഭത്തിനുവേണ്ടി വാർത്തകളെ എന്റർടൈൻമെന്റ്  ഘടകങ്ങളാക്കി മാറ്റുന്ന രീതിയും സാക്ഷര കേരളത്തിന് ചേർന്നതല്ലെന്നും, ഇനി അനുഭവസമ്പത്തുള്ള ജേർണലിസ്റ്റുകൾ കേരളത്തിൽ ജേർണലിസം നയിക്കുമെന്നും സി. ഇ. ഒ. സോംദേവ് അറിയിച്ചു. വ്യവസായ പ്രമുഖൻ ആർ. പ്രേംകുമാറിന്റെ  രക്ഷാകർതൃത്വത്തിലാണ് ചാനലിന്റെ പ്രവർത്തനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത് .

വാർത്ത മാധ്യമരംഗത്ത്  മുപ്പത്തിയഞ്ച് വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ളവരാണ്  ആർ. അജിത്ത്‌ കുമാറും, ജി. കെ. സുരേഷ് ബാബുവും. മംഗളം ദിനപത്രം സി. ഇ. ഒ, മംഗളം ന്യൂസ്‌ ചാനൽ മാനേജിങ്ങ് ഡയറക്ടർ, ന്യൂസ്‌ മലയാളം ന്യൂസ്‌ ചാനൽ സി. ഇ. ഒ  എന്നിങ്ങനെ തന്ത്ര പ്രധാനമായ സ്ഥാനങ്ങൾ ആർ. അജിത്ത് കുമാറും, ജനം ടി. വി ചീഫ് എഡിറ്റർ, അമൃത ടി. വി ന്യൂസ്‌ ചീഫ് എന്നീ സുപ്രധാനമായ സ്ഥാനങ്ങളും മാതൃഭൂമിയിൽ വിവിധ തസ്തികകളിലും ജി. കെ. സുരേഷ് ബാബുവും പ്രവർത്തിച്ചിട്ടുണ്ട് .



റിക്രൂട്ട്മെന്റ് ബോർഡ്‌ എക്സിക്യൂട്ടീവ് മെമ്പർ എൻ.അളകപ്പൻ, പബ്ലിക് റിലേഷൻസ് വിഭാഗം കൺസൽട്ടന്റ് രഞ്ജിനി ഹരിദാസ്, പ്രോഗ്രാം ഹെഡ് ഷിബു ചക്രവർത്തി, ചീഫ് വിഷ്വൽ എഡിറ്റർ ടി. ആർ. ജിതേഷ്, ഡിജിറ്റൽ മീഡിയ എഡിറ്റർ എം.മനോജ്‌, എച്ച്. ആർ. ഹെഡ്  വി. ജെ. ടിംസൺ‌, എക്സിക്യൂട്ടീവ് ഓഫീസ് മാനേജർ വർഷ വാസുദേവൻ, ലൈസൺ ഓഫീസർ റിനോയ് ജോസ്, ബ്രോഡ് കാസ്റ്റ്  കൺസൽട്ടന്റ്  രാജീവ് മേനോൻ, ചീഫ് ലൈബ്രറേറിയൻ സന്തോഷ്‌ കുമാർ, എം. സി. ആർ. ഹെഡ് കെ. എൽ.വിനോദ്, സി. ടി. ഒ. വി.ജി. ജയപാൽ, ഇവെന്റ്സ് മാനേജർ പിങ്കി അരുൺ, മോഹൻ പുതുശ്ശേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക