
ചിക്കാഗോ : മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ 2025-27 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ജൂബിലി കിക്കോഫും ഫാമിലി നൈറ്റും 2026 ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 6 ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധവും ഊർജ്ജവും നൽകുന്ന ഈ പരിപാടിയിൽ 2025–27 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഔദ്യോഗികമായി ചുമതലയേൽക്കും. മാർക്കിന്റെ സേവനപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ള നിരവധി പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഈ ചടങ്ങിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭരണസമിതി അംഗങ്ങൾ : പ്രസിഡന്റ് :ടോം ജോസ് ,വൈസ് പ്രസിഡണ്ട്:സണ്ണി കൊട്ടുകാപ്പള്ളി ,സെക്രട്ടറി :സമയ ജോർജ് ,ജോയിന്റ് സെക്രെട്ടറി :റോണിഷ് മാത്യു ,ട്രെഷറർ :സണ്ണി സ്കറിയ ,ജോയിന്റ് ട്രെഷറർ :സന്തോഷ് വി ജോർജ് ,എഡ്യൂക്കേഷണൽ കോർഡിനേറ്റർസ് :എൽസ വീട്ടേൽ ,ട്രീസ ഷെയ് ,ജനറൽ ഓർഗനൈസർ :ബിൻസി എലിയാസ് , അഡ്വൈസറി ബോർഡ് അംഗങ്ങൾ :ബെൻസി ബെനഡിക്ട് ,ജോർജ് മത്തായി ,രഞ്ജി വര്ഗീസ് ,സ്കറിയക്കുട്ടി തോമസ് ,വിജയ് വിൻസെന്റ് ,പി ആർ ഓ :ബിജു മുണ്ടക്കൽ ,ഓഡിറ്റർ :ടോം കാലായിൽ .
പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഹോളിഡേ പാർട്ടിയുമുൾപ്പെടെ നിരവധി പരിപാടികളാണ് നടക്കുകയെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു . പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മലയാളി റെസ്പിറേറ്ററി കെയർ അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും .