Image

ഗുരുതര കുറ്റം മറച്ചു വച്ച് യുഎസ് പൗരത്വം നേടിയ ഇന്ത്യക്കാരന് അതു നഷ്ടമായേക്കും

Published on 04 February, 2026
ഗുരുതര കുറ്റം മറച്ചു വച്ച് യുഎസ് പൗരത്വം നേടിയ ഇന്ത്യക്കാരന് അതു നഷ്ടമായേക്കും

വാഷിങ്ടൺ: ബലാത്സംഗവും അപഹരണവും ഉൾപ്പെടെ ഗുരുതര കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജന്റെ അമേരിക്കൻ പൗരത്വം റദ്ദാക്കാൻ യുഎസ് സർക്കാർ കോടതിയെ സമീപിച്ചു. നാച്ചുറലൈസേഷൻ നടപടിക്കിടെ ഗുർമീത്  സിംഗ്  എന്നയാൾ ഗുരുതര കുറ്റകൃത്യങ്ങൾ മറച്ചുവച്ചുവെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ആരോപണം.

ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ച സിവിൽ കേസിൽ,  സിംഗ് പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ നിർണായക വിവരങ്ങൾ തെറ്റായി അവതരിപ്പിച്ചെന്നു അവർ ആരോപിച്ചു. ടാക്സി ഡ്രൈവറായി ജോലി ചെയ്യുമ്പോൾ ഒരു യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റം സിംഗ് മറച്ചുവച്ചു എന്നു പരാതിയിൽ പറയുന്നു.

ഗുരുതര ആരോപണങ്ങൾ നിലനിൽക്കെ സിംഗ് 2011 ഒക്ടോബർ 19ന് അമേരിക്കൻ പൗരനായി. പൗരത്വം നേടിയ ശേഷം, ന്യൂയോർക്ക് സ്റ്റേറ്റ് കോടതി സിംഗ് ഫസ്റ്റ് ഡിഗ്രി ബലാത്സംഗം, സെക്കൻഡ് ഡിഗ്രി അപഹരണം (ലൈംഗിക പ്രേരിത കുറ്റം) എന്നീ കുറ്റങ്ങളിൽ തെറ്റുകാരനാണെന്ന് കണ്ടെത്തി. കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു.

നാച്ചുറലൈസേഷൻ പ്രക്രിയയിൽ ഗുരുതര കുറ്റകൃത്യങ്ങൾ മറച്ചുവെക്കുന്നവരിൽ നിന്ന് പൗരത്വം തിരിച്ചെടുക്കാനുള്ള നടപടികൾ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് തുടരുമെന്ന് യുഎസ് അറ്റോർണി ജനറൽ പമേല ബോണ്ടി പറഞ്ഞു. അമേരിക്കൻ പൗരത്വം മഹത്തായതും വിശുദ്ധവുമായ അവകാശമാണ്; അത് സത്യസന്ധതയോടെ അർഹതയോടെ നേടേണ്ടതാണ് എന്നും അവർ കൂട്ടിച്ചേർത്തു.

Indian could lose US citizenship for hiding crime 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക