Image

കെട്ടിടങ്ങൾ ഉയർന്നു; പക്ഷെ മനസ്സിന്റെ മേൽക്കൂര തകർന്നുപോയ ഡോ സി.ജെ. റോയ്. (മനു ഫിലിപ്പ്, പുത്തൻകുരിശ്)

Published on 04 February, 2026
കെട്ടിടങ്ങൾ ഉയർന്നു; പക്ഷെ മനസ്സിന്റെ മേൽക്കൂര തകർന്നുപോയ ഡോ  സി.ജെ. റോയ്. (മനു ഫിലിപ്പ്, പുത്തൻകുരിശ്)

സി. ജെ. റോയിയുടെ മരണത്തെ ചുറ്റിപ്പറ്റി മാധ്യമങ്ങളും സമൂഹവും സംശയങ്ങളുടെയും ആരോപണങ്ങളുടെയും ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ഇടപെടലുകളെയും ആസൂത്രിത കൊലപാതക സിദ്ധാന്തങ്ങളെയുംകുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോൾ, ആ ശബ്ദക്കൂട്ടത്തിൽ നിന്ന് അല്പം മാറിനിന്ന് വ്യത്യസ്തമായി ചിന്തിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. വിമർശനത്തിന്റെയും വിധികളുടെയും പാതയല്ല; മറിച്ച്, മൗനത്തിന്റെയും വിനയത്തിന്റെയും വഴി. ഇവിടെ ഒരു ബൈബിൾ വചനം വളരെ പ്രസക്തമായതുകൊണ്ടു ഞാനിവിടെ ഉദ്ധരിക്കട്ടെ. (സങ്കീ. 131:1).

“കർത്താവേ, എന്റെ ബുദ്ധിക്കു എത്താത്ത അല്ലെങ്കിൽ അതീതമായ മഹാവിഷയങ്ങളിൽ ഞാൻ ഇടപെടുന്നില്ല”. മനുഷ്യബുദ്ധിക്ക് അപ്പുറമുള്ള കാര്യങ്ങളിൽ തീർച്ചയായ നിഗമനങ്ങളുമായി അഭിപ്രായ പ്രകടനം നടത്തുന്നത് സത്യത്തേക്കാൾ അഹങ്കാരത്തോടാണ് ചേർന്നു നിൽക്കുന്നതെന്ന് ഈ വചനം ഓർമ്മിപ്പിക്കുന്നു.
റോയിയുടെ മരണം ഒരു വേദനയാണ്. അത് എങ്ങനെ സംഭവിച്ചു എന്നതിലപ്പുറം, എന്തുകൊണ്ട് ഇത്രയും ഉയരങ്ങളിൽ എത്തിയ ഒരാൾ ജീവിതത്തിൽ താളം തെറ്റിപ്പോയി എന്ന ചോദ്യമാണ് നമ്മെ അലട്ടേണ്ടത്. അന്വേഷ ണങ്ങൾ നടക്കട്ടെ; സത്യം സമയമാകുമ്പോൾ വെളിച്ചത്തിലേക്ക് വരട്ടെ. എന്നാൽ സത്യം തെളിയുന്നതിന് മുൻപ് സംശയങ്ങളെ വിധികളാക്കി മാറ്റുന്നത് ഒരു മനുഷ്യജീവിതത്തോടുള്ള അനീതിയാണ്. ചില സത്യങ്ങൾ ശബ്ദത്തിലല്ല, മൗനത്തിലൂടെയാണ് വെളിപ്പെടുന്നത്. എല്ലാം അറിയാമെന്ന ഭാവം ഉപേക്ഷിച്ച്, “ഇത് എനിക്ക് അതീതമാണ്” എന്ന് പറയാനുള്ള ആത്മപരിജ്ഞാനമാണ് സങ്കീർത്തനകാരൻ നമ്മെ പഠിപ്പിക്കുന്നത്.

രാഷ്ട്രീയമോ അധികാരമോ കുറ്റവാളിയാണെന്ന് നാം വിധിക്കുന്നതിന് മുൻപ്, ജീവിതത്തിന്റെ ഭംഗുരത്വവും മനുഷ്യന്റെ പരിമിതിയും തിരിച്ചറിയുക എന്നതാണ് കൂടുതൽ മനുഷ്യസഹജമായ സമീപനം. ഒരു എഴുത്തുകാരനെന്ന നിലയിൽ, ഞാൻ വിധികർത്താവാകാൻ ആഗ്രഹിക്കുന്നില്ല. എന്റെ വാക്കുകൾ തീർപ്പല്ല; അത് ഒരു വിലാപമാണ്. ആരോപണമല്ല; ആത്മ പരിശോധനയാണ്. റോയിയുടെ മരണകഥയെ
കിംവദന്തികളുടെ ചൂളയിൽ ഇട്ട് കത്തിക്കുന്നതിനേക്കാൾ, അത് നമ്മെ പഠിപ്പിക്കുന്ന നിശ്ശബ്ദ പാഠം കേൾക്കുകയാണ് വേണ്ടത്—അധികാരത്തിന്റെയും വിജയത്തിന്റെയും ഉച്ചകോടിയിലും മനുഷ്യൻ എത്രമാത്രം ദുർബലനാകാം എന്ന സത്യം.
ബെംഗളൂരുവിലെ ഓഫീസിൽ, ഒരു ആദായനികുതി റെയ്ഡിനിടയിൽ, അദ്ദേഹം ജീവനൊടുക്കിയെന്ന
വാർത്ത, സമ്പത്തിന്റെയും പ്രശസ്തിയുടെയും പരമാവധി കണ്ട ഒരാൾ പോലും സമാധാനം കണ്ടെത്താതെ പോയെന്ന കഠിന സത്യം നമ്മുടെ മനസാക്ഷിയെ തൊട്ടുണർത്തേണ്ടതാണ്. യുഎഇയിലെ പ്രവാസി സമൂഹത്തെയും കേരളത്തെയും ബിസിനസ്-സിനിമാ ലോകത്തെയും അത് ഞെട്ടിച്ചുകളഞ്ഞു. റോയിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠം ലളിതവും വേദനാജനകവുമാണ്: പേരും പണവും അധികാരവും
എല്ലാം നേടാം. വില്ലകളും കാറുകളും ബഹുമതികളും വാങ്ങാം. എന്നാൽ മനസ്സിന്റെ സമാധാനവും ഉള്ളിലെ സന്തോഷവും അവ ഒരിക്കലും പണത്തിന് കീഴടങ്ങുന്നില്ല. ജീവിതത്തിന്റെ യഥാർത്ഥ സമ്പത്ത്, ഒടുവിൽ, അക്കൗണ്ടുകളിലല്ല; മനസ്സിന്റെ നിശ്ശബ്ദതയിലാണെന്ന് അദ്ദേഹത്തിന്റെ കഥ നമ്മോട് മൗനമായി പറയുന്നു. ബെംഗളൂരുവിനെ നടുക്കിയ ദാരുണമായ വാർത്ത ഒരു മനുഷ്യന്റെ മരണത്തിൽ മാത്രമല്ല അവസാനിക്കുന്നത്; അത് സമൂഹത്തിന്റെ മനസ്സാക്ഷിയെയും ചോദ്യം ചെയ്യുന്നു.
മനുഷ്യജീവിതം എത്രത്തോളം നിസ്സാരവും അനിശ്ചിതവുമാണെന്ന് ഓർമ്മിപ്പിക്കുന്ന കഥകൾ അപൂർവമല്ല. എന്നാൽ ചില ജീവിതകഥകൾ അതിന്റെ മുഴുവൻ തീവ്രതയോടെയും നമ്മെ നിശ്ശബ്ദരാക്കുന്നു.

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ജീവിതയാത്ര അത്തരത്തിലൊരു ദൃശ്യകാവ്യമാണ്—ഉയരങ്ങളുടെ തിളക്കവും താഴ്വരകളുടെ ഇരുട്ടും ഒരുപോലെ അടങ്ങിയ ഒരു മനുഷ്യകഥ. ബെംഗളൂരുവിൽ ജനിച്ചു വളർന്ന റോയ് ചിരിയങ്കണ്ടത്ത് ജോസഫ്, മലയാളികൾക്ക് സി.ജെ. റോയ് എന്ന പേരിലാണ് പരിചിത
നായത്. റോയ് ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും വിദ്യാഭ്യാസം പൂർത്തിയാക്കി, 57-ാം വയസ്സിൽ ജീവിതത്തിന്റെ പല വളവുകളും പിരിവുകളും കടന്നുപോയ അദ്ദേഹം ഒരു ദീർഘ വീക്ഷണമുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പറും, സംരംഭകനുമായിരുന്നു. ആഡംബര കാറുകളോടുള്ള അദ്ദേഹത്തിന്റെ പ്രണയം പോലും, വിജയത്തിന്റെ പ്രതീകമായി പലരും വായിച്ചു. എന്നാൽ ഈ തിളക്കത്തിന്റെ പിന്നിൽ, എളിമയുടെയും പരിശ്രമത്തിന്റെയും കഥയായിരുന്നു തുടക്കം. അമ്മയുടെ ചെറിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ കണക്കുകൾ സൂക്ഷിച്ചുകൊണ്ടാണ് റോയിയുടെ ആദ്യ പാഠങ്ങൾ. ഒരു റിയൽ എസ്റ്റേറ്റ്
ഏജന്റായ അമ്മ ഒരേ സമയം മുപ്പതിലധികം സൈറ്റുകൾ വാങ്ങി, വീടുകൾ പണിതു വിറ്റു.
അതിന്റെ അക്കൗണ്ടുകളുടെ വരികളിലൂടെ, ഭൂമിയുടെ മൂല്യവും പണത്തിന്റെ ഒഴുക്കും റോയ് പഠിച്ചു. ആ അറിവുകളാണ് പിന്നീട് ബെംഗളൂരുവിന്റെയും കേരളത്തിന്റെയും ചില പ്രദേശങ്ങളെ തന്നെ മാറ്റിമറിക്കുന്ന തീരുമാനങ്ങളായി വളർന്നത്.
കേരളത്തിലെ കോട്ടയം ജില്ലയുടെ പച്ചപ്പിൽ നിന്നുയർന്ന സ്വപ്നങ്ങളുമായി, 1990-ൽ ബിപിഎൽ, ടിവിഎസ് ഇലക്ട്രോണിക്സ്, ഹ്യൂലറ്റ്-പാക്കാർഡ് (എച്ച്പി) തുടങ്ങിയ സ്ഥാപനങ്ങളിൽ ഒൻപത് മണി മുതൽ അഞ്ച് വരെ കോർപ്പറേറ്റ് റോളുകളിലായാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. വലിയ ബോർഡ്‌റൂമുകളോ ഗംഭീര ബ്ലൂപ്രിന്റുകളോ ആയിരുന്നില്ല തുടക്കം; പകരം, എളിയ ജോലിയിലെ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ഉള്ളിൽ സംരംഭകത്വത്തിന്റെ തീ കൊളുത്തിയത്. പിന്നീട് ഗൾഫിലേക്ക്, അവസരങ്ങളുടെ തിരച്ചിലിൽ, റോയ് യാത്രയായി. ഗൾഫ് കോൺക്രീറ്റ് പ്രോഡക്‌ട്സിൽ ജോലി
ചെയ്തു കൊണ്ട്, നിർമ്മാണത്തിന്റെയും പ്രോജക്ട് മാനേജ്മെന്റിന്റെയും സൂക്ഷ്മതകൾ അദ്ദേഹം പഠിച്ചു. എന്നാൽ ഗൃഹാതുരത്വ  സ്മരണകളുയർത്തുന്ന മണ്ണിന്റെ വിളി ശക്തമായിരുന്നു. 1992-ൽ അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങി—അന്ന് വളർച്ചയുടെ വാതിലുകൾ തുറക്കാൻ തുടങ്ങിയ ഒരു നഗരം. വൻ പദ്ധതികളോടെ അല്ല, ഒരു പ്രോപ്പർട്ടി ബ്രോക്കറായി, വിപണിയുടെ സ്പന്ദനം മനസ്സിലാക്കി, ഓരോ ഇടപാടും അനുഭവമായി സ്വീകരിച്ചുകൊണ്ടായിരുന്നു വീണ്ടും തുടക്കം. 2005-ൽ ആ ദർശനം കോൺഫിഡന്റ്
ഗ്രൂപ്പായി രൂപംകൊണ്ടു. എളിമയുള്ള സംരംഭമായി ആരംഭിച്ച കമ്പനി, ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒരാളായി വളർന്നു. ആഡംബര അപ്പാർട്ടുമെന്റുകളും വിശാലമായ വില്ലകളും, അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങളായി ഉയർന്നു. വിജയത്തിന്റെ ഉച്ചകോടിയിൽ, സാമ്രാജ്യം അജയ്യമായതായി തോന്നി.

എളിമയിൽ നിന്ന് ഉയർച്ചയിലേക്ക് പടിപടിയായി ഉയർന്നു വന്ന ഒരു മനുഷ്യന്റെ കഥ. യുഎഇ യിലെ ഇന്ത്യൻ വ്യവസായികളെകുറിച്ചുള്ള മിക്കവാറും എല്ലാ കോഫി ടേബിൾ പുസ്തകങ്ങളിലും ഡോ. സി.ജെ. റോയിയുടെ പേര് ഉണ്ടായിരുന്നു—അത് പണം കൊണ്ടു മാത്രമല്ല, പരിശ്രമം കൊണ്ടും സ്വപ്നങ്ങൾ കൊണ്ടും അവിടെ എത്തിയ ഒരാളുടെ അടയാളമായിരുന്നു. 2025 ഡിസംബർ 31ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ഗ്രന്ഥം
പോലും, ഇന്ത്യയിലും യുഎഇയിലുമായി അദ്ദേഹം കൈവച്ച 220 പദ്ധതികളുടെ ശ്രദ്ധേയമായ പോർട്ട്ഫോളിയോ രേഖപ്പെടുത്തുന്നു.

സമ്പത്തിനപ്പുറം ഒരു മനുഷ്യനായിരുന്നു റോയ്. ഏകദേശം രണ്ട് പതിറ്റാണ്ടോളം ബെംഗളൂരു ആസ്ഥാനമായി
പ്രവർത്തിച്ച അദ്ദേഹത്തിന്റെ കമ്പനി, കർണാടക, കേരളം, ദുബായ് എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യം സ്ഥാപിച്ചു. സർജാപൂരിൽ സെന്റിന് 6000 രൂപ നൽകി വാങ്ങിയ ഭൂമി, പിന്നീട് 18 ലക്ഷം രൂപയ്ക്ക് വിറ്റു. 300 ഇരട്ടി വില. സർജാപൂർ ഐടി ഹബ്ബാകുമെന്ന് മുൻകൂട്ടി കണ്ട അദ്ദേഹത്തിന്റെ ദീർഘദർശനത്തിന്റെ തെളിവായിരുന്നു അത്. 30 സെന്റ് ഭൂമിയിൽ നിന്ന് കോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ കോൺഫിഡൻറ് ഗ്രൂപ്പ് ഉടമയുടെ ജീവിതം സിനിമയെ പോലും വെല്ലുന്ന കഥയാണ്. റിയൽ എസ്റ്റേറ്റിലൂടെയായിരുന്നു തുടക്കം. 2006-ൽ കോൺഫിഡൻറ് ഗ്രൂപ്പ് ആരംഭിച്ചു.

കാക്കനാട്ടെ 100 ഫ്ലാറ്റുകളായിരുന്നു തുടക്കം. ഇന്ന് 15,000-ലധികം ഉപഭോക്താക്കളും 165-ലധികം വൻകിട പദ്ധതികളും, അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ സാക്ഷ്യം.

വിനോദം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും ഗ്രൂപ്പ് വ്യാപിച്ചു. ഈ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഭാര്യ ലിനി റോയിയുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്താനും, ഹോബികൾ പിന്തുടരാനും അദ്ദേഹം ശ്രദ്ധിച്ചു. വാഹനപ്രേമിയായ റോയിയുടെ ഗാരേജിൽ 12 റോൾസ് റോയ്‌സ് ഉൾപ്പെടെ 25-ഓളം ആഡംബര വാഹനങ്ങൾ—കോടികളുടെ സമ്പത്ത്. ആഡംബര ജീവിതശൈലിയോടുള്ള അദ്ദേഹത്തിന്റെ അഭിരുചി പരസ്യമായിരുന്നു. ബുഗാട്ടി വെയ്‌റോൺ
ഏകദേശം 11 കോടി വിലവരുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ റോഡ്-ലീഗൽ കാറുകൾ ഓടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

എന്നാൽ ആ തിളക്കത്തിന്റെ പിന്നിൽ, എളിമയിൽ നിന്നുയർന്ന ഒരാളുടെ ആത്മവിശ്വാസമുണ്ടായിരുന്നു. ലോകത്തെ കീഴടക്കാനുള്ള ആകാംക്ഷയോടെ ഒരുകാലത്ത് മുൻ ബെഞ്ചിലിരുന്ന ചെറിയ ഉയരമുള്ള ആൺകുട്ടി. പിന്നീട് വ്യവസായലോകം അറിയുന്ന ശക്തികേന്ദ്രമായി വളർന്നു പക്ഷെ അതേ ലോകത്തെ അതിവേഗം ഉപേക്ഷിച്ചുപോയി. 1996-ൽ ഫേൺ വാലിയിൽ പോൾ ഫെർണാണ്ടസിന്റെ കീഴിൽ പഠിച്ചുതുടങ്ങിയ അദ്ദേഹം, 2000-ൽ കെ.കെ. നമ്പൂതിരിയുമായുള്ള പങ്കാളിത്തത്തിലൂടെ മുന്നേറി, 2005-ൽ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപി ച്ചു. നൂറു കണക്കിന് ഏക്കർ ഭൂമിയും അനേകം പദ്ധതികളും—അത് ഒരാളുടെ സ്വപ്നശക്തിയുടെ ഫലമായിരുന്നു. അദ്ദേഹത്തിന്റെ ആരാധകർക്ക് റോയ് ഒരു പ്രതീക്ഷയായിരുന്നു—ഒരു “സാധാരണ മനുഷ്യനും” അസാധാരണ ഉയരങ്ങളിലെത്താമെന്നതിന്റെ തെളിവ്. വിമർശകർക്ക് ആ ജീവിതശൈലി അമിതപ്രദർശനമായി തോന്നിയേക്കാം.
ഡോ. റോയിയുടെ ജീവിതം കണക്കുകളും കെട്ടിടങ്ങളും മാത്രം ആയിരുന്നില്ല. അനേകരെ സഹായിച്ച മനുഷ്യ സ്‌നേഹത്തിന്റെ കഥകളും അതിനൊപ്പം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് സഹായം, രോഗികൾക്ക് ചികിത്സ, സംഘടനകൾക്ക് പിന്തുണ. ഉയരത്തിലെത്തിയിട്ടും, എളിയ തുടക്കം മറക്കാത്ത
ഒരാളായിരുന്നു അദ്ദേഹം. ആളുകളെ കൈപിടിച്ച് കയറ്റാനുള്ള മനസ്സ് അദ്ദേഹത്തെ മനുഷ്യനാക്കി. എല്ലാം ഉണ്ടായിരുന്നിട്ടും, എളിമയിൽ നിന്ന് ഉയർന്നു വന്ന്, അനേകർക്ക് തണലായി നിന്ന ഒരു ജീവിതം, അതിന്റെ ദാരുണാന്ത്യം നമ്മോട് ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: വിജയം എത്ര ഉയരമുള്ളതായാലും, മനുഷ്യന്റെ ഉള്ളിലെ നിശ്ശബ്ദതയെ അവഗണിച്ചാൽ, അത് മതിയാകുമോ?  റോയിയുടെ കഥ, ഉയർച്ചയുടെ ഗാഥ മാത്രമല്ല—കൈപിടിച്ച് ഉയർത്തിയ ഒരുപിടി മനുഷ്യരുടെ ഓർമ്മയും കൂടിയാണ്.

റോയിയുടെ ബിസിനെസ്സ് സാമ്രാജ്യം വളർന്നതോടെ, നിഴലുകളും നീളം പിടിച്ചു. വഞ്ചനയും വാഗ്ദാന ലംഘനവും മുതൽ അനധികൃത നിർമാണം വരെ, നിരവധി ആരോപണങ്ങൾ കോൺഫിഡന്റ് ഗ്രൂപ്പിനെ ചുറ്റിപ്പറ്റി. 2018-ൽ നിരവധി എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. തടാകക്കരകളിലും ബഫർ സോണുകളിലും അനധികൃത നിർമ്മാണം നടത്തിയെന്ന ആരോപണങ്ങൾ പരിസ്ഥിതി പ്രവർത്തകരുടെയും നിയമസംവിധാനങ്ങളുടെയും രോഷം ഉയർത്തി. 2020-ൽ, ദുബായ് ആസ്ഥാനമായ എൻആർഐ ഷാജി വർഗീസിന്റെ പരാതിയിൽ, റോയ് വഞ്ചിച്ചുവെന്ന ഗുരുതരമായ ആരോപണം ഉയർന്നു. അതേ വർഷം ആദായനികുതി വകുപ്പിന്റെ നടപടി, ഹൈക്കോടതിയുടെ കണ്ടുകെട്ടൽ ഉത്തരവുകൾ, ആഡംബര കാറുകൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ പൊതുജന സമക്ഷം പിടിച്ചെടുക്കപ്പെട്ടത്—വിജയത്തിന്റെ പ്രതീകങ്ങൾ തന്നെ അനിശ്ചിതത്വത്തിന്റെ അടയാളങ്ങളായി മാറി. അതിലും നാടകീയമായി, ഒരു മുൻ ജീവനക്കാരൻ നടത്തിയ കൊലപാതകശ്രമക്കേസിൽ റോയിക്കെതിരെ കുറ്റം ചുമത്തപ്പെട്ടു.
ജാമ്യമില്ലാ വാറണ്ട്—ഒരു കാലത്ത് സ്വപ്നങ്ങൾ കെട്ടിപ്പടുത്ത കൈകൾ, നിയമത്തിന്റെ കഠിനതയിൽ വിറയ്ക്കുന്ന കാഴ്ച. (ശരിതെറ്റുകൾ എനിക്കറിയില്ല, ആരോപണങ്ങളാകാം അങ്ങനെ പറയുവാനാണ് എനിക്കിഷ്ടവും. അതുകൊണ്ടു കല്ലെടുക്കുവാൻ ഞാൻ മുതിരുന്നുമില്ല) റോയിയുടെ ജീവിതം നമ്മോട്
പറയുന്നത് ഇതാണ്: മനുഷ്യന്റെ ഉയർച്ച എത്ര വേഗമാണോ, അത്രത്തോളം തന്നെ വേഗത്തിൽ വീഴ്ചയും സംഭ വിക്കാം, നിലനിൽപ്പും അനിശ്ചിതമാകാം. സമ്പത്തും പ്രശസ്തിയും ശക്തിയുമെല്ലാം വെള്ളത്തിലെ കുമിള പോലെ ക്ഷണികങ്ങളാണ്. ഒരു നിമിഷം കൊണ്ട് മാറിമറിയാവുന്ന ജീവിതത്തിൽ, വിജയത്തിന്റെ ഉച്ചകോടിയും താഴ്ചയുടെ ഇരുട്ടും തമ്മിലുള്ള ദൂരം അതീവഹൃസ്വമാണ്. മനുഷ്യജീവിതം, ഒടുവിൽ,

കൈവിരലുകൾക്കിടയിലൂടെ വഴുതിപ്പോകുന്ന മണൽത്തരികളെപ്പോലെ ഭംഗുരവും, നിസ്സാരവും, എന്നാൽ അത്രമേൽ അർത്ഥവത്തുമാണ്. സമാധാനം വാങ്ങാൻ കഴിയാത്ത സമ്പത്താണെന്നു എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
സി.ജെ. റോയ് ഒരു പരാജിതനല്ലായിരുന്നു. തിരിച്ചടികൾ അദ്ദേഹത്തെ തളർത്തിയില്ല—പകരം, അവ  അദ്ദേഹത്തിന്റെ ഉള്ളിലെ അടങ്ങാത്ത അഭിലാഷത്തെ കൂടുതൽ ഉണർത്തി. ഇഷ്ടികകളിലും സിമന്റിലും ഒതുങ്ങുന്ന ഒരാളല്ല താനെന്ന് അദ്ദേഹം തെളിയിച്ചു; സ്വപ്നങ്ങ ൾക്കു ചിറകുകൾ കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. അതിനാലാണ് റിയൽ എസ്റ്റേറ്റിന്റെ പരിമിതികളിൽ നിന്ന് അദ്ദേഹം  വിനോദലോകത്തേക്ക് ചുവടുമാറ്റിയത്. മലയാള സിനിമകൾ നിർമ്മിച്ച കോൺഫിഡന്റ് ഫിലിം ഫാക്ടറി അദ്ദേഹത്തിന്റെ മറ്റൊരു മുഖമായിരുന്നു. അതിനപ്പുറം, കായികരംഗത്തേക്കും അദ്ദേഹം കൈവച്ചു—ബാഡ്മിന്റൺ ലീഗിൽ മത്സരിച്ച കേരള ഷട്ടിലേഴ്‌സ്. ഈ മാറ്റങ്ങൾ എല്ലാം, ഒരു മനുഷ്യന്റെ കാഴ്ചപ്പാട് എത്രത്തോളം വിശാലമാകാമെന്നതിന്റെ തെളിവായിരുന്നു. മാധ്യമ രംഗത്ത് കോൺഫിഡന്റ് ടിവി (പിന്നീട്
വിറ്റുപോയെങ്കിലും), ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, റീട്ടെയിൽ, എവിടെയൊക്കെയോ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പുതിയ ചക്രവാളങ്ങൾ തേടുന്ന ഒരിക്കലും തൃപ്തനാകാത്ത സംരംഭകമനസ്സിന്റെ പ്രകടനം. റോയ് സമ്പത്ത് സമ്പാദിക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല; അത് ആസ്വദിക്കാനും, ലോകത്തിന് മുന്നിൽ തുറന്നു കാട്ടാനും അദ്ദേഹം ധൈര്യം കാണിച്ചു. സമ്പാദിക്കുന്ന ഓരോ ചില്ലിക്കാശും ജീവിതത്തിന്റെ ഉത്സവമായി മാറ്റുന്ന ഒരാളെന്ന പ്രതിച്ഛായ അദ്ദേഹം ബോധപൂർവ്വം വളർത്തിയെടുത്തു.
അനേകം ശതകോടീശ്വരന്മാർ ഗേറ്റഡ് എസ്റ്റേറ്റുകളുടെ മതിലുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഒരു കാലത്ത്, റോയ് തന്റെ ജീവിതം ലോകത്തിന് മുന്നിൽ തുറന്നുവച്ചു. സൗത്ത് ഇന്ത്യയിലും വിദേശത്തും വ്യാപിച്ച ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു സി.ജെ. റോയ്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, കോൺഫിഡൻറ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബംഗളൂരുവിലെ ഭൂമി 700 കോടി രൂപയ്ക്ക് വിറ്റഴിച്ചു. ആ തുക കേരള ത്തിലെ വിവിധ സംരംഭങ്ങളിലേക്ക് നിക്ഷേപിക്കാനുള്ള ആലോചനകളിലായിരുന്നു അദ്ദേഹം. മരണത്തിന് ഒരു മാസം മുൻപ്, “എപ്പോൾ വേണമെങ്കിലും മരിക്കാൻ ഞാൻ സന്തോഷവാനാണ്.” എന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്ന് ഒരു മുന്നറിയിപ്പായി മാറുന്നു. “വിമാനം തകരുമെന്ന് ക്യാപ്റ്റൻ
പറഞ്ഞാൽ പോലും ഞാൻ കരയില്ല” എന്ന ആ വാചകം, പുറം ലോകത്തിന് അതിശയമായിരുന്നു; ഉള്ളിലുണ്ടായിരുന്ന അസ്വസ്ഥതയുടെ പ്രതിധ്വനിയായിരുന്നുവോ അത്?.


പ്രശസ്തി നോക്കാതെ അനേകരെ സഹായിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. 2018–19 പ്രളയ കാലത്തും വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്തും, അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അല്ലാതെയും വൻസാമ്പത്തിക സഹായം നൽകി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംരംഭങ്ങളിൽ, 2025-ൽ കേരളത്തിലും കർണാടകയിലുമായി 201 വിദ്യാർത്ഥികൾക്ക് ഒരു കോടി രൂപ സാമ്പത്തിക സഹായം നൽകുന്ന ഒരു സ്‌കോളർഷിപ്പിനെ അദ്ദേഹം പിന്തുണച്ചു. കേരളത്തിലെ വിദൂരഗ്രാമങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള ഒരു പദ്ധതിക്കായി 6 മില്യൺ രൂപ സംഭാവന നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ, കേരളത്തിലെ 100 നിരാലംബരായ ആളുകൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നൽകാനുള്ള കെഎംസിസി യുഎഇയുടെ പദ്ധതിയുടെ പ്രധാന സ്പോൺസറായിരുന്നു അദ്ദേഹം. സിനിമാലോകത്തിന്റെയും ഉന്നത സമൂഹത്തിന്റെയും തിളക്കമാർന്ന ഭ്രമണപഥങ്ങളിലൂടെ അനായാസമായ കരിഷ്മയോടെ സഞ്ചരിച്ച ഒരു മനുഷ്യൻ. പരാജയങ്ങളെ പാഠങ്ങളാക്കി, വിജയങ്ങളെ ലളിതമായി കൈവശമാക്കിയ ഒരാൾ—ഈ കടുത്ത തീരുമാനത്തിലേക്ക് തള്ളിവിട്ടത് എന്ത് സമ്മർദ്ദമാണെന്ന് ഇന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. ചോദ്യങ്ങൾ ബാക്കി.

വർഷങ്ങളോളം കഠിനാധ്വാനത്തോടെ പടുത്തുയർത്തിയ തന്റെ ബിസിനസ് സാമ്രാജ്യം ഒരു നിമിഷം കൊണ്ട് തകർക്കപ്പെടുന്നുവെന്ന ബോധം—അതുണ്ടാക്കിയ മാനസികാഘാതമാണ് നാടിനെ നടുക്കിയ ഈ മരണം. ആത്മവിശ്വാസം എന്ന നല്ല പേരുള്ള കമ്പനി, കോടികൾ ആസ്തിയുള്ള ഉടമസ്ഥന് ഒരു നിമിഷത്തേക്ക്
ആത്മവിശ്വാസം നഷ്ടപ്പെട്ടത് വിചിത്രമായിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്, റിച്ച്മണ്ട് സർക്കിളിനടുത്തുള്ള തന്റെ ഓഫീസിനുള്ളിൽ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആദായ നികുതി വകുപ്പിന്റെ തുടർച്ചയായ റെയ്ഡുകളും അതുമൂലം ഉണ്ടായ കടുത്ത മാനസിക സമ്മർദ്ദവുമാണ് ഈ അപ്രതീക്ഷിത അന്ത്യത്തിലേക്ക് വഴിമാറിയതെന്ന് പ്രാഥമിക സർക്കാർ വൃത്തങ്ങൾ
സൂചിപ്പിക്കുന്നു. റോയി ഉപയോഗിച്ച പിസ്റ്റൾ പോലീസ് ഉടൻ തന്നെ കസ്റ്റഡിയി ലെടുത്തു.

സംഭവത്തിന്റെ ഓരോ നിമിഷവും പുനഃസൃഷ്ടിക്കാനായി, ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ—തോക്ക് ഡിസ്ചാർജ് ചെയ്ത നിമിഷം ഉൾപ്പെടെ—വിശദമായി പരിശോധിക്കപ്പെടുകയാണ്. മരണത്തിന് മുൻപ് അദ്ദേഹം എന്തെങ്കിലും സന്ദേശം അയച്ചിരുന്നുവോ എന്നറിയാൻ, ഓഫീസ് മുഴുവൻ സൂക്ഷ്മമായി പരിശോധിച്ചു; ഒരു കുറിപ്പോ, ഒരു എഴുത്തോ, ഒരു അവസാന വാക്കോ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യ
ഇടപെടലുകളോ സമ്മർദ്ദങ്ങളോ ഉണ്ടായിരുന്നോയെന്ന് ഉറപ്പാക്കാൻ, റോയിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ചു. ആദായനികുതി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കെ, റോയ് സ്വയം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ
എത്തിച്ചെങ്കിലും, മെഡിക്കൽ ഇടപെടലുകൾ ഫലപ്രദമായില്ല. ജീവൻ അപ്പോൾ തന്നെ കൈവിട്ടിരുന്നു.  ഈ സംഭവം ഒരു അന്വേഷണ റിപ്പോർട്ടായി മാത്രം ചുരുങ്ങരുത്.

എല്ലാ ബിസിനസ് കാര്യങ്ങളും സത്യസന്ധമായിട്ടാണ് നടത്തുന്നതെങ്കിൽ പിന്നെ എന്തിന് പേടി?  നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ പോലും, അത് പരിഹരിക്കാൻ നിരവധി നിയമമാർഗങ്ങൾ നിലവിലുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഈ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം പോലീസ് വിശദമായ അന്വേഷണം നടത്തി ജനങ്ങളെ അറിയിക്കണം.

ആദായനികുതി റെയ്ഡുകൾ കാരണം അദ്ദേഹം സമ്മർദ്ദത്തിലായിരുന്നുവെന്ന റിപ്പോർ ട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അത് വിശ്വസിക്കാൻ സുഹൃത്തുക്കൾക്ക് ഇന്നും പ്രയാസമാണ്. റോയിയെ അടുത്ത റിയുന്നവരുടെ അഭിപ്രായം “അദ്ദേഹം അത്ര സെൻസിറ്റീവ് ആണെന്ന് ഒരിക്കലും കരുതുന്നില്ലെന്നാണ്. ആത്മഹത്യ ചെയ്യാൻ പോകുന്ന ആളല്ല—വളരെ ധീരനായ മനുഷ്യനായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ അദ്ദേഹം അപൂർവനായിരുന്നു,”. തന്റെ ജീവിതത്തെ ഒരു ആഘോഷമായികരുതുന്നവനായിരുന്നു.  ഇത്രയും ആവേശത്തോടെ ജീവിച്ച ഒരാളുടെ ജീവിതം ഇങ്ങനെ അവസാനിച്ചതെങ്ങനെ എന്ന ചോദ്യമാണ് ഇപ്പോൾ എല്ലാവരെയും അലട്ടുന്നത്. എല്ലാം ഉണ്ടെന്ന് തോന്നിയിട്ടും, ഒരുവഴിയും മുന്നിൽ അവശേക്ഷിച്ചിട്ടില്ലെന്നു തോന്നിയതെങ്ങനെ?. എളിമയിൽ നിന്ന് ഉയർ ന്നു വന്ന്, അനേകർക്ക് തണലായി നിന്ന ഒരു ജീവിതം, അതിന്റെ ദാരുണാന്ത്യത്തോടെ നമ്മോട് ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: വിജയം എത്ര ഉയരമുള്ളതായാലും, മനുഷ്യന്റെ ഉള്ളിലെ നിശ്ശബ്ദതയെ അവഗണിച്ചാൽ, അത് മതിയാകുമോ? പൂർണ്ണമായി വിരിയുന്നതിന് മുമ്പേ തന്നെ തന്റെ
പരിമളം ലോകമാകെ പകരുകയും, അപ്രതീക്ഷിതമായി വാടിപ്പോയ ഒരു പുഷ്പത്തെപ്പോലെയാണ് റോയിയുടെ ജീവിതം.

എന്തു വലിയ സമ്മർദ്ദങ്ങളായാലും, എന്തു അപമാനങ്ങളായാലും, എന്തു നിയമ നടപടികളായാലും—ദൈവം നൽകിയ ജീവൻ സ്വന്തമായി എടുത്തു കളയാൻ ആര്ക്കും അവകാശമില്ല. ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല; അത് ഒരു പ്രശ്നത്തിനും ഉത്തരമാകുന്നില്ല. ആ വേദന അനവധി മനസ്സുകളിലേക്ക് പകർത്തുകയാണ് ചെയ്യുന്നത്.
ജീവിതം ഒരു പരീക്ഷയാണ്; ചിലപ്പോൾ അതികഠിനമായ പരീക്ഷ. എന്നാൽ പരീക്ഷയിൽ നിന്ന് ഒഴിഞ്ഞോടുന്നത് വിജയമല്ല. നിയമം, സമയം, സത്യം—ഇവയെല്ലാം മനുഷ്യനെ ചോദ്യം ചെയ്യും; പക്ഷേ അതിന് മറുപടി നൽകേണ്ടത് ജീവനോടെ നിന്നുകൊണ്ടേയാകണം. ഒരു മനുഷ്യന്റെ തോൽവി പോലും തിരുത്താവുന്നതാണ്; പക്ഷേ എടുത്തുകളഞ്ഞ ജീവൻ ഒരിക്കലും തിരികെ വരില്ല. സി. ജെ. റോയിയുടെ ജീവിതം ഒരു മുന്നറിയിപ്പുപോലെയാണ്—മനുഷ്യൻ സ്വന്തമാക്കുന്ന ഉയരങ്ങൾ അവനെ രക്ഷിക്കണമെന്നില്ല; മറിച്ച്, അവയുടെ നിഴൽ ചിലപ്പോൾ അവനെ കൂടുതൽ ഒറ്റപ്പെടുത്തുകയും ചെയ്യാം. സമ്പത്തിന്റെയും പ്രശസ്തിയുടെയും പ്രകാശത്തിൽ മനുഷ്യൻ സ്വന്തം ഉള്ളിലെ ഇരുട്ടിനെ കാണാതെ പോകുമ്പോൾ, ആ ഇരുട്ട് ഒരുനാൾ അവനെ മുഴുവനായി മൂടിയേക്കാം.
“മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെ; വയലിലെ പൂക്കളെപ്പോലെ അവൻ പൂത്തുലയുന്നു.

കാറ്റ് അതിന്മേൽ കടന്നുപോയാൽ അത് ഇല്ലാതാകുന്നു” (സങ്കീർത്തനം 103:15–16) എന്ന ദൈവവചനം റോയിയുടെ ജീവിതകഥയിൽ വേദനാജനകമായ യാഥാർത്ഥ്യമായി പ്രതിഫലിക്കുന്നു. സമ്പത്തിന്റെയും പ്രശസ്തിയുടെയും പ്രകാശത്തിൽ പൂർണ്ണമായി വിരിഞ്ഞതായി തോന്നിയ ആ പൂവ്, ഒരു ശക്തമായ കാറ്റ് കടന്നുപോയപ്പോൾ, അവശേഷിച്ചത് ഓർമ്മകളു ടെ ശൂന്യത മാത്രം. ലോകം കണ്ടത് ആഡംബരത്തിന്റെ
നിറങ്ങളായിരുന്നു; ദൈവം കണ്ടത് ഭാരമേറിയ ആത്മാവിന്റെ മൗനവിളി. സ്വയം സൃഷ്ടിച്ച സാമ്രാജ്യത്തിന്റെ ഉയരങ്ങളിൽ നിൽക്കുമ്പോഴും, റോയിയുടെ അപ്രതീക്ഷിത അന്ത്യം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതു തന്നെ ജീവിതം പുല്ലുപോലെ ക്ഷണികം, ശ്വാസംപോലെ അസ്ഥിരം, ആവിപോലെ നിമിഷനേരം മാത്രം നിലനിൽക്കുന്ന ഒരു ദാനം മാത്രമാണെന്ന്. സി. ജെ. റോയിയുടെ ജീവിതം ഇന്ന് നമ്മോട് മൗനത്തിൽ പറയുന്നു:
മനുഷ്യന്റെ മഹത്വം അവന്റെ ഉയരത്തിൽ അല്ല, അവൻ തിരിച്ചറിയുന്ന നിസ്സാരതയിലാണ്. മനുഷ്യജീവിതത്തെപ്പോലെ തന്നെ, വിജയവും ഭംഗുരമാണ്.

ദൈവവചനം പറയുന്നു: “നീ മനുഷ്യനാണ്; മനുഷ്യൻ മണ്ണിൽനിന്നു വന്നവനാണെന്നും മണ്ണിലേക്കുതന്നെ മടങ്ങിപ്പോകുമെന്നുമുള്ള സത്യം മറക്കുമ്പോൾ, ജീവിതത്തിന്റെ നിസ്സാരത കൂടുതൽ ഭീകരമായി വെളിപ്പെടുന്നു. മണ്ണിൽക്കൂടി നേടിയതെല്ലാം മണ്ണിലുപേക്ഷിച്ചുള്ള മടക്കം. ജീവിതം പഠിപ്പിക്കുന്ന പാഠം എപ്പോഴും ഒരുപോലെയാണ്—ഉയരങ്ങൾ സ്ഥിരമല്ല; ശ്വാസം പോലും നമ്മുടേതല്ല. റോയിയുടെ അന്ത്യത്തെ നാം ഒരു വാർത്തയായി മാത്രം വായിക്കരുത്. അത് നമ്മെ ചോദ്യം ചെയ്യുന്ന ഒരു ആത്മീയ സന്ദേശമാണ്. ജീവിതം ഒരു സമ്പാദ്യപ്പട്ടികയല്ല; അത് ഒരു വിശ്വാസയാത്രയാണ്.

ജയങ്ങളും തോൽവികളും അക്കൗണ്ടു കളിൽ രേഖപ്പെടില്ല; അവ ആത്മാവിൽ മാത്രമേ ശേഷിക്കൂ. മനുഷ്യന്റെ മഹത്വം അവന്റെ കൈവശമുള്ളതിൽ അല്ല, അവൻ വിട്ടുകൊടുക്കാൻ പഠിക്കുന്നതിലാണ്. വിജയം അവനെ നിർവചിക്കുന്നില്ല; അവന്റെ നിസ്സാരതയെ തിരിച്ചറിയുന്ന നിമിഷങ്ങളാണ് അവനെ മനുഷ്യ നാക്കുന്നത്. സമ്പത്ത് കെട്ടിപ്പടുക്കാം, സാമ്രാജ്യങ്ങൾ ഉയർത്താം; എന്നാൽ മനസ്സിന്റെ സമാധാനം
കണ്ടെത്താതെ പോയാൽ, എല്ലാ ഉയരങ്ങളും അപൂർണ്ണമാണ്.
ഹൃദയത്തിന്റെ ഭാഷയിൽ എന്റെ ആദരാഞ്ജലികൾ.

Join WhatsApp News
Matt 2026-02-04 05:12:16
Why some people inject their God into someone else's misery? Some people do this because it feels like comfort to them, even when it lands as pressure or intrusion to the person who’s suffering. There are a few patterns that tend to show up: Why people bring their God into someone else’s pain 1. It gives them a sense of control When someone sees another person hurting, they often feel helpless. Invoking their faith can feel like a way to “fix” the situation quickly. It’s less about the suffering person and more about soothing their own discomfort. 2. They believe they’re offering the “best” comfort For many, faith is the deepest source of meaning they know. So, they assume it must help everyone else too. It’s usually well‑intentioned, but it ignores the individuality of the person who’s actually suffering. 3. They were taught that this is the “right” response Some religious communities train people to respond to pain with phrases like “God has a plan” or “I’ll pray for you.” These become automatic scripts, not thoughtful acts of empathy. 4. It protects them from confronting the rawness of suffering Real empathy requires sitting with someone’s pain without trying to fix it. That’s hard. Invoking God can act as a shield from the emotional weight of the moment. 5. It can be a subtle assertion of worldview Sometimes—consciously or not—people use moments of vulnerability to reinforce their beliefs. Misery becomes an opportunity to validate their faith. Leave the family alone. Let them deal with it now. Why it often feels wrong to the person suffering It can minimize their pain It can feel like the other person is making the moment about themselves It can come across as judgment or moralizing It can ignore the sufferer’s actual needs At its core, suffering asks for presence, not preaching. If you want, I can help you unpack this in a more personal way or explore how to respond when someone does this.
റെജിസ് നെടുങ്ങാ ഡ പ്പള്ളി 2026-02-04 07:14:53
ശ്രീ. ഫിലിപ്പേ, ആദ്യം ചെറിയ ചോദ്യത്തിൽ നിന്ന് തുടങ്ങാം... (a) മുപ്പത്തി മൂന്നാമത്തെ വയസ്സിൽ നാട്ടുകാർ തല്ലിക്കൊന്നു കെട്ടി തൂക്കിയ ഏശു വിന്റെ കാര്യം മറന്നു പോയോ??? അന്പത്തി ആറാമത്തെ വയസ്സിൽ ഏറ്റവും കോടീശ്വരനായ റോയി, റോയിയുടെ ഇഷ്ട്ടമുള്ള സമയത്ത് ഏറ്റവും വില കൂടിയ കെട്ടിടത്തിൽ, ഏറ്റവും വില കൂടിയ തോക്ക് കൊണ്ട് ഭൂമി എന്ന ഈ ഗ്രഹത്തിലെ വാസം സ്വയം മതിയാക്കി. ശ്രീമാൻ ഫിലിപ്പിനോ, യേശുവിന്റെ dad ആയ പരി ശുദ്ധ ആത്മാവിനോ സ്വപ്നം കാണാൻ പോലും പറ്റാത്ത ആഡംബരത്തിൽ തന്റെ 25വയസ്സുമുതൽ ആറാടി, തിമിർത്ത് അറുമാദിച്ചു ജീവിച്ചു. എന്തൊരു ,അസൂയ ഉളവാക്കുന്ന ആഡംബരത്തിന്റെ അവസാന വാക്കായ റോയി അദ്ദേഹത്തിന് ജീവിതത്തിൽ ഇനിയും ഇല്ലാത്തതായ ഒന്നുമില്ലായിരുന്നു. 2026-ലെ രാജാവിനെ പോലെ ജീവിച്ചു , മരണ സമയവും തീയതിയും സ്വയം നിശ്ചയിച്ചു, done. Aണ്ടിക്ക് ബലമുള്ള എത്ര പേരുണ്ട് സ്വന്തം മരണം ആസ്വദിച്ചു മരിക്കാൻ??? ചുണയുള്ളവർ എത്ര പേരുണ്ട്??? അതിനും വേണം ഒരു കഴിവ്. നാണമില്ലല്ലോ കുറ്റപ്പെടുത്താൻ????ഇരുണ്ട കാലഘട്ടത്തിലെ വേദ പുസ്തകവും പൊക്കി പിടിച്ചോണ്ട് 2026 -ൽ ഇരുന്ന് (ko)ണ അടിക്കരുതേ, കാലു പിടിക്കാം. പത്തു ജന്മം ഒരുത്തനും അനുഭവിക്കാനും സ്വപ്നം കാണാനും കഴിയാത്ത സുഖത്തിൽ 56 വയസ്സ് വരെ ആടി തിമിർത്തു റോയി. അയാൾ അനുഭവിച്ച ഒരു ദിവസത്തെ സുഖം ഫിലിപ്പേ, ഫിലിപ്പെന്നല്ല, യഹോവയ്ക്ക് പോലും നൂറു വർഷം ശ്രമിച്ചാലും നടക്കില്ല. കൂട്ടിയാൽ കൂടില്ല ഫിലിപ്പേ. താങ്കൾ ഒരു നല്ല ആശുപത്രിയിൽ പോയി തല ഒന്നു ചെക്ക് ചെയ്യൂ, ഇങ്ങനത്തെ dark അടിക്കാതെ, negative അടിക്കാതെ. Plz🙏. പട്ടിയെ പോലെ പത്തു വർഷം വേണ്ടാ, സിംഹത്തെ പോലെ ഒരു ദിവസം മതി. ഫിലിപ് എന്തിനാ ബാങ്കിൽ പൈസ ഇട്ടിരിക്കുന്നത്?? ങേ?? Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-04 07:46:50
ഇത്‌ മാത്തുള്ളാഹ് ന്റെ carbon കോപ്പി ആണെന്ന് തോന്നുന്നു. മാത്തുള്ളയോടൊക്കെ ഇട പെടുമ്പോൾ സൂക്ഷിക്കണം, കാരണം മാത്തുള്ള ആരാധിക്കുന്ന ദൈവം മാത്തുള്ളയോട് ക്ഷമിക്കും - മാത്തുള്ള നമ്മളെ ആ ദൈവത്തിൽ വിശ്വസിക്കാത്തതിന്റെ പേരിൽ കൊന്നാൽ പോലും. ന്താ,... ശരിയല്ലേ?? 🤔🤔 റെജിസ്
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-04 10:30:42
എന്തൊരു പ്രഹസനം... നാണമില്ലല്ലോ ,ദയനീയമായി പരാജയപ്പെട്ട് കരഞ്ഞു നിലവിളിച്ചു ചത്തു പോയ ദൈവത്തിന്റെ മോന്റെ കാര്യം ഒരക്ഷരം മിണ്ടിയില്ല. ആ മോൻ വലിയ ഡെക്കറേഷൻ ഒക്കെ നടത്തി bgm ഒക്കെ ഇട്ടു ഉയിർപ്പിച്ച ലാസർ ചേട്ടൻ വരെ ചത്തു, ആർക്കും അണ്ണാക്കിൽ പിരി വെട്ടിയില്ല. ജനിച്ചാൽ അന്നുമുതൽ മരിച്ചു കൊണ്ടിരിക്കും. പ്രകൃതി, പ്രപഞ്ച വാസ്തവം ആണത്. അതിപ്പോൾ റോയി ആണെങ്കിലും റോയി യുടെ അപ്പൻ ആണെങ്കിലും. റോയി ജീവിതം enjoy ചെയ്തു, അതിന് കുശുമ്പ് കുത്തി ബൈബിൾ മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞ് സ്വയം പൊങ്ങുന്നോ, നാണമില്ലേ???? റോയി ജനിച്ചു, റോയി ജീവിച്ചു അടി പൊളിയായി, റോയി മരിച്ചു. റോയി റോയി യുടെ ജീവിതത്തെ നിയന്ത്രിച്ചു. മോളിലിരിക്കുന്ന invisible അപ്പച്ചന്റെ പൊട്ടത്തരങ്ങൾ follow ചെയ്തില്ല , അതാണ് റോയി യുടെ മരണത്തിന്റെ മഹത്വം.നല്ല പോലെ dress ചെയ്ത് , നല്ല ആരോഗ്യത്തോടെ, സ്വന്തം ആഡംബര കെട്ടിടത്തിൽ വച്ച് ഇഷ്ട്ടമുള്ള രീതിയിൽ മരിച്ചു. ഇങ്ങനെ അസ്സായിരിക്കണംനൊരാൾ മരിക്കേണ്ടിയതെന്നു റോയി ലോകത്തെ കാണിച്ചു കൊടുത്തു. ഇല്ലാത്ത സങ്കൽപ്പ ലോകത്തിൽ മരണശേഷം പോകാതെ, ഇവിടെ ജീവിച്ചിരുന്നപ്പോൾ തന്നെ സ്വയം സ്വർഗ്ഗം പണിത് അതിൽ ആറാടി. ഇല്ലാത്ത ഒരു ദൈവ കഥാ പാത്രവും ഒരു സങ്കൽപ്പ സ്വർഗ്ഗവും... ത്ഫൂ 🤮🤮🤮 ഞാൻ ആയിരുന്നെങ്കിൽ മോളിലോട്ടു നോക്കി ഒരു 🌹വാക്കും കൂടി ഒറക്കെ വിളിച്ചിട്ടേ മരിക്കുമായിരുന്നുള്ളൂ. 2000 വർഷം പഴക്കമുള്ള പുസ്തകം ഇന്നത്തെ കാലത്ത് ഈ freezing തണുപ്പത്തു കത്തിച്ച് തീ കായാൻ പോലും കൊള്ളില്ല. തിങ്കളാഴ്ച രാവിലെ വരുന്ന garbage ട്രക്കിന്റെ പുറകിലത്തെ അറിയിലേക്ക് വലിച്ചെറിയുക. Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-04 11:45:49
Everybody must read the top first comment that is written by Mr. Matt. Forget about mine. An eye opener his is. Well written. Any god or any relegion you can be part of, but dont insist that your's is the absolute truth or the universal god.. Try to Grow up mr. ഫിലിപ്പ്. There is a saying - " It is difficult to get a man to understand something when his salary depends upon his not understanding it ". ANYBODY GOT IT?? 🤔🤔 Rejice john
Nainaan Mathullah 2026-02-04 13:35:24
Well written article that make us think again about the meaning and purpose of life. Not like Regis who lives in a fool’s world to think that what we see with our eyes only that matters. The problem with such people is that the part of the brain that deals with spiritual matters not developed. Regis can't understand the joy, happiness and comfort a believer enjoys in life. Still there is hope for them as our understanding changes every day. It can even turn around 180 degrees. Apostle Paul’s understanding changed overnight with his experience. Regis doesn’t have such experiences. Regis can’t prove another person’s experience and understanding. It is like frogs living in a well. So, there is still hope for Regis. From persecutor of Christian faith he became the most ardent proponent of it. God has to lay His hands on him. Please pray for him.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-04 15:52:12
പൗലോസ് ചുഴലി ദീനക്കാരനായിരുന്നു ; പിച്ചും പേയും പറയുന്ന സ്വപ്നാടകൻ. റോയി സി. ജെ അയാളുടെ ജീവിതം മെച്ചപ്പെട്ട ഒരു മനുഷ്യനെ പോലെ ഉജ്ജ്വലമായി, മറ്റാർക്കും ചിന്തിക്കാവുന്നതിനും അപ്പുറമായി ഓരോ നിമിഷവും ഓരോ ദിവസവും bliss full ആയി ആടിയും പാടിയും അറുമാദിച്ചു, സന്തോഷിച്ചു. ഏശുവിനെ കാൾ കൂടുതൽ ദിവസങ്ങളും കൂടുതൽ മഹത്വത്തിലും , ഏശുവിനു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്ര രീതിയിൽ ലോകത്തിലെ സുൽത്താനായി ജീവിച്ചു , ഏതു നിമിഷം മരിക്കണം എന്നു വരെ സ്വയം തീരുമാനിച്ചു. മാത്തുള്ളാ, മാത്തുള്ള കൂട്ടിയാൽ കൂടില്ല. എത്തി നോക്കാൻ പോലും പറ്റില്ല ശ്രീ. മാത്തുള്ളാഹ്..... Roy വേറേ level, വേറേ വൈബ്.... മനുഷ്യരായാൽ അങ്ങനെ വേണം, റോയി യെ കണ്ടു പഠി.......ഭൂമിയിൽ private ആയിട്ട്, custom made സ്വർഗ്ഗം പണിത് അതിൽ ജീവിച്ചവൻ. നൂറു വർഷം ഒറ്റ കാലിൽ നിന്ന് തപസ്സു ചെയ്താലും മാത്തുള്ളയ്ക്കു അത് പോലെ ഒരു ദിവസം ജീവിക്കാൻ സാധിക്കില്ല.... കണ്ടു പഠി... എന്റെ മെക്കിട്ടു കേറാൻ നിൽക്കണ്ടാ.... Rejice
A reader 2026-02-04 16:43:36
To whom It May Concern: Deny God, call it wisdom? The Bible says, “The fool says in his heart, there is no God” Psalm 14:1. You don’t outgrow God-you deny Him. Mock belief all you want. Scripture saw you are coming. Rejecting God is not intelligence, it’s a heart issue. You call it atheism. Scripture calls it foolishness. God wasn’t disproven, He was rejected. Ego doesn’t equal entitlement. You didn’t discover there is no God, you decided you don’t want one. Scripture didn’t ask your opinion. It gave its verdict. Calling God a myth doesn’t make you brave, it makes you exactly who Psalm 14 warned about. This isn’t new thinking, it’s old rebellion. Don’t spit your venom in emalayalee, swallow it.
Sunil 2026-02-04 17:53:05
Mr. A. Reader, how many millions of Christians were killed by your God Allahu in Middle East and Mediterranean countries after the 7 th century ? How many millions were killed by your God Jehovah as described in your Bible ? Do you accept the fact that there are more humans killed in the name of God than for any other reasons ? So why on earth that we need a God ? What exactly He will do for us ? Did your God send the Corona Virus and destroyed 25 millions of innocent humans ? Please explain why do we need a God.
Matt 2026-02-04 18:07:30
Historically, crucifixion was not ‘Thalli konnu Ketti thookiyathu’, it was a clandestine murder. It was a formal state execution used by the Roman Empire as a public tool of political terrorism and social control. In USA, you can see the government sending masked ICE agents into the street, and terrorizing people. Political Nature of Crucifixion • Targeted Punishment: Rome reserved crucifixion almost exclusively for political rebels, insurrectionists, and runaway slaves. It was the standard penalty for sedition (treason against the state). Jesus was considered as an insurrectionist. Some of the insurrectionists in our country is at large. • Public Deterrent: Executions were held along major public roads to broadcast a clear message: anyone who defied Roman imperial authority would suffer a slow, humiliating death. • Tool of the Ruling Class: Aristocrats like Cicero viewed it as indispensable for maintaining the social order and suppressing revolutionary aspirations among subject people. The Case of Jesus as a Political Execution Scholars generally agree that the crucifixion of Jesus was a political act rather than a purely religious one: • Legal Charge: The formal charge against Jesus was that he claimed to be the "King of the Jews," which was interpreted as a direct challenge to Caesar’s sovereignty. • The "Robbers": Jesus was executed alongside two lēstai. While often translated as "thieves," this Greek term specifically referred to insurrectionists or political rebels in 1st-century Palestine. • The Executioner: If the crime had been purely religious (blasphemy), Jewish law would have dictated death by stoning. The fact that he was executed by the Roman prefect (Pontius Pilate) through a Roman method confirms it was treated as a crime against the state. Comparison to Assassination While an assassination is typically a sudden, often secret killing for political ends, crucifixion was the maximum legal penalty carried out with complete transparency by the government. It functioned as a "legal" means for the state to eliminate a perceived threat to the Pax Romana (Roman Peace).
MATHEW V.ZACHARIA, NEW YORKER 2026-02-04 18:20:33
Psalmist 4:8 " I will both lie down in peace and sleep; for you alone , O Lord, make dwell in safety. It has been my prayer before I lie down. . Result peace in God. Experience ! MATHEW V. Zacharia, new yorker
നിരീശ്വരൻ 2026-02-04 19:09:12
സമാധാനം പ്രസംഗിച്ചു കൊണ്ട് നടക്കുന്നവരുടെ ഉള്ള് വെറുപ്പും വിദ്വേഷവും കൊണ്ട് തിളച്ചു മറിയുകയാണ്. ഇന്ന് ഏറ്റവും കൂടുതൽ അക്രമം നടത്തുന്നത് പൊയ്മുഖധാരികളായ ഈ ദൈവം, ദൈവം, അള്ളാ എല്ലാം എന്ന് പറയുന്നവരാണ്. ഭിത്തിയിൽ തലയടിച്ച് പ്രാർത്ഥിക്കുന്ന ഭ്രാന്തന്മാർ, തലയാട്ടി അള്ളാ മന്ത്രം ഉരുവിടുന്നർ, ലിംഗപൂജ നടത്തുന്നവർ,ശൂലം തറച്ചാടുന്നവർ, യേശു ഭ്രാന്തന്മാർ. ഇപ്പോൾ ഇതാ ഇവിടെ ഒരുത്തൻ -സമാധാനത്തിന് വേണ്ടി ദൈവത്തിന്റെ കൂടെ ഉറങ്ങാൻ പോകുകയാണെന്ന്. എബ്രഹാം ജേക്കബ് ഇസാക്കിന്റെ മടിയിൽ ഇരുന്നു ഉറങ്ങുന്നതാരിയിരിയ്ക്കും നല്ലത്. സോദം ഗൊമോറയിൻ പരിപാടി നടത്താം. ഒരുത്തൻ വെടി വച്ചു മരിച്ചു സമാധാനം കണ്ടെത്താം, ടാക്സ് റെയ്‌ഡിൽ നിന്നൊക്കെ രക്ഷപ്പെടാം എന്ന് വച്ചാൽ സമ്മതിക്കില്ല. അവനെ ഉയർത്തെഴുന്നേല്പിച്ചു വിസ്തരിച്ചു യേശുവിനെ കൊന്നതുപോലെ കൊല്ലും. കഷ്ടമാണ്. ഇവന്റെയൊക്കെ 'തിരഞ്ഞെടുക്കപ്പെട്ടവൻ' വൈറ്റ് ഹൗസിൽ ഉണ്ടല്ലോ. അവന്റെ കൂടെ പോയി കിടന്നു സമാധാനം കണ്ടെത്തിയാൽ പോരെ. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഒരു വഴിയേ ഉള്ളു. ഒരു നിരീശ്വരൻ ആകു . അതിർ വരമ്പുകൾ ഇല്ലാതെ എല്ലാവരെയും സ്നേഹിക്കാം. പറുദക്കകത്ത് സ്നേഹത്തിനും നിങ്ങളുടെ ഒരു ഉമ്മക്കും വേണ്ടി കൊതിക്കുന്ന സ്ത്രീകൾ ഉണ്ട്. അവരെ സ്നേഹിക്കാം. നിങ്ങൾ ബന്ധിക്കപ്പെട്ടു കിടക്കുന്ന ചങ്ങലകൾ പൊട്ടിച്ചോടു- സ്വതന്ത്രരാവു. പുരുഷന്മാരേക്കാൾ സ്ത്രീകൾ ധാരാളമാണ്. ഇവിടെ ഈ ഭൂമിയിൽ സ്നേഹിച്ചു മരിക്കൂ . ജാതി മത ഭേദമില്ലാതെ സ്നേഹിക്കു. സ്വർഗ്ഗം ഒരു മിഥ്യയാണ്. അവിടെ കന്യകമാർ ആരും ഇല്ല. വരുവിൻ -നീരീശ്വര ലോകത്തേക്ക് നിങ്ങൾക്ക് സ്വാഗതം. ഐ ലവ് യു ഓൾ
Reader 2026-02-04 20:26:39
The question is why do we need a God. Age old question. No satisfactory answer. “We need a God of love with justice. Without Him, life has no ultimate standard, no objective purpose, and no true hope. Morality becomes opinion, suffering becomes meaningless, and love can feel incomplete. God gives life meaning, guides us through wisdom, offers comfort in pain, and promises eternal significance. In short without God we’re lost; with God life has direction, value and hope beyond ourselves “ Try it you will like it
Kunnel Pappachen 2026-02-04 20:50:50
കെട്ടിടങ്ങൾ ഉയരട്ടെ . അപ്പോൾ യേശുവിനോട് സംസാരിക്കാൻ എളുപ്പമല്ലേ. ഗിരി പ്രഭാഷണത്തിന് പകരം ഇൻ കെട്ടിട പ്രഭാഷണം ആകട്ടെ. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക