
ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'മിണ്ടിയും പറഞ്ഞും'. ഫീൽ ഗുഡ് ഫാമിലി എന്റർടൈനറായി ഒരുക്കിയ ചിത്രം അരുൺ ബോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മിണ്ടിയും പറഞ്ഞു ഇപ്പോൾ ഒടിടിയിലൂടെ റിലീസിനെത്തുകയാണ്.
അലൻസ് മീഡിയയുടെ ബാനറിൽ സലിം അഹമ്മദാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
മധു അമ്പാട്ട് ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റിങ്. സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പ്. കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ് എന്നിവരാണ് സഹനിർമാണം. ഗാനരചന സുജേഷ് ഹരി നിർവഹിച്ചിരിക്കുന്നു