Image

പൂത്തുമ്പി (കവിത : ഹിമ.വി.മുംബൈ)

Published on 03 February, 2026
പൂത്തുമ്പി (കവിത : ഹിമ.വി.മുംബൈ)

പൂത്തുമ്പി പൂത്തുമ്പി
പൂന്തോട്ടം ചുറ്റി നീ,
മഞ്ഞുതുള്ളി ചിറകിലേറ്റി
ചിരിച്ചെത്തി പ്രഭാതത്തിൽ..

പൂവുകളിൽ  മുത്തമിട്ട്
പാട്ടുപാടും പൂത്തുമ്പി,
കാറ്റിനൊപ്പം കൂടെ പറന്നു,
കുഞ്ഞു ചിറകുകൾ വീശി.

തളിരായ് സ്വപ്നമായ് -
നീ തഴുകും ഓരോ പുലരിയും,
പൂക്കളിൻ ഹൃദയത്തിൽ
പുതു വെളിച്ചം ചൊരിയുന്നു ,

പൂത്തുമ്പീ  നിൻ യാത്രയിൽ
കുന്നും കാടും ചിരിക്കുന്നു,
നീ വരുമ്പോൾ ഓരോ പകലും
പുതു ജീവനാൽ നിറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക