Image

'കടല്‍ മീനുകള്‍ ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

Published on 03 February, 2026
 'കടല്‍ മീനുകള്‍ ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

അജിത് സുകുമാരന്‍ സംവിധാനം ചെയ്യുന്ന'കടല്‍മീനുകള്‍'  സിനിമയുടെ ട്രൈലര്‍ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും അങ്കമാലി ഫിസാറ്റില്‍ (എഞ്ചിനീയറിംഗ് കോളേജ്) വെച്ച് നടന്നു. 


ഫിസാറ്റ് ചെയര്‍മാന്‍ പി ആര്‍ ഷിമിത്ത് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. നൂറിലേറെ കോളേജുകളില്‍ നിന്നായി അഞ്ഞൂറിലേറെ കലാകാരന്മാര്‍ പങ്കെടുത്ത,കലയുടെ സാംസ്‌ക്കാരികപൈതൃകം വിളിച്ചറിയിച്ച,   ഇന്റര്‍ കോളേജിയേറ്റ് ഫെസ്റ്റ്  'ഭരതം2026' ല്‍ വച്ചാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. നാലായിരത്തിലേറെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളും അദ്ധ്യാപകരുമുള്‍പ്പെടെ വലിയൊരു പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കി നടന്ന ഈ ചടങ്ങില്‍ കടല്‍മീനുകളുടെ സംവിധായകനും സംഗീത സംവിധായകനുമായ അജിത് സുകുമാരന്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകരും കടല്‍മീനുകളിലെ അഭിനേതാക്കളുമായ മെക്കാര്‍ട്ടിന്‍ (റാഫി-മെക്കാര്‍ട്ടിന്‍)രാജീവ് രംഗന്‍, സലാംബാപ്പു, ഫാസില്‍ കാട്ടുങ്കല്‍,ഗാനരചയിതാവ് സന്തോഷ് കോടനാട്, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായിക ശ്രേയ. എസ്. അജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അസിം കോട്ടൂര്‍, ജിതിന്‍ കുമ്പുകാട്ട്, ജിജു ടി ബ്രൂസ്, സല്‍മാന്‍ അമീന്‍ മനോജ് വോള്‍ക്കാനോ, ഫിസാറ്റ് ചെയര്‍മാന്‍ പി. ആര്‍.ഷിമിത്ത്,  പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ്‌ തോമസ് , മിനി മോള്‍ പുന്നൂസ്, ഭാരതം കോര്‍ഡിനേറ്റേഴ്സ് ആയ ശ്രുതി സുരേഷ്, എബിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. 

 കടല്‍മീനുകളില്‍ ജയമോഹന്‍ കടുങ്ങല്ലൂര്‍  എഴുതി   അജിത് സുകുമാരന്‍ സംഗീതം ചെയ്ത സങ്കരഗോത്രഭാഷാഗാനം അജിത് സുകുമാരനും  ശ്രേയ. എസ്. അജിത്തും ചേര്‍ന്നാലപിച്ചത്  പുതുതലമുറ 'ജെന്‍സി' കരഘോഷങ്ങളോടെ ആഹ്‌ളാദത്തിമിര്‍പ്പോടെ ഏറ്റെടുത്തു. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന കടല്‍മീനുകള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.

പി ആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക