Image

ത്രിദിന സന്ദർശനത്തിനായി ജയ്‌ശങ്കർ യുഎസിൽ (പിപിഎം)

Published on 03 February, 2026
 ത്രിദിന സന്ദർശനത്തിനായി ജയ്‌ശങ്കർ യുഎസിൽ (പിപിഎം)

യുഎസ്-ഇന്ത്യ വ്യാപാരകരാർ പ്രഖ്യാപിച്ചതിനു പിന്നാലെ, മൂന്നു ദിവസത്തെ യുഎസ് സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ തിങ്കളാഴ്ച്ച ന്യൂ യോർക്കിൽ എത്തി. തന്ത്രപ്രധാനമായ ധാതുക്കൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ അദ്ദേഹം ട്രംപ് ഭരണകൂടവുമായി ചർച്ച ചെയ്യും.

വാഷിംഗ്ടണിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയും ചർച്ചയിൽ ചേരും. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ യോഗത്തിൽ സംസാരിക്കും.

അത്യാധുനിക ഉത്പാദന രംഗങ്ങളിൽ ഈ ധാതുക്കൾ അത്യാവശ്യമാണ്. ചൈനയാണ് ഇപ്പോൾ മുഖ്യ വിൽപ്പനക്കാരൻ എന്നതു കൊണ്ട് ബദൽ ഉറവിടങ്ങൾ അന്വേഷിക്കയാണ് യുഎസ്.

ജയ്‌ശങ്കർ ചൊവാഴ്ച്ച റുബിയോയുമായി വേറിട്ട ചർച്ചയും നടത്തും. ഭരണകൂടത്തിലെ മറ്റു ചില അംഗങ്ങളെയും കാണും.

Jaishankar arrives in US for strategic minerals talks

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-03 09:02:56
എന്തിനു സന്ദർശനം?? എല്ലാം ട്രമ്പ് നിശ്ചയിച്ചു ; മോദി ഒപ്പിടുന്നു. അപ്പോൾ ശരി, എല്ലാം പറഞ്ഞതു പോലെ. NB : പിന്നെ ഒരു അപേക്ഷ ഉണ്ട്‌, അവിടെ ഭാരതത്തിൽ നിന്നും ഇങ്ങോട്ടേയ്ക്ക് ആളുകളെ ചവിട്ടി കയറ്റി തള്ളി വിടരുത് അനധികൃതമായി. അതു പോലെ ക്രിസ്തിയാനികളെ അകാരണമായി പീഡിപ്പിക്കയുമരുത്. അല്ലെങ്കിൽ ഒരു വരവൂടെ വരേണ്ടി വരും ശങ്കറിന്. പിന്നേയും ശങ്കരൻ coconut ട്രീ യിൽ ആകരുത്. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക