
ന്യു യോർക്ക്: വിമാനത്തിൽ വച്ച് അപസ്മാര ലക്ഷണങ്ങൾ കാണിച്ച യുവാവിന് തുണയായി മത്തായി പി. ദാസിന്റെ പ്രവർത്തനത്തെ ഡെൽറ്റാ എയർലൈൻസ് അഭിനന്ദിച്ചു.
ജനുവരി 29-നു അറ്റലാന്റയിൽ നിന്ന് ന്യു യോർക്കിലേക്കു വരുമ്പോഴായിരുന്നു സംഭവം. യുവാവ് നിലത്ത് വീണ് അപസ്മാര ലക്ഷണങ്ങൾ കാണിച്ചപ്പോൾ ഡോക്ടറോ നഴ്സോ മെഡിക്കൽ ടെക്നിഷ്യനോ ഉണ്ടെങ്കിൽ വരണമെന്ന് എയർ ലൈൻസിന്റെ അറിയിപ്പ് വന്നു. ഫാസ്റ്റ് ക്ളാസിലായിരുന്ന മത്തായി പി. ദാസ് ആദ്യം മടിച്ചു. ഡോക്റ്ററോ അതുപോലെ യോഗ്യതയുള്ളവരുമോ ഉണ്ടെങ്കിൽ തന്റെ ആവശ്യമില്ലല്ലോ എന്ന് കരുതി. വീണ്ടും അനൗൺസ്‌മെന്റ് വന്നപ്പോൾ ഐ.എസ്‌യുവിൽ ക്രിട്ടിക്കൽ നഴ്‍സ് ആയി പ്രവർത്തിച്ചു റിട്ടയർ ചെയ്ത മത്തായി പി ദാസ് സഹായിക്കാനെത്തി.
വേറെ ആരും വന്നതുമില്ല. ന്യു റോളജി വിഭാഗത്തിൽ പ്രവർത്തിച്ച് ഇത്തരം സംഭവാങ്ങളിൽ പരിശീലനം സിദ്ധിച്ചിട്ടുള്ള മത്തായി പി. ദാസ് ഉടനെ കർമ്മനിരതനായി. ഓക്സിജനുമായി വിമാന സ്റ്റാഫും രംഗത്തു വന്നു. ഓക്സിജൻ നൽകുകയും സ്വയം അപകടപ്പെടുത്താതെയുള്ള സംരക്ഷണം നൽകുകയും ചെയ്തതോടെ യുവാവിന്റെ നിലയിൽ പുരോഗതി കണ്ടു.
ഏതാനും സമയത്തിനുള്ളിൽ യുവാവ് എഴുന്നേറ്റിരുന്നു. പൾസും മറ്റും പരിശോധിച്ച ഉറപ്പു വരുത്തി ആണ് റോക്ക ലാൻഡിൽ താമസിക്കുന്ന മത്തായി പി. ദാസ് മടങ്ങിയത്. ഇടയ്ക്കു പിന്നീട് ചെന്ന് വീണ്ടും പരിശോധിച്ചപ്പോഴും സ്ഥിതി മെച്ചപ്പെട്ടതായി കണ്ടു.
നാട്ടിലും മറ്റും ഒട്ടേറെ സേവനപ്രവർത്തനങ്ങൾ നടത്തുന്ന മത്തായി പി. ദാസിന് സഹായമെത്തിക്കാൻ ഇത് മറ്റൊരു അവസരമായി. താൻ എഴുന്നേറ്റു ചെല്ലുമ്പോൾ എല്ലാ യാത്രക്കാരും തന്നെ അഭിനന്ദനപൂർവം വീക്ഷിച്ചത് തന്നെ വലിയ ആദരവായി അദ്ദേഹം കാണുന്നു.
നന്ദി പറഞ്ഞു കൊണ്ട് ഡെൽറ്റാ എയർലൈൻസ് അദ്ദേഹത്തിന് കത്ത് അയക്കുകയും ചെയ്തു. 200 ഡോളർ ട്രാവൽ വൗച്ചറും നൽകി.
തിരുവനന്തപുരം സ്വദേശിയായ ദാസിന്റെ ഭാര്യ പൊന്നമ്മ ഏതാനും മാസം മുൻപാണ് അന്തരിച്ചത്.
ദാസിന്റെ സേവനപ്രവർത്തനങ്ങൾ വായിക്കാൻ ക്ലിക്ക് ചെയ്യുക.
https://profiles.emalayalee.com/us-profiles/mathai-p-das/?_gl=1*azsd23*_ga*MTQzMTQ2NTc4Ni4xNzY2MDYwMDY3*_ga_ESXD36C7N4*czE3NzAwNDM5NjIkbzc3JGcxJHQxNzcwMDQzOTc5JGo0MyRsMCRoMA..#page=1