
മനുഷ്യരേ മതങ്ങളാൽ മദിച്ചു വാണിടുന്ന കാലമസ്തമിയ്ക്കുമൂഴിയിലറിക വേണമിവിടെയായ്
കേട്ടുകേൾവിമാത്രമായതൊക്കെയും ത്യജിക്കുവാനൊരുങ്ങി നീയുണരണം മുളച്ച നാമ്പതെന്ന പോൽ
ചരിത്രമാണ് സത്യവും നിരർത്ഥകങ്ങൾ വാദവും നിരത്തിയിന്നു നേടിടേണ്ട മുന്നിലായ് പദവികൾ
പണ്ടു നീ കഴിഞ്ഞതും പിന്നെ കേൾവിയായതും ഇന്നുമെന്തിനുദ്ദരിപ്പൂ ദണ്ഡമോടെ പിന്നെയും
സമ്മതിച്ചിടുന്നു ഞാൻ കുലങ്ങളും ജനങ്ങളും അന്തരത്തിലായിരുന്ന കാലമോ മൃതിതരം
പിന്നിലായ് പിറന്നവരിലെന്തിനിന്നു ചാർത്തിയോ പരിഹസിച്ചിടുന്നു കഷ്ടമോർക്ക പരിജ്ഞാനി നീ
ഇന്നിനെയറിയുക മിഥ്യയെ തിരുത്തുക കണ്ണുകെട്ടിയന്ധരായ് നടിക്ക വേണ്ട പിന്നെയും
നീയുമില്ല ഞാനുമില്ല ജാതിഭേദവർണ്ണമില്ല
നമ്മളെന്ന തോന്നലിൽ കുതിച്ചിടാമൊരശ്വമായ്......