Image

സാഹിത്യവേദി ഫെബ്രുവരി 6-ന്, കവി പദ്മദാസ്‌ അക്കിത്തം കവിതകൾ ചർച്ച ചെയ്യുന്നു

Published on 02 February, 2026
സാഹിത്യവേദി ഫെബ്രുവരി 6-ന്, കവി പദ്മദാസ്‌ അക്കിത്തം കവിതകൾ ചർച്ച ചെയ്യുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990

Meeting ID: 814 7525 9178)

അശ്രു, ധർമ്മപരിചര്യകൾ അക്കിത്തം കവിതയിൽ എന്ന വിഷയത്തിൽ കവി പദ്മദാസ് പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ലോകമെങ്ങുമുള്ള മനുഷ്യരുടെ കണ്ണുനീർ വിശ്ലേഷണ വിധേയമാക്കുന്ന ഒരു ദാർശനികവീക്ഷണം അക്കിത്തം  കവിതകളിലുണ്ട്. സുധയായും, വെണ്ണക്കല്ലായും, ഭൂമി എന്ന വലിയ ഒറ്റത്തുള്ളി കണ്ണുനീർ തന്നെയായും അത് അദ്ദേഹത്തിൻ്റെ  കവിതകളിൽ പ്രത്യക്ഷപ്പെടുന്നു.

ഭരണകൂടമോ,  പ്രത്യയശാസ്ത്രങ്ങളോ, ന്യായശാസനങ്ങൾ തന്നെയോ ന്യായപുസ്തകങ്ങളിൽ എഴുതി വെച്ച നീതിയോ, ഭൂരിപക്ഷജനത സൗകര്യാർത്ഥം പിന്തുടരുന്ന സാമാന്യനീതിയോ അല്ല അക്കിത്തത്തിൻ്റെ ധർമ്മസങ്കല്പത്തിൻ്റെ ആധാരശില. അത് ഒരു പരിധി വരെ വൈദികധർമ്മാധിഷ്ഠിതവും അതിലുമേറെ മാനുഷികവുമാണ്.

അക്കിത്തം കവിതകളിലെ ഈ രണ്ടു ഘടകങ്ങൾ, എങ്ങനെ ആ കവിതയ്ക്കെന്നതു പോലെ തൻ്റെ  ജീവിതത്തിനും നിയാമകമായി എന്ന് അക്കിത്തം കവിതകളിലൂടെ സഞ്ചരിച്ചു  പരിശോധിക്കുകയാണ് കവി പദ്മദാസ്.

കവി പദ്മദാസ് 1963-ൽ തൃശൂർ ജില്ലയിലെ  പെരിങ്ങണ്ടൂരിൽ ജനിച്ചു. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസിൽ നിന്ന് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി വിരമിച്ചു. ‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ’, ‘ആൽബട്രോസ്’, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ കവിതാസമാഹാരങ്ങൾ.  ‘അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ’ എന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ എഡിറ്റർ. സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ ഇടശ്ശേരി അവാർഡ്, ഒ. വി. വിജയൻ കവിതാ പുരസ്ക്കാരം, സംഗമസാഹിതി കവിതാ പുരസ്ക്കാരം, സൃഷ്ടി കവിതാ അവാർഡ്, അക്കിത്തം കവിതാപ്രബന്ധത്തിനുള്ള പൗർണ്ണമി പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഡിസംബർ മാസ സാഹിത്യവേദിയിൽ സാഹിത്യവേദി അംഗം മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ അവതരിപ്പിച്ച പ്രകൃതിദർശനം സിനിമാഗാനങ്ങളിൽ എന്ന പ്രഭാഷണം വളരെ ഹൃദ്യമായിരുന്നു.  

എല്ലാ സാഹിത്യ സ്നേഹികളേയും ഫെബ്രുവരി മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പദ്മദാസ്  +91 94479 39997, പ്രസന്നൻ പിള്ള  630 935 2990, ജോൺ ഇലക്കാട്  773 282 4955

Join WhatsApp News
Rakhuvaren 2026-02-02 19:24:19
നാട്ടിലെ ഏതെങ്കിലും സാഹിത്യ വീട്ടിലെ മക്കളോ മരുമക്കളോ, അല്ലെങ്കിൽ കുറെ കൊഞ്ഞാണങ്ങളോ അമേരിക്കയിലെ സാഹിത്യ സദസ്സുകളിൽ, എത്തുന്നു. . അത് സൂം മീറ്റിങ്ങുകളിൽ കൂടെ ആകാം അവർ പറയുന്നതെല്ലാം, ഒന്നും മനസ്സിലായില്ലെങ്കിൽ പോലും, അമേരിക്കൻ മലയാളി എഴുത്തുകാരൻ, അല്ലെങ്കിൽ എഴുത്തുകാരി എന്ന് അഭിമാനിക്കുന്നവർ ഒരു എതിരും പറയാതെ അമൃത് മാതിരി അത് വെട്ടി വിഴുങ്ങുന്നു. അവരും ഇവിടെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നവരും, ഇവിടത്തെ സാഹിത്യ പ്രതിഭകൾക്ക് കാര്യമായ ഒരു അവസരവും കൊടുക്കാറില്ല. അവൾക്ക് ഒരു മിനിറ്റ് മാത്രം. അതിൽ കൂടിയാൽ അവരെ അടിച്ചിറക്കും. അതിനാൽ ഇവിടത്തെ സാഹിത്യഭാഷ മീറ്റിങ്ങുകൾ ആര് നടത്തിയാലും, ഏതു കഥയും, കവിതയും, നന്നായി വായിച്ച് മനസ്സിലാക്കി അതിനെ ആസ്വാദനം നടത്താനും വിമർശിക്കാനും നിരൂപണം നടത്താനും കുറെ എഴുത്തുകാർ വായനക്കാർ അടങ്ങിയ നിഷ്പക്ഷ ഗ്രൂപ്പുകാർ ഇവിടെ തയ്യാറാവുകയാണ്. ചൊറിഞ്ഞു പൊക്കൽ ആയിരിക്കുകയല്ല അവരുടെ ദൗത്യം. കുറെ പഴി കേട്ടാലും ശരി സംഗതി ഉള്ളതുമാതിരി പറയും എഴുതും. അതിൽ പേര് വെച്ചവരും പേര് വെക്കാത്തവരും തൂലികാനാമക്കാരും പിന്നെ മത്തുള്ളമാരും, regi നെടുങ്ങാടപ്പള്ളിമാരും, എട്ട് വീട്ടിൽ പിള്ളമാരും ഒക്കെ ഉണ്ടാവും. പിന്നെ ചില മഹാ പിള്ളമാരെ ചുമക്കലും ആയിരിക്കുകയില്ല ഞങ്ങളുടെ ദൗത്യം. അങ്ങനെ ഈ മലയാളി പ്രതികരണ കോളം, വളരെ സമർത്ഥവും ഗുണകരവും ആയി അങ്ങനെ മേലേക്ക് കുതിച്ചുയരും.
കൃഷ്ണൻനായർ 2026-02-06 03:55:20
നിലവാരമില്ലാത്ത വിമർശകർ - എന്നാൽ സാധാരണയായി വ്യക്തമല്ലാത്തതും, ക്രിയാത്മകമല്ലാത്തതും അല്ലെങ്കിൽ മുൻവിധികളോടെ പ്രതികരിക്കുന്നതുമായ ആളുകളെയാണ് അർത്ഥമാക്കുന്നത്. അത്തരക്കാരെ ഒഴിവാക്കാനോ അവരുടെ സ്വാധീനം കുറയ്ക്കാനോ താഴെ പറയുന്ന വഴികൾ പരീക്ഷിക്കാവുന്നതാണ്: 1. പ്രതിരോധം (മുൻകൂട്ടിയുള്ള നിയന്ത്രണം) മോശം വിമർശനങ്ങൾ ഒഴിവാക്കാനുള്ള മികച്ച വഴി മികച്ച സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക എന്നതാണ്: സ്രോതസ്സുകൾ പരിശോധിക്കുക: ഔദ്യോഗിക മേഖലകളിൽ പ്രൊഫഷണൽ അല്ലാത്ത കമന്റുകൾ ഒഴിവാക്കാൻ എഡിറ്റർമാരോട് ആവശ്യപ്പെടുക. ഒഴിവാക്കേണ്ടവരുടെ പട്ടിക: ചില പ്രത്യേക മേഖലകളിൽ, പക്ഷപാതപരമായി പെരുമാറുന്നവരെ നിങ്ങളുടെ വർക്കുകൾ വിലയിരുത്തുന്നതിൽ നിന്ന് ഒഴിവാക്കാൻ മുൻകൂട്ടി ആവശ്യപ്പെടാം. വ്യക്തമായ നിബന്ധനകൾ നൽകുക: ഒരാളോട് അഭിപ്രായം ചോദിക്കുമ്പോൾ "എനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല" എന്നതിലുപരി കൃത്യമായ കാരണങ്ങൾ പറയാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ചോദ്യങ്ങൾ നൽകുക. 2. തന്ത്രപരമായ പ്രതിരോധം നിലവാരമില്ലാത്ത വിമർശകരെ കൂടുതൽ പ്രൊഫഷണലായി പെരുമാറാൻ നിർബന്ധിതരാക്കുന്ന രീതിയാണിത്: കൃത്യത ആവശ്യപ്പെടുക: "ഇതൊരു ഉപകാരവുമില്ലാത്ത കാര്യമാണ്" എന്ന് ആരെങ്കിലും പറഞ്ഞാൽ, "ഇത് മെച്ചപ്പെടുത്താൻ ഞാൻ എന്ത് മാറ്റമാണ് വരുത്തേണ്ടത്?" എന്ന് തിരിച്ചു ചോദിക്കുക. ലക്ഷ്യം തിരിച്ചറിയുക: ചിലർ സഹായിക്കാനല്ല, മറിച്ച് ദേഷ്യം തീർക്കാനാണ് വിമർശിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് അത്തരം പ്രതികരണങ്ങൾ അവഗണിക്കുക. നേരിട്ടുള്ള സംസാരം (One-on-One): വിമർശകൻ നിങ്ങളുടെ സഹപ്രവർത്തകനാണെങ്കിൽ, പരസ്യമായ ചർച്ചകൾക്ക് പകരം നേരിട്ട് സംസാരിക്കുക. ഇത് മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ വേണ്ടി നടത്തുന്ന മോശം വിമർശനങ്ങൾ കുറയ്ക്കാൻ സഹായിക്കും. 3. ആഘാതം കുറയ്ക്കൽ വിമർശകരെ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ നിങ്ങളുടെ പ്രതികരണം നിയന്ത്രിക്കുക: മനോഭാവം മാറ്റുക: വിമർശനങ്ങൾ വെറും വാക്കുകൾ മാത്രമാണെന്ന് കരുതുക. അവയെ അമിതമായി ഗൗരവത്തിലെടുക്കാതിരിക്കുക. ട്രോളുകളെ അവഗണിക്കുക: സോഷ്യൽ മീഡിയയിലോ മറ്റോ ഒരാൾ മനപ്പൂർവ്വം പ്രകോപിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അവരോട് പ്രതികരിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. നല്ലത് മാത്രം സ്വീകരിക്കുക: വളരെ മോശമായി അവതരിപ്പിക്കപ്പെട്ട വിമർശനത്തിലും ചിലപ്പോൾ എന്തെങ്കിലും ഒരു ചെറിയ കാര്യമുണ്ടായേക്കാം. അതിൽ നിന്ന് ഗുണകരമായത് മാത്രം സ്വീകരിച്ച് ബാക്കിയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ തള്ളിക്കളയുക.
സാഹിത്യ critic 2026-02-06 02:51:26
മീറ്റിങ്ങിൽ വരാൻ പറ്റാത്തവർക്ക് കാണുവാനും കേൾക്കുവാനും ആയി ഒരു നല്ല റിപ്പോർട്ട് നല്ല വീഡിയോയും പോസ്റ്റ് ചെയ്യുക. ഞങ്ങൾ കണ്ട് ആസ്വദിക്കാം. ക്രിട്ടിക്കൽ അനലൈസ് നടത്താം. ആരോഗ്യപരമായ വിമർശനവും എഴുതുന്നതായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക